0%

Chapter Title : രാഘവായനം 4 [അവസാന ഭാഗം]

Author : pazhanchan Read All Parts 240

അത്... മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി... “ ജാനകി തന്റെ അറിവിൽ അഭിമാനം കൊണ്ട് ചടുലതയോടെ പറഞ്ഞു... “ ഈ പത്താവതാരങ്ങൾ തന്നെയല്ലേ ഡാർവിന്റെ പരിണാമം?...” രാഘവിന്റെ ചോദ്യം കേട്ട് ജാനകി അയ്യടാ എന്നായിപ്പോയി... “ ങേ... അതെങ്ങിനെ ശരിയാകും... അവതാരങ്ങൾ ഐതീഹ്യമല്ലേ... പരിണാമം സയൻസും... ” അവൾ താടിക്ക് കയ്യും കൊടുത്ത് ചോദിച്ചു... “ ഇതാണ് നിന്നെപ്പോലുള്ള മണ്ടൂസുകളുടെ പ്രശ്നം... വെളിനാട്ടുകാർ പറയുന്നതെന്തും വെള്ളം തൊടാതെങ്ങ് വിഴുങ്ങും... നമ്മുടെ നാട്ടിൽ ഇതിനൊന്നും ഒരു വിലയും ഇല്ല... “ രാഘവ് പറഞ്ഞതു കേട്ട് അവൾ മുഖം വീർപ്പിച്ചു... “ നിന്നെ കളിയാക്കാൻ വേണ്ടി പറഞ്ഞതല്ല... ശ്രദ്ധിച്ച് കേട്ടോ... നമ്മുടെ പത്തവതാരങ്ങൾ എന്നു പറയുന്നതാണ് ഡാർവിന്റെ പരിണാമസിദ്ധാന്തം... ഒന്നു നോക്കിക്കേ... ആദ്യത്തെ അവതാരം മൽസ്യം- കടലിലാണ് ജീവന്റെ ആവിർഭാവം ഉണ്ടായതെന്നാണ് അതുകൊണ്ട് അർത്ഥമാക്കുന്നത്... രണ്ടാമതായി കൂർമ്മം- മൽസ്യത്തിൽ നിന്ന് ഉഭയജീവിയായ(കരയിലും വെള്ളത്തിലും ജീവിക്കാൻ കഴിയുന്ന, ഇഴജന്തു) ആമയിലേക്കുള്ള പരിണാമം... മൂന്നാമതായി വരാഹം- ഇഴജന്തുവിൽ നിന്ന് നാലുകാലിൽ നിൽക്കുന്ന മൃഗത്തിലേക്കുള്ള മാറ്റം... നാലാമതായിട്ട് നരസിംഹം- പകുതി മൃഗവും പകുതി മനുഷ്യനും (മൃഗത്തിൽ നിന്നും മനുഷ്യനിലേക്കുള്ള പരിണാമം)... അഞ്ചാമത്തേത് വാമനം അല്ലേ?... മനുഷ്യന്റെ ആദ്യ രൂപമാണത്... കുള്ളനായ മനുഷ്യൻ... ഹോമോഹാബിറ്റ്സ് മനുഷ്യരെപ്പറ്റി നീ വായിച്ചിട്ടില്ലേ, മനുഷ്യൻ പടിപടിയായാണ് ഇന്നത്തെ രൂപത്തിൽ എത്തിയത്... ആറാമതായി പരശുരാമൻ- വന്യമൃഗാദികളെ വേട്ടയാടിപ്പിടിക്കാൻ തുടങ്ങുന്ന ശിലായുഗത്തിലെ നരജൻമം... ഏഴാമതായി ശ്രീരാമൻ- മനുവംശത്തിലെ യഥാർത്ഥ മനുഷ്യ ജൻമം(അമ്പും വില്ലും ഉപയോഗിച്ച് വേട്ടയാടുകയും യുദ്ധം ചെയ്യുകയും ചെയ്തു തുടങ്ങിയ മനുഷ്യൻ)... എട്ടാമതായി ബലരാമൻ-പുരാതന മനഷ്യനിൽ നിന്ന് കുറച്ച് കൂടി ഉന്നതി നേടി, കലപ്പ ഉപയോഗിച്ച് നിലം ഉഴുത്, വിഭവങ്ങൾ വിളയിച്ച്, കൊയ്തെടുത്ത്, അന്നം കഴിക്കുന്ന മനഷ്യജനതയുടെ പ്രതിനിധി... ഒൻപതാമതായി കൃഷ്ണൻ... ഗോക്കളെ മേച്ച്, വസ്ത്രങ്ങൾ നെയ്ത്, രാജഭരണാധികാര നിയമങ്ങൾ പ്രകാരം ജീവിക്കുന്ന ഇന്നത്തെ ജനതയുടെ പ്രതിനിധി... സാദാ നരജൻമം... വേടന്റെ അമ്പ് കൊണ്ടാണ് കൃഷ്ണൻ മരിച്ചതെന്ന് ഓർക്കുക... ദ്വാരകയുടേയും, കുരുക്ഷേത്രത്തിന്റേയും അവശേഷിപ്പുകൾ ഇന്നും അതുപോലെ തന്നെയുണ്ട്... പിന്നെ അവസാനത്തെ അവതാരപ്പിറവി കലിയുഗത്തിലെ- കൽക്കി...

💬 Comments

View all comments