0%

Chapter Title : രാഘവായനം 4 [അവസാന ഭാഗം]

Author : pazhanchan Read All Parts 263

പറയാ?... “ അവന്റെ നേർക്ക് നോക്കി സങ്കടത്തോടെ ശിവദാസൻ ചോദിച്ചു... “ അവനോട് ഞാൻ പറഞ്ഞോളാം എല്ലാം... അങ്കിളിന്റെ സഹായത്തിന് എങ്ങിനെയാ നന്ദി പറയാ... താങ്ക്സ് സർ... താങ്ക്യൂ വെരിമച്ച്...“ അവൻ ശിവദാസന് ഷേക്ഹാൻഡ് കൊടുക്കാനായി കൈ നീട്ടി... അയാൾ​ അവനെ കെട്ടിപ്പിടിച്ച് പുറത്ത് തട്ടി... “ യങ്ങ് മാൻ സീയു എഗെയ്ൻ... “ ആലിംഗനത്തിൽ നിന്ന് അടർത്തി ശിവദാസൻ പറഞ്ഞു... “ ഷുവർ അങ്കിൾ... ബൈ... “ അയാൾക്ക് ഒരു പുഞ്ചിരി സമ്മാനിച്ച് എയർപോർട്ടിനകത്തേക്ക് രാഘവ് തന്റെ ലഗ്ഗേജുമായി പോയി... അന്ന് വൈകിട്ട് രാത്രി തിരുവനന്തപുരത്ത് പറന്നിറങ്ങിയ രാഘവ് പുലർച്ചയോടെ ഹോസ്റ്റലിലെത്തി... കിടന്നതേ അവൻ ഉറങ്ങിപ്പോയി... ഉച്ചയ്ക്ക് എണീറ്റ് ബൈക്കുമെടുത്ത് ഗോകുലിനെ പോയിക്കണ്ടു... അത്ഭുതവും സന്തോഷവും കൊണ്ട് ഗോകുൽ അവനെ കെട്ടിപ്പിടിച്ചു... യാത്രയുടെ വിശേഷങ്ങൾ​ അവനുമായി പങ്കുവച്ചപ്പോൾ ഗോകുൽ ഒരു ചിത്രകഥ കേൾക്കുന്നതു പോലെ അതൊക്കെ കേട്ടിരുന്നു... “ യുവർ ഗ്രാൻഡ്മാ ഈസ് റൈറ്റ്... നിനക്കു മാത്രേ അതു കഴിയുമായിരുന്നുള്ളൂ രാഘവ്... യു ഡൺ ഇറ്റ് വെൽ... “ ഗോകുലിന്റെ അഭിനന്ദനത്തിനും അവന്റെ മുഖത്ത് നിറഞ്ഞത് ശാന്തതയുടെ ഒരു പുഞ്ചിരി മാത്രമായിരുന്നു മറുപടി... “ വിത്തൌട്ട് യു ഇറ്റ്സ് ഇമ്പോസിബിൾ മാൻ... “ ഗോകുലിനെ ഒന്ന് ആശ്ലേഷിച്ച ശേഷം അവൻ തന്റെ മൊബൈൽ എടുത്ത് ജാനകിയെ വിളിച്ചു... “ നീയെത്തിയോ തെമ്മാടി... എനിക്കിപ്പോ കാണണം...“ രാഘവിന്റെ വാക്കുകൾ ഒന്നും കേൾക്കാതെ ജാനകി പറഞ്ഞു... അവൻ തിരിച്ചു വന്നതിലുള്ള സന്തോഷം അവളുടെ വാക്കുകളിൽ അവൻ അനുഭവിച്ചു... “ ജാനകിയെ കാണാൻ പോവാണല്ലേ ടാ... നന്നായി ഷീ ഈസ് വെയ്റ്റിംഗ് ഫോർ യൂ... “ അവൻ രാഘവിന്റെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു... “ ഉം... കുറേ അഗ്നി പരീക്ഷകൾ ഞാൻ കൊടുത്തിട്ടുണ്ട് അവൾക്ക്... ഇനി വിഷമിപ്പിക്കില്ല... പോട്ടേടാ... “ അതും പറഞ്ഞ് രാഘവ് തന്റെ ബൈക്ക് ജാനകിയുടെ അടുത്തേക്ക് വിട്ടു... അവളേയും കൊണ്ട് അവൻ പോയത് ചെറായി ബീച്ചിലേക്കാണ്... അപ്പോൾ സമയം സന്ധ്യയോട് അടുത്തിരുന്നു... അവന്റെ യാത്രയും സാഹസികത നിറഞ്ഞ പ്രവൃത്തികളെല്ലാം ഒരു അമ്പരപ്പോടെയാണ് ജാനകി കേട്ടത്... ഇതൊക്കെ തന്നോട്

💬 Comments

View all comments