Chapter Title : രാഘവായനം 4 [അവസാന ഭാഗം]
അതിൽ നിന്നും ഒരു വെളുത്ത പുക ഉയർന്നു... സന്യാസിമാർ പിടിച്ചിരുന്ന ചന്ദ്രഹാസത്തിൽ പെട്ടെന്ന് തീനാളങ്ങൾ ഉയർന്നു... അത് സന്യാസിമാരുടെ കൈകളിൽ നിന്നും വേർപെട്ട് കല്ലറയിലേക്ക് വീണു... കല്ലറയുടെ തങ്ങളുടെ ഉടയോന്റെ ശരീരം പുകയായി ഉയരുന്നതു കണ്ട സന്യാസിമാർ അടക്കാനാവാത്ത കലിയോടെ രാഘവിനു നേർക്ക് കുതിച്ചു... തന്റെ നേർക്ക് പാഞ്ഞടുക്കുന്ന രാക്ഷസ സന്യാസിമാർക്ക് നേരേ രാഘവ് തന്റെ വില്ല് കുലച്ചു... ഇടത് കാൽമുട്ട് മടക്കി വലതു കാൽമുട്ട് തറയിലൂന്നി... തന്റെ വില്ലിൽ നിന്നും തുടരെ തുടരെ കൂർത്തമുനയുള്ള അമ്പുകൾ അവർക്കു നേരെ രാഘവ് തൊടുത്തുവിട്ടു... അത് ആ സന്യാസിമാരുടെ കറുത്ത വസ്ത്രങ്ങളേയും ആ നര പിടിച്ച ദേഹത്തേയും ഭേദിച്ച് പുറത്ത് വന്നു... പത്ത് സന്യാസിമാരിൽ എട്ടുപേരും നിലത്തമർന്ന് പ്രാണൻ വെടിഞ്ഞു... ഇനിയുള്ളത് രണ്ട് അമ്പുകളാണ്... രാഘവ് നിൽക്കുന്ന മുറിയുടെ എതിർ വശത്തേക്ക് ഓടി മാറിയ സന്യാസിമാരിൽ ഒരാളുടെ നേർക്ക് തൊടുത്ത അമ്പിൽ നിന്ന് നൂലിഴ വ്യത്യാസത്തിൽ ആ സന്യാസി മാറിക്കളഞ്ഞു... ആ കൂട്ടത്തിലെ തലവനായിരുന്നു അത്... അയാൾ തന്റെ വശത്തെ ഭിത്തിയിൽ ഉണ്ടായിരുന്ന പന്തമെടുത്ത് രാഘവിന് നേർക്കെറിഞ്ഞു... രാഘവിന്റെ ഇടംകയ്യുടെ ഭാഗത്ത് വീണ് പൊട്ടിത്തകർന്ന ആ പന്തത്തിന്റെ തീപ്പൊരികൾ അവന്റെ ഇടതുകയ്യിൽ പൊള്ളലേൽപ്പിച്ചു... ഒരു നിമിഷം അവന്റെ കയ്യിൽ നിന്നും ആ വില്ല് താഴെ വീണു... ആ അവസരം മുതലാക്ക് തലവന്റെ അടുത്ത് നിന്ന സന്യാസി അവനെ ആക്രമിക്കാനായി ഓടി അടുത്തു... രാഘവിന്റെ അടുത്തെത്തുന്നതിനു മുൻപ് തന്നെ വില്ലെടുത്ത് അവസാന അമ്പ് അവൻ അയാളുടെ നെഞ്ചിൽ നോക്കി എയ്തു... അവന്റെ മുൻപിലേക്ക് നിരങ്ങി വീണ അയാൾ അവനെ പിടിക്കാനായി കൈ ആഞ്ഞു... വളരെ ബലത്തോടെ അവന്റെ ഇടത്തേ മുട്ടുകാലിൽ പിടിയമർന്ന ആ കരത്തിന് ശക്തി കുറഞ്ഞ് കുറഞ്ഞ് താഴെ വീണു... രാഘവിന്റെ കയ്യിൽ ഇനി അമ്പുകൾ ഒന്നും ബാക്കിയില്ലെന്നു കണ്ട തലവൻ അവനെ ആക്രമിക്കാനായി അടുത്ത ഒരു പന്തവും എടുത്ത് അവനടുക്കലേക്ക് ഓടിയടുത്തു... നൊടിയിടയിൽ എഴുന്നേറ്റ രാഘവും അയാളുടെ നേർക്ക് ഓടി... അങ്ങിനെ ഓടാൻ ആയുന്ന സമയം തന്റെ കയ്യിലിരിക്കുന്ന വില്ലിന്റെ ചാൺ ഉൂരിയെറിഞ്ഞ ശേഷം വില്ല് ആയി ഉപയോഗിച്ച
💬 Comments
View all comments