0%

Chapter Title : രാഹുലിന്റെ  കുഴികൾ 1 [SAiNU]

Author : SAINU Read All Parts 5243

ഓടി കളഞ്ഞു.

ഇതെല്ലാം കണ്ടു ചിരിച്ചോണ്ട് നിൽക്കുന്ന എന്നെ നോക്കി അച്ഛൻ.

അവളങ്ങിനെയാ അവൾക്ക് ആരോടാണെങ്കിലും തർക്കിച്ചു ജയിക്കണം എന്നെ ഉള്ളു.

എന്നാൽ അനു ഒന്നും മിണ്ടില്ല.

അത് കേട്ടു എനിക്ക് ചിരിവന്നു.

ഹ്മ് മിണ്ടാത്ത ആള്.

എന്തെ മോൻ ചിരിച്ചേ നിന്റെ മാമിയുടെ തമാശ കണ്ടിട്ടാണോ.

അതോ ഇങ്ങിനെ ഒരച്ഛനും മക്കളും എന്നു കരുതിയോ.

ഏയ്‌ ഇല്ല അച്ഛാ മാമി അവിടെ ആണെങ്കിലും ഇങ്ങിനെ തന്നെയാ.

വീണ്ടും മാമി വന്നു നിനക്ക് ഭക്ഷണം കഴിച്ചിട്ട് പോയാൽ പോരെ രാഹുലെ.

അല്ല മാമി മുത്തശ്ശനും മുത്തശ്ശിയും കാത്തു നില്കുന്നുണ്ടാകും..

ആ ഞാനത് മറന്നു.. മോനെ.

ഞാൻ വരുന്നത് വരെ അച്ഛനെയും അമ്മയെയും നോക്കിക്കോണെടാ. എന്നു പറഞ്ഞു ചിരിച്ചു.

അതിന് മുത്തശ്ശന്റെയും മുത്തശ്ശിയുടെയും മോളുടെ അടുത്തേക്കല്ലേ മാമി അവർ വരുന്നത്. പിന്നെ പറയേണ്ട ആവിശ്യം ഉണ്ടോ. അച്ചാച്ചൻ മുത്തശ്ശനെയും കാത്ത് നിൽക്കുകയായിരിക്കും രണ്ടുപേർക്കും കമ്പനി അടിക്കാൻ

വല്ലാണ്ട് ഒന്നും വേണ്ട എന്നു പറഞ്ഞേക്കണേ അച്ഛൻ മരുന്ന് കുടിക്കുന്ന ആളാ ഓര്മിപ്പിച്ചേക്കണേ മോനെ.

അതെല്ലാം ഇനി അമ്മയുടെ ഡ്യൂട്ടി അല്ലേ..

എന്നാ ഞാൻ ഇറങ്ങട്ടെ മാമി.

അമ്മയും അനുചേച്ചിയും എവിടെ

അമ്മേ ദെ അവൻ ഇറങ്ങുവാന്നു.

അച്ഛനോടും അമ്മയോടും അനുചേച്ചിയോടും റെജി മോളോടും യാത്രപറഞ്ഞു ഇറങ്ങുമ്പോൾ മനസ്സിൽ വല്ലാത്തൊരു സന്തോഷം തോന്നി.

മാമിയുടെ കുസൃതികൾ കണ്ട് സന്തോഷത്തോടെ ഞാൻ വണ്ടി യെടുത്തു മുത്തശ്ശനെയും മുത്തശ്ശിയെയും കൊണ്ടു വീട്ടിൽ വന്നു ചേർന്നു..

ദേ നിങ്ങടെ പോണു അച്ഛനും പൊന്നമ്മച്ചിയും എന്നു പറഞ്ഞോണ്ട് ഞാൻ അമ്മയുടെ അടുത്ത് ഇരുന്നു.

ഹോ നീ കളിയാക്കൊന്നും വേണ്ട നിനക്ക് ഞാനും നിന്റെ അച്ഛനും എ ങ്ങിനെയാണോ അതുപോലെ എനിക്ക് എന്റെ അച്ഛനും അമ്മയും

ഞാനൊരു തമാശ പറഞ്ഞതല്ലേ ലേഖ കുട്ടി എന്നു പറഞ്ഞു അമ്മയെ കൊഞ്ചിച്ചോണ്ട് നിന്നു.

ടാ വേണ്ട ni വാങ്ങിക്കും കേട്ടോ.

അപ്പോയെക്കും അച്ചാച്ചനും മുത്തശ്ശനും ഓരോന്ന് പറഞ്ഞു ചിരിച്ചോണ്ടിരുന്നു..

അന്നത്തെ ദിവസം എല്ലാവരും സംസാരവു ചിരിയും ആയി കടന്നുപോയി. പഴയ സബ്ഓർഡിനേറ്റസ് രണ്ടും എപ്പോഴാണോ ഉറങ്ങിയേ എന്നറിയില്ല എനിക്ക് ഉറക്കം വന്നതും ഞാൻ പോയി കിടന്നു.

====================

അടുത്ത ദിവസവും ക്ലാസില്ലാത്തതിനാൽ ഞാൻ രാവിലെ തന്നെ പുറത്തേക്കിറങ്ങി.

ആൽത്തറയിൽ രമേശനും രതീഷും കണ്ണനും ഇരിക്കുന്നുണ്ട് കൂടെ നാട്ടിലെബഹുമാന്യനായ പ്രസിഡന്റ്‌ ശങ്കരേട്ടനും. ഞങ്ങളുടെ ഭാഷയിൽ അങ്ങേർക്കു തള്ള് ശങ്കരൻ എന്നാ പേര്

ഇവന്മാർ ഇതെന്തിനാ ഇയാളുടെ തള്ളും

💬 Comments

View all comments