Chapter Title : രാഘവായനം 4 [അവസാന ഭാഗം]
വാക്കുകളിലെ മൂർച്ച അവൻ തിരിച്ചറിഞ്ഞു... “ പത്ത് അവതാരങ്ങളിൽ ഇതുവരെ ഒൻപത് അവതാരങ്ങൾ മാത്രമേ അവതരിച്ചിട്ടുള്ളൂ... കലിയുഗത്തിലെ കൽക്കി ഇതുവരെ... ” താൻ പറയുന്നത് ജാനകിയിൽ വലിയ വിശ്വാസം ഉണ്ടാക്കുന്നതായി തോന്നാത്തതു കൊണ്ട് രാഘവ് പകുതിക്ക് വച്ച് നിർത്തി... “ കുറേയൊക്കെ നീ സങ്കൽപ്പിക്കുകയാണ് രാഘവ്... ” കടലോരത്തെ മണലിൽ പതിയെ കയ്യോടിച്ച് ജാനകി പറഞ്ഞു... “ അതെനിക്കറിയില്ല... രാമസഹോദരൻ ഭരതന്റെ രാജ്യമാണിതെന്ന് ഞാൻ വിശ്വസിക്കുന്നു... ഭരതന്റെ രാജ്യം – ഭാരതം... നിനക്കെന്ത് തോന്നുന്നു?...” അവൻ അവളുടെ നേരെ ശാന്തമായി ചോദിച്ചു... “ എനിക്കതൊന്നും അറിഞ്ഞുകൂടാ... ഐ ഡോൺട് ഇൻട്രസ്റ്റ് ഇൻ തോസ് സ്റ്റോറീസ്... നീ ആളൊരു പഴഞ്ചനാണല്ലോടാ... ” അവളുടെ വാക്കുകൾ രാഘവിന് അരാധനയെ ഓർമ്മപ്പടുത്തി... “ അതു ശരിയാ ഞാൻ പഴഞ്ചനാ... അല്ല നിനക്ക് പിന്നെ എന്തിലാണ് ഇൻട്രസ്റ്റുള്ളത്?... ” രാഘവ് അവളുടെ കണ്ണിലേക്ക് ഉറ്റുനോക്കി... “ നിന്നിൽ... ഐ റിയലി ലവ് യൂ... ഐ വാണ്ട് യൂ... ” അവൾ അവന്റെ മുടിയിഴകളിൽ പ്രേമത്തോടെ തഴുകി... “ ഐ ടൂ ജാനൂ... ” രാഘവിന്റെ വാക്കുകൾ ഹൃദയത്തിന്റെ അടിത്തട്ടിൽ എന്ന പോലെ ആയിരുന്നു... " രാഘവ് എന്റെ പേരിൽ മാത്രമാണോ നിനക്ക് എന്നോട് ഇഷ്ടം... സത്യം പറയണം..." രാഘവിനോട് അടുത്തപ്പോൾ മുതലുള്ള അവളുടെ മനസ്സിലുള്ള ഒരു വേദനയായിരുന്നു അത്... " ഞാനെന്തിനാ നിന്നോട് നുണ പറയുന്നേ... ശരിയാണ്... ആദ്യം നിന്റെ പേരുകേട്ടാണ് ഞാൻ നിന്നെ ഇഷ്ടപ്പെട്ടത്... പക്ഷേ നിന്നോട് അടുത്തപ്പോൾ ആ പേരിനേക്കാൾ ഒത്തിരി സൌന്ദര്യം നിന്റെ മനസ്സിനുണ്ടെന്ന് എനിക്ക് തോന്നി... "
💬 Comments
View all comments