0%

Chapter Title : രാഹുലിന്റെ കുഴികൾ 10 [SAiNU]

Author : SAINU Read All Parts 13.2K

രാഹുൽ വന്നു നിന്നതും

ദേ ഇത് കെട്ടിയതു കൊണ്ടല്ല എല്ലാം എന്ന് പറഞ്ഞോണ്ട് രേഷ്മ രാഹുൽ കെട്ടിയ താലി അവനു നേരെ ഉയർത്തി.

ഇതില്ലെങ്കിൽ ഒരു കുഴപ്പവും ഇല്ലാലോ എന്ന് പറഞ്ഞോണ്ട് രേഷ്മ വീണ്ടും രാഹുലിന്റെ മുഖത്തേക്ക് കൈ വീശി അടിച്ചു കൊണ്ടേയിരുന്നു.

മൂന്നാല് തവണ അടിവാങ്ങിയ ശേഷം രാഹുൽ അവളുടെ കൈ പിടിച്ചു മാറ്റികൊണ്ട് അവളെ ചേർത്ത് പിടിച്ചതും രേഷ്മ കരഞ്ഞോണ്ട് അവന്റെ മാറിലേക്ക്  വീണു.

രാഹുലിന്റെ കൈകൾ അവളെ തലോടി കൊണ്ടിരുന്നു.

എന്റെ ചേച്ചി ചേച്ചി ഇത്രയേ ഉള്ളു.

അമ്മയെന്തേലും പറഞ്ഞെന്നുവെച്ചു.

അല്ലെങ്കിൽ തന്നെ അമ്മയെന്താ പറഞ്ഞെ വഴക്കൊന്നും പറഞ്ഞില്ലല്ലോ സൂക്ഷിച്ചു നോക്കി കണ്ടും വേണം എന്നല്ലേ പറഞ്ഞുള്ളു.അതിൽനിന്നും മനസ്സിലായില്ലേ അമ്മെക്കെതിർപ്പ് ഒന്നുമില്ല എന്ന്.

എന്ന് പറഞ്ഞോണ്ട് രാഹുൽ അവളുടെ മുഖം മാറിൽ നിന്നും അടർത്തി മാറ്റി.

നമ്മുടെ ദേവിയാണെ സത്യം ഞാൻ അമ്മയോടന്നല്ല ആരോടും  ഒന്നും പറഞ്ഞിട്ടില്ല.

പിന്നെ എങ്ങിനെ അമ്മ എന്ന് ചോദിച്ചോണ്ട് രേഷ്മ രാഹുലിനെ നോക്കിയതും രാഹുൽ അവളുടെ തലയിൽ തലോടികൊണ്ട്.

എന്നെ കാണാതായപ്പോ അമ്മ ഒന്ന് എറിഞ്ഞു നോകിയതായിരിക്കും നമ്മൾ അതിൽ വീണു അത്രയേ ഉള്ളു.

കാണാതാകുമ്പോയേക്കും എന്റെ അടുക്കൽ ഉണ്ടെന്നു എങ്ങിനെ അമ്മ അറിഞ്ഞു.

എനിക്ക് ഈ ചേച്ചി പെണ്ണിനോടുള്ള മോഹം  അമ്മ മനസ്സിലാക്കിയിട്ടുണ്ടാകും അല്ലാതെ..

ഹോഹോ അമ്മയോടും എന്നെപ്പറ്റി പറഞ്ഞിട്ടുണ്ടോ.

മാമി ഒറ്റ ഒരുത്തിപോരെ.

ആര് അജിതയോ.

ഹ്മ്മ്  അതൊന്നു പോരെ.

അതിനു അജിതക്കെങ്ങിനെ അറിയാം

ആ എനിക്കറിയില്ല ഒരു ദിവസം തല്ലുകൂടിയപ്പോ മാമി വിളിച്ചു പറയുന്നുണ്ടായിരുന്നു.

എന്ത്.

നിന്റെ രേഷ്മ ചേച്ചിക്ക് സുഖം ആണോടാ

💬 Comments

View all comments