0%

Chapter Title : രാഘവായനം 4 [അവസാന ഭാഗം]

Author : pazhanchan Read All Parts 262

താനറിയാത്ത വേറെയും വഴികളുമുണ്ട് ഇവിടെ... ഒരു അരമണിക്കൂറുകളോളം നടന്നു കാണും... ഇത്ര നേരത്തേ ഏറ്റുമുട്ടൽ അവനെ അവശനാക്കിയിരുന്നു... പന്തത്തിന്റെ നാളങ്ങൾ അണഞ്ഞു തുടങ്ങി... ഇരുട്ട്... കൂരാകൂരിരുട്ട്... കുറച്ച് ദൂരം കൂടി പടികൾ തപ്പിയും തടഞ്ഞും അവൻ നടന്നു... ഇനിയും മുന്നോട്ട് നടക്കാൻ അശക്തനായി അവൻ നിന്നു... വീണ്ടും ഒരു കാൽചുവട് മുന്നോട്ട് വച്ച അവന്റെ വലതുകാൽപ്പാദം എന്തിലോ തട്ടി നിന്നു... അതൊരു പാറക്കെട്ട് പോലെ പോലെ അവന് തോന്നി... മുഴുവൻ ശക്തിയുമെടുത്ത് അവൻ ആ പാറയിൽ ആഞ്ഞുതള്ളി... ഒരു ചെറിയ ഞരക്കത്തോടെ അരമീറ്റർ വ്യാസമുള്ള ആ പാറക്കഷ്ണം തുറന്നു... അവന് കഷ്ടിച്ച് പുറത്തേക്കിറങ്ങാനുള്ള വ്യാപ്തിയേ ആ ദ്വാരത്തിന് ഉണ്ടായിരുന്നുള്ളൂ... അതിൽക്കൂടി പതിയെ രാഘവ് പുറത്തേക്കിറങ്ങി... പച്ചപുല്ലിൽ കാലുകൾ ഉൂന്നി എഴുന്നേറ്റ് നിന്ന അവൻ ശുദ്ധവായു ശക്തിയായി ഉള്ളിലേക്ക് വലിച്ചെടുത്ത് തറയിലേക്ക് പിന്നോക്കം വീണു... മുകളിലേക്ക് നോക്കിയപ്പോൾ വെട്ടിത്തിളങ്ങി നിൽക്കുന്ന പൂർണ്ണചന്ദ്രനെ കണ്ടു അവൻ... നിറഞ്ഞ പ്രകാശത്താൽ അത്യുജ്ജ്വല പ്രഭയോടെ നിൽക്കുന്ന പൌർണ്ണമി ചന്ദ്രൻ തന്നെ നോക്കിച്ചിരിക്കുന്ന പോലെ തോന്നി അവന്... ആ ചന്ദ്രഹാസം അവന്റെ ചുണ്ടിലും ഒരു മന്ദഹാസം വിരിയിച്ചു... ഒരു നിമിഷം അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി... മുത്തശ്ശിയുടെ ആഗ്രഹം നിറവേറ്റിയതോ?... രാവണന്റെ ഉയിർത്തെഴുന്നേൽപ്പ് തടഞ്ഞതോ?... ജാനകിയെ വീണ്ടും കാണാൻ അവസരം കിട്ടിയതോ?... അതിന്റെ കാരണം എന്താണെന്ന് വേർതിരിച്ചറിയാൻ അവൻ വിഷമിച്ചു... എന്താണെന്ന് അവന് തിരിച്ചറിയാൻ സാധിച്ചില്ല... എന്തായാലും അവന്റെ മനം പൂർണ്ണസംതൃപ്തിയുടെ ആഴങ്ങളിൽ ഉൂളിയിടുകയായിരുന്നു... വീണ്ടും എഴുന്നേറ്റ് താൻ നിൽക്കുന്ന സ്ഥലം ഏതാണെന്ന് അവൻ നോക്കി... ചെറിയ പാറക്കെട്ടുകൾ... ഒരു ചെറിയ കാടിന്റെ പ്രദേശം... കുറച്ച് ദൂരെയായി സിഗരിയ റോക്ക് ചന്ദ്രപ്രഭയിൽ തിളങ്ങുന്നു... അവൻ പതിയെ അകലെയായി കാണുന്ന തന്റെ ഹോട്ടലിലേക്ക് നടന്നു... പിറ്റേന്ന് വൈകിട്ട് കൊളംബോ എയർപോർട്ടിൽ രാഘവിനെ യാത്ര അയക്കാനെത്തിയ ശിവദാസൻ അവന്റെ കൈയ്യിലും മുഖത്തുമൊക്കെ ചെറിയ മുറിവുകൾ കണ്ട് കാരണമന്വോഷിച്ചു... “ മുകളിലെ പാറയിൽ കേറിയപ്പോൾ വഴുതി വീണതാ... മുഖവും കൈയ്യും ഒക്കെ ഉരഞ്ഞു... “ അവൻ ചെറുചിരിയോടെ പറഞ്ഞു... “ ഞാൻ കൂടെ വരാമെന്ന് പറഞ്ഞതല്ലേ രാഘവ്... ഗോകുൽ വിളിക്കുമ്പോൾ ഞാനെന്താ

💬 Comments

View all comments