0%

Chapter Title : രാഘവായനം 4 [അവസാന ഭാഗം]

Author : pazhanchan Read All Parts 265

എന്റെ പേരിൽ മാത്രമാണോ നിനക്ക് എന്നോട് ഇഷ്ടം... സത്യം പറയണം..." രാഘവിനോട് അടുത്തപ്പോൾ മുതലുള്ള അവളുടെ മനസ്സിലുള്ള ഒരു വേദനയായിരുന്നു അത്... " ഞാനെന്തിനാ നിന്നോട് നുണ പറയുന്നേ... ശരിയാണ്... ആദ്യം നിന്റെ പേരുകേട്ടാണ് ഞാൻ നിന്നെ ഇഷ്ടപ്പെട്ടത്... പക്ഷേ നിന്നോട് അടുത്തപ്പോൾ ​ആ പേരിനേക്കാൾ ഒത്തിരി സൌന്ദര്യം നിന്റെ മനസ്സിനുണ്ടെന്ന് എനിക്ക് തോന്നി... " രാഘവ് അവളുടെ മുഖത്ത് കണ്ണെടുക്കാതെയാണ് ആ വാക്കുകൾ പറഞ്ഞത്... “ ശരിക്കും... ” ഒന്ന് ഉറപ്പിക്കാനെന്ന പോലെ ജാനകി ചോദിച്ചു... “ ഏയ് ചുമ്മാ... ” ഒന്നു ചിരിച്ചിട്ട് അതു പറഞ്ഞുകൊണ്ട് രാഘവ് എണീറ്റു... “ ടാ നിന്നെ ഞാൻ... ” എന്നു പറഞ്ഞ് അവനെ തല്ലാനായി കയ്യേങ്ങിക്കൊണ്ട് ജാനകി രാഘവിന്റെ പുറകേ ഓടി... ആ യുവ മിഥുനങ്ങൾ ആ കടൽക്കരയിലൂടെ ആർത്തുല്ലസിച്ച് ഓടുന്ന കാഴ്ച വളരെ മനോഹരമായിരുന്നു... അതിന് സാക്ഷിയായ സൂര്യൻ പതിയെ ചക്രവാളത്തിൽ മുങ്ങിത്താഴ്ന്നു... അപ്പോൾ​ ഭൂമിയുടെ അങ്ങേത്തലയ്ക്കൽ ചന്ദ്രൻ പൂർണ്ണശോഭയോടെ ഉയർന്നു വന്നു... ആ നീലാവെളിച്ചത്തിൽ രാഘവിന്റെ കടൽക്കരയിലെ കാൽപ്പാദങ്ങൾ തെളിഞ്ഞുവന്നു... അപ്പോൾ​ ഏഴിഞ്ച് വലിപ്പമുള്ള അവന്റെ കാലടികളുടെ അരികിൽ നിന്ന് മണ്ണ് താഴേക്ക് അടർന്ന് അടർന്ന് പോയിക്കൊണ്ടിരുന്നു... ഇപ്പോൾ ആ കാൽപ്പാദങ്ങൾക്ക് ഒൻപതിഞ്ച് നീളമുണ്ട്... പണ്ടേതോ യുഗത്തിൽ അവതരിച്ച ഒരു മനുഷ്യന്റെ പാദങ്ങളോട് വളരെ താദാത്മ്യം പ്രാപിച്ചിരുന്നു ആ അടയാളങ്ങൾ... രാഘവിന്റെ നിയോഗം... രാഘവിന്റെ യാത്ര... രാഘവായനം ഇവിടെ അവസാനിക്കുന്നു...

**********************************ശുഭം ********************************** വാൽക്കഷ്ണം :- എന്റെ ഈ കഥയ്ക്ക് പ്രോൽസാഹനം തന്ന എല്ലാ നല്ലവരായ വായനക്കാർക്കും എഴുത്തുകാർക്കും, നല്ല ചിത്രങ്ങൾ കവർ ഫോട്ടാ ആയി ഇട്ടുതന്ന XvX-നും പഴഞ്ചന്റെ ഹൃദയം നിറഞ്ഞ നന്ദി... ഈ കഥയിലെ പ്രദേശങ്ങളുടെ ഫോട്ടോസ് ഉൾക്കൊള്ളിച്ചിട്ടുള്ള PDF താമസിയാതെ upload ചെയ്യുന്നതാണ്... ഈ കഥ വായിച്ചവരെല്ലാം PDF-ഉം വായിക്കണമെന്ന് അഭ്യർത്ഥിച്ചു കൊള്ളുന്നു... നന്ദി... എന്ന്... സ്വന്തം  പഴഞ്ചന്‍ ...(ഒപ്പ്)....

💬 Comments

View all comments