Chapter Title : രാഘവായനം 4 [അവസാന ഭാഗം]
മുറിയിലെ പന്തങ്ങളുടെ വെളിച്ചത്തിൽ മിന്നിത്തിളങ്ങി... ദണ്ഡിന്റെ അറ്റം ചേരുന്ന ഭാഗത്ത് നിന്ന് രണ്ടു ഭാഗത്തേക്കും അൽപ്പം വളഞ്ഞ് പോകുന്നു... അർദ്ധ ചന്ദ്രാകൃതിയിലുള്ള ഒരു ആയുധം... രാവണൻ അടക്കംചെയ്തിരുന്നത് ചന്ദ്രഹാസത്തിന്റെ ശക്തി മാത്രമല്ല... ആ ആയുധം തന്നെ പുനർനിർമ്മിച്ചിരിക്കുകയാണെന്ന് അവനു തോന്നി... ആ ആയുധം കല്ലറയുടെ നടുവിലേക്ക് നീട്ടിപ്പിടിച്ച് അവരെല്ലാം ആ കല്ലറയ്ക്ക് ചുറ്റിലും നിന്ന് മന്ത്രോച്ചാരണങ്ങൾ ഉച്ചത്തിൽ ഉരുവിട്ടു തുടങ്ങി... സമയം നീങ്ങിക്കൊണ്ടിരിക്കുന്നു... രാഘവ് ശബ്ദമുണ്ടാക്കാത പതിയെ പതിയെ മുകളിലേക്ക് ഉയർന്ന് എഴുന്നേറ്റ് നിന്നു... തന്റെ കയ്യുടെ കെട്ടഴിക്കാൻ ആവുന്നത്ര ശ്രമിച്ചെങ്കിലും അതെല്ലാം വിഫലമായി... സർവ്വശക്തിയുമെടുത്ത് അവൻ ഉപ്പൂറ്റിയിലൂന്നി ഒന്ന് പൊങ്ങിയുയർന്നു... അതോടൊപ്പം തന്നെ പിന്നിലെ കൈകൾ വളച്ച് കാലുകൾ മടക്കി അതിലേക്ക് ഉൂളിയിട്ടു... അപ്പോൾ ബന്ധിതമായ അവന്റെ കൈകൾ മുന്നിലേക്ക് വന്നു... ഒന്നാശ്വസിച്ച രാഘവ് പല്ലുകൾ കൊണ്ട് ശക്തിയായി കടിച്ച് ആ കയർ അഴിച്ചെടുത്തു... സന്യാസിമാരുടെ മന്ത്രോച്ചാരണം ഉച്ചസ്ഥായിലെത്തിയിരുന്നു... “ സന്തിരൻ സെവപ്പായിരുക്ക്... ഇനി കൊഞ്ചം നേരം... നം കൈകൾ ചന്ദ്രഹാസത്തോടു സേർപ്പോം... “ കല്ലറയുടെ മധ്യത്തിൽ നിന്ന തലവൻ ഏവരോടും ആജ്ഞാപിക്കുന്നതു പോലെ പറഞ്ഞു... രാഘവിന് മനസ്സിലായി ഇപ്പോൾ ചന്ദ്രന്റെ നിറം ചുവപ്പായിട്ടുണ്ടാകും... അത് അർദ്ധചന്ദ്രാകുതിയിലേക്ക് കേറിക്കൊണ്ടിരിക്കുകയാണ്... അവൻ ബോക്സ് തുറന്ന് ചില്ലുകുപ്പിയും ഫൈബർ റോഡ്സും പുറത്തെടുത്ത് നൊടിയിടയിൽ താൻ കൊണ്ടുവന്ന Fibre bow വച്ച് വില്ല് സെറ്റ് ചെയ്തു... താൻ കാത്തിരുന്ന നിമിഷം ഇതാ വന്നെത്തി... സന്യാസിമാരെല്ലാം തങ്ങളുടെ കയ്യിൽ നിന്ന് ചോര ഇറ്റിക്കുന്നതിനായി ചന്ദ്രഹാസത്തിന്റെ അടുത്തേക്ക് വിരലുകൾ നീട്ടിയതും പുറകിൽ നിന്നൊരു ആർത്തനാദം കേട്ടു... “ ഹാ രാമ... ഹാ സീതേ... “ എന്നുറക്കെ അലറിക്കൊണ്ട് രാഘവ് തന്റെ കയ്യിലെ രാമസാന്നിദ്ധ്യങ്ങളിലെ സ്ഥലങ്ങളിൽ നിന്നു ശേഖരിച്ച മണൽത്തരികൾ അടങ്ങിയ ചില്ലുകുപ്പി ചന്ദ്രഹാസത്തിനു നേരെ എറിഞ്ഞു... ഒരു നിമിഷം അമ്പരന്നു നിന്ന സന്യാസിമാർ എന്താണെന്ന് സംഭവിക്കുന്നതെന്ന് മനസ്സിലാക്കുന്നതിനു മുൻപേ തന്നെ ആ ഗോളാകൃതിയുള്ള ചില്ലുകുപ്പി ചന്ദ്രഹാസത്തിന്റെ മൂർച്ചയുള്ള ഭാഗത്ത് തട്ടി പൊട്ടിച്ചിതറി... താളിയോലയിൽ പറയുന്ന പോലെ അപ്പോൾ ആകാശത്ത് ചന്ദ്രന്റെ ആകൃതി അർദ്ധചന്ദ്രാകൃതി ആയിരുന്നു... നിറം രക്തചുവപ്പും... ആ മണൽത്തരികൾ ആ മൃതദേഹത്തിൽ വീണതും...
💬 Comments
View all comments