0%

Chapter Title : രാഘവായനം 4 [അവസാന ഭാഗം]

Author : pazhanchan Read All Parts 264

പറഞ്ഞിരുന്നെങ്കിൽ അവനെ തനിയെ വിടില്ലായിരുന്നു എന്നവൾക്ക് തോന്നി... അവൾ അവന്റെ നെഞ്ചിൽ ഇടിച്ച് കരഞ്ഞുകൊണ്ട് അവനെ ശക്തിയായി കെട്ടിപ്പിടിച്ചു... ബീച്ചിൽ അങ്ങിങ്ങായി നിൽക്കുന്നവർ തങ്ങളെ ശ്രദ്ധിക്കുന്നതൊന്നും അവൾക്ക് പ്രശ്നമായിരുന്നില്ല... കുറച്ച് നേരത്തേ കരച്ചിലിനും പരിഭവങ്ങൾക്കും ശേഷം അവൾ മുഖം തുടച്ചു... അവർ അസ്തമയ സൂര്യനെ നോക്കിയിരുന്നു... “ നീ പറഞ്ഞതൊക്കെ ശരി... ഞാനൊന്ന് ചോദിക്കട്ടെ... ഒരുപക്ഷേ നീ പറഞ്ഞപോലെ രാവണൻ ഉയിർത്തെഴുന്നേറ്റിരുന്നു എങ്കിൽ എന്തു സംഭവിച്ചേനെ?... “ അവന്റെ ഉത്തരത്തിനായി പറക്കുന്ന മുടിയിഴകളോടെ ജാനകി അവന്റെ മുഖത്തേക്ക് ഒറ്റു നോക്കി... “ അങ്ങിനെ സംഭവിച്ചിരുന്നെങ്കിൽ ശ്രീലങ്കയുടെ ശ്രീ പോയി അത് വീണ്ടും ലങ്ക ആയേനെ... “ രാഘവ് തികഞ്ഞ ആത്മാർത്ഥതയോടെ പറഞ്ഞു... ജാനകി ആലോചിച്ചു... ലങ്കയുടെ ശ്രീ- ഐശ്വര്യം പോയേനെ എന്ന്... “ അങ്ങിനെ രാവണൻ ഉയിർത്തെഴുന്നേറ്റിരുന്നെങ്കിൽ രാമൻ വീണ്ടും അവതിരിക്കുമായിരുന്നോ രാഘവ്?... ” ഇത്തവണ അവളുടെ വാക്കുകളിലെ മൂർച്ച അവൻ തിരിച്ചറിഞ്ഞു... “ പത്ത് അവതാരങ്ങളിൽ ഇതുവരെ ഒൻപത് അവതാരങ്ങൾ മാത്രമേ അവതരിച്ചിട്ടുള്ളൂ... കലിയുഗത്തിലെ കൽക്കി ഇതുവരെ... ” താൻ പറയുന്നത് ജാനകിയിൽ വലിയ വിശ്വാസം ഉണ്ടാക്കുന്നതായി തോന്നാത്തതു കൊണ്ട് രാഘവ് പകുതിക്ക് വച്ച് നിർത്തി... “ കുറേയൊക്കെ നീ സങ്കൽപ്പിക്കുകയാണ് രാഘവ്... ” കടലോരത്തെ മണലിൽ പതിയെ കയ്യോടിച്ച് ജാനകി പറഞ്ഞു... “ അതെനിക്കറിയില്ല... രാമസഹോദരൻ ഭരതന്റെ രാജ്യമാണിതെന്ന് ഞാൻ വിശ്വസിക്കുന്നു... ഭരതന്റെ രാജ്യം – ഭാരതം... നിനക്കെന്ത് തോന്നുന്നു?...” അവൻ അവളുടെ നേരെ ശാന്തമായി ചോദിച്ചു... “ എനിക്കതൊന്നും അറിഞ്ഞുകൂടാ... ഐ ഡോൺട് ഇൻട്രസ്റ്റ് ഇൻ തോസ് സ്റ്റോറീസ്... നീ ആളൊരു പഴഞ്ചനാണല്ലോടാ... ” അവളുടെ വാക്കുകൾ രാഘവിന് അരാധനയെ ഓർമ്മപ്പടുത്തി... “ അതു ശരിയാ ഞാൻ പഴഞ്ചനാ... അല്ല നിനക്ക് പിന്നെ എന്തിലാണ് ഇൻട്രസ്റ്റുള്ളത്?... ” രാഘവ് അവളുടെ കണ്ണിലേക്ക് ഉറ്റുനോക്കി... “ നിന്നിൽ... ഐ റിയലി ലവ് യൂ... ഐ വാണ്ട് യൂ... ” അവൾ അവന്റെ മുടിയിഴകളിൽ പ്രേമത്തോടെ തഴുകി... “ ഐ ടൂ ജാനൂ... ” രാഘവിന്റെ വാക്കുകൾ ഹൃദയത്തിന്റെ അടിത്തട്ടിൽ എന്ന പോലെ ആയിരുന്നു... " രാഘവ്

💬 Comments

View all comments