0%

Chapter Title : രാഘവായനം 4 [അവസാന ഭാഗം]

Author : pazhanchan Read All Parts 261

ആ ഫൈബർ റോഡ് തന്റെ ഇടതു മുട്ടുകാലിൽ വച്ച് ഒടിച്ചു... അപ്പോൾ രണ്ടായി പകുത്ത ആ ഫൈബർ റോഡിന്റെ കൂർത്തിരിക്കുന്ന മുനകൾ തന്റെ രണ്ട് മുഷ്ടികളുടെ ഉള്ളിൽ പിന്നോട്ടാക്കിപ്പിടിച്ചു കൊണ്ട്, പന്തമായി മുന്നോട്ട് കുതിക്കുന്ന ആ സന്യാസിയുടെ നേർക്ക് അവനും കുതിച്ചു... കല്ലറയ്ക്ക് അപ്പുറം നിന്ന് തന്റെ നേർക്ക് ചാടിവരുന്ന രാക്ഷസ സന്യാസി തലവന്റെ നേർക്ക് ഉറക്കെ അലറിക്കൊണ്ട് രാഘവും ചാടി... കല്ലറയ്ക്ക് മുകളിലേക്ക് കുതിച്ചുയർന്ന സന്യാസി തന്റെ മുന്നിലേക്ക് ചാടിയെത്തുന്ന രാഘവിന്റെ മുഖത്തിനു നേരെ കത്തുന്ന തീപ്പന്തം കുത്താനാഞ്ഞതും... മുഖം കുനിച്ച് തന്റെ തൊട്ടു മുന്നിൽ ഉയർന്നു നിൽക്കുന്ന അയാളുടെ നെഞ്ചിലേക്ക് ആ രണ്ടു കൂർത്തമുനകൾ അവൻ കുത്തിയിറക്കി... തന്റെ മാറ് പിളർന്നു അമ്പുകൾ കേറിയതറിഞ്ഞ നടുക്കത്തിൽ അയാൾ പിന്നിലേക്ക് മറിഞ്ഞു... അയാളുടെ നെഞ്ചിൽ മുട്ടുകാലുകൾ ഇടിച്ചിറക്കി കൊണ്ട് രാഘവ് കല്ലറയുടെ അപ്പുറത്തേക്ക് വീണു... താഴെ വീണ് തെറിച്ച് അകന്നു മാറിയ രാഘവ് ഒന്ന് ചുമച്ചു... പതിയെ എഴുന്നേറ്റ് വേച്ചുവേച്ച് മുറിയിലുണ്ടായിരുന്ന രണ്ട് പന്തങ്ങളിൽ ഒന്നെടുത്ത് അതുമായി കല്ലറയുടെ അടുത്തെത്തി ഉള്ളിലേക്ക് നോക്കി... അവിടെയതാ ചന്ദ്രഹാസം കിടക്കുന്നു... രാവണന്റെ മൃതദേഹം ഉണ്ടായിരുന്നു എന്നു പറഞ്ഞ സ്ഥലത്ത് കുറേ വെളുത്ത പൊടി മാത്രം... കാണാൻ കഴിഞ്ഞില്ലല്ലോ ആ രാക്ഷസ രാജാവിന്റെ ദേഹം... വേണ്ട... വെട്ടിത്തിളങ്ങി നിന്നിരുന്ന ചന്ദ്രഹാസം ഇപ്പോൾ ഒരു പ്രാകശവുമില്ലാതെ അതിനുള്ളിൽ കിടക്കുന്നു... ആ ആയുധം കയ്യിലെടുക്കാനാഞ്ഞതും നൊടിയിടയിൽ അതൊരു ചാരമായി മാറി... ചന്ദ്രഹാസത്തിന്റെ ശക്തി അതിൽ നിന്നും ചോർന്നുപോയി... ഇനി ഇതു കൊണ്ട് ഒരു കാര്യവുമില്ല... രാവണദേഹവും അപ്രത്യക്ഷമായി... തന്റെ ലക്ഷ്യം പൂർത്തീകരിച്ചിരിക്കുന്നു... അവൻ ഉറക്കെ ഉറക്കെ പൊട്ടിച്ചിരിച്ചു... ആ ചിരിയുടെ ധ്വനികൾ ആ ഗുഹാന്തരത്തിൽ പ്രതിധ്വനിച്ചു... അപ്പോഴാണ് അവനാ കാര്യം ആലോചിച്ചത്... ഇനി എങ്ങിനെ പുറത്ത് കടക്കും... സെക്യൂരിറ്റി ഗാർഡ്സ് ഈ സമയത്ത് തന്നെ കണ്ടാൽ... ഹോ... എന്തു ചെയ്യും... അവൻ തന്റെ ബോക്സും പന്തവുമെടുത്ത് മുറിയുടെ അങ്ങേവശത്തായി കണ്ട വഴിയിലേക്ക് നടന്നു... അത് വളരെ നീളമുള്ള ഗുഹയായിരുന്നു... പന്തവുമായി അവൻ മുന്നോട്ട് നടന്നു... കുറേ നീങ്ങിയപ്പോൾ താഴേക്ക് പടികൾ പോകുന്നത് കണ്ടു... അപ്പോൾ

💬 Comments

View all comments