Chapter Title : രാഘവായനം 4 [അവസാന ഭാഗം]
ഇത് കലിയുഗമാണ്... ആ അവതാരപ്പിറവി എപ്പോൾ വേണമെങ്കിലും സംഭവിക്കാം... “ രാഘവ് ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു നിർത്തി... അവൻ പറഞ്ഞതു കേട്ട് ഇതുവരെ ലഭിക്കാത്ത ഒരു വലിയ അറിവ് ലഭിച്ചതു പോലെ ജാനകിയുടെ പുരികക്കൊടികൾ ഉയർന്നിരുന്നു... അവൾ രാഘവിനെ സാകൂതം നോക്കി നിന്നു... അവനോടുള്ള പ്രേമത്തേക്കാൾ ഒരു ആരാധനാഭാവമാണ് അവളിലപ്പോൾ കണ്ടത്... “നീയിതൊക്കെ എവിടുന്നു പഠിച്ചു?... “അവൾ സംശയത്തോടെ ചോദിച്ചു... ഇതുവരെ തന്റെ പൂർവ്വികർ ആരും തന്നെ പറഞ്ഞു തരാത്ത കാര്യങ്ങളാണ് രാഘവിൽ നിന്ന് അവൾ കേട്ടത്... “ ഇതൊക്കെ അറിയേണ്ടത് എന്റെ ആവശ്യമായിരുന്നു... അങ്ങിനെയാണ് എനിക്കിതെല്ലാം മനസ്സിലായത്... അതുപോലെ തന്നെയാണ് എനിക്ക് ചന്ദ്രഹാസത്തിന്റെ കാര്യവും... എനിക്ക് വിശ്വാസമുണ്ട് അത് രാവണന്റെ ഗുഹയിൽ ഉണ്ടെന്ന്... “ രാഘവിന്റെ ഉറച്ച വാക്കുകളിൽ നിന്ന് അവനെ ആ ഉദ്യമത്തിൽ നിന്ന് പിന്തിരിപ്പിക്കുക അസാധ്യമാണെന്ന് ജാനകിക്ക് മനസ്സിലായി... “ അപ്പൊ രാവണന് പത്ത് തല ഉണ്ടെന്നും നീ വിശ്വസിക്കുന്നുണ്ടോ?... ” അവളുടെ ചോദ്യത്തിന് പരിഹാസത്തിന്റെ ചുവ ഉണ്ടായിരുന്നില്ല... “ അത് പരക്കെയുള്ള ഒരു തെറ്റിദ്ധാരണയാണ്... പത്ത് തലയുള്ള രാവണൻ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് രാവണന്റെ കാലത്ത് ലങ്ക 10 പ്രവിശ്യകളായിരുന്നു... ആ 10പ്രവിശ്യകളേയും ഭയപ്പെടുത്തി, തന്റെ അധീനതിയിലാക്കി, ഒരുമിച്ച് നിർത്തി ഭരിച്ചിരുന്നതു കൊണ്ടാണ് രാവണന് അങ്ങിനൊരു വിശേഷണം കിട്ടിയത്... അല്ലാതെ നീ കരുതും പോലെ... ” രാഘവ് പറഞ്ഞത് മുഴുവനാക്കാതെ താൻ പറയുന്നത് അവൾ ഉൾക്കൊള്ളുന്നുണ്ടോ എന്നറിയാൻ ജാനകിയുടെ മുഖത്തേക്ക് നോക്കി... “ എനിക്കൊന്നും അറിയില്ല... അറിയേം വേണ്ട... എനിക്ക് നീ വേണം രാഘവ്... ഇപ്പോഴായി വല്ലാതെ പേടി തോന്നുന്നു... ദു:സ്വപ്നങ്ങൾ കാണുന്നു... “ അവളുടെ മുഖം കണ്ട് രാഘവിന് പാവം തോന്നി... അവൻ അവളെ കെട്ടിപ്പുണർന്നു... “ ജാനു... എനിക്ക് ഒന്നും സംഭവിക്കില്ല... ഞാൻ തിരിച്ചു വരും... എനിക്കായി നീ കാത്തിരിക്കണം... “ തന്നെ കെട്ടിപ്പിടിച്ചിരിക്കുന്ന രാഘവിന്റെ മുഖത്തേക്ക് നോക്കിയ ജാനകിയിൽ വിരിഞ്ഞ ചെറുപുഞ്ചിരി അവനുള്ള സമ്മതപത്രമായിരുന്നു... രാഘവ് അവളുടെ പുറത്ത് സമാധാനിപ്പിക്കാനെന്ന പോലെ തലോടി... ഒരാഴ്ചത്തേക്ക് ഒരു ടൂർ പോകുന്നുവെന്നാണ് രാഘവ് തന്റെ വീട്ടിൽ പറഞ്ഞത്... രണ്ട് ദിവസം തന്റെ
💬 Comments
View all comments