Chapter Title : രാഘവായനം 4 [അവസാന ഭാഗം]
ഒന്നും കേൾക്കാതെ ജാനകി പറഞ്ഞു... അവൻ തിരിച്ചു വന്നതിലുള്ള സന്തോഷം അവളുടെ വാക്കുകളിൽ അവൻ അനുഭവിച്ചു... “ ജാനകിയെ കാണാൻ പോവാണല്ലേ ടാ... നന്നായി ഷീ ഈസ് വെയ്റ്റിംഗ് ഫോർ യൂ... “ അവൻ രാഘവിന്റെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു... “ ഉം... കുറേ അഗ്നി പരീക്ഷകൾ ഞാൻ കൊടുത്തിട്ടുണ്ട് അവൾക്ക്... ഇനി വിഷമിപ്പിക്കില്ല... പോട്ടേടാ... “ അതും പറഞ്ഞ് രാഘവ് തന്റെ ബൈക്ക് ജാനകിയുടെ അടുത്തേക്ക് വിട്ടു... അവളേയും കൊണ്ട് അവൻ പോയത് ചെറായി ബീച്ചിലേക്കാണ്... അപ്പോൾ സമയം സന്ധ്യയോട് അടുത്തിരുന്നു... അവന്റെ യാത്രയും സാഹസികത നിറഞ്ഞ പ്രവൃത്തികളെല്ലാം ഒരു അമ്പരപ്പോടെയാണ് ജാനകി കേട്ടത്... ഇതൊക്കെ തന്നോട് പറഞ്ഞിരുന്നെങ്കിൽ അവനെ തനിയെ വിടില്ലായിരുന്നു എന്നവൾക്ക് തോന്നി... അവൾ അവന്റെ നെഞ്ചിൽ ഇടിച്ച് കരഞ്ഞുകൊണ്ട് അവനെ ശക്തിയായി കെട്ടിപ്പിടിച്ചു... ബീച്ചിൽ അങ്ങിങ്ങായി നിൽക്കുന്നവർ തങ്ങളെ ശ്രദ്ധിക്കുന്നതൊന്നും അവൾക്ക് പ്രശ്നമായിരുന്നില്ല... കുറച്ച് നേരത്തേ കരച്ചിലിനും പരിഭവങ്ങൾക്കും ശേഷം അവൾ മുഖം തുടച്ചു... അവർ അസ്തമയ സൂര്യനെ നോക്കിയിരുന്നു... “ നീ പറഞ്ഞതൊക്കെ ശരി... ഞാനൊന്ന് ചോദിക്കട്ടെ... ഒരുപക്ഷേ നീ പറഞ്ഞപോലെ രാവണൻ ഉയിർത്തെഴുന്നേറ്റിരുന്നു എങ്കിൽ എന്തു സംഭവിച്ചേനെ?... “ അവന്റെ ഉത്തരത്തിനായി പറക്കുന്ന മുടിയിഴകളോടെ ജാനകി അവന്റെ മുഖത്തേക്ക് ഒറ്റു നോക്കി... “ അങ്ങിനെ സംഭവിച്ചിരുന്നെങ്കിൽ ശ്രീലങ്കയുടെ ശ്രീ പോയി അത് വീണ്ടും ലങ്ക ആയേനെ... “ രാഘവ് തികഞ്ഞ ആത്മാർത്ഥതയോടെ പറഞ്ഞു... ജാനകി ആലോചിച്ചു... ലങ്കയുടെ ശ്രീ- ഐശ്വര്യം പോയേനെ എന്ന്... “ അങ്ങിനെ രാവണൻ ഉയിർത്തെഴുന്നേറ്റിരുന്നെങ്കിൽ രാമൻ വീണ്ടും അവതിരിക്കുമായിരുന്നോ രാഘവ്?... ” ഇത്തവണ അവളുടെ
💬 Comments
View all comments