Chapter Title : രാഹുലിന്റെ കുഴികൾ 11 [SAiNU]
എന്നാ വാ പോകാം എന്ന് പറഞ്ഞോണ്ട് അവിടെ നിന്നും ഇറങ്ങുമ്പോൾ രേഷ്മയുടെ മനസ്സും ശരീരവും എന്തൊക്കെയോ മിസ്സ് ചെയ്ത പൊലെ ആയിരുന്നു.
കൈവീശി കാണിക്കുന്ന അഖിലേയെ തിരിച്ചും കൈവീശി കാണിക്കുമ്പോൾ അവളിൽ അത് പ്രകടവും ആയിരുന്നു.
വണ്ടി മൂവ് ആയതും അത്രയ്ക്ക് ഇഷ്ടപ്പെട്ടോ ഇവിടംഎന്നുള്ള രാഹുലിന്റെ ചോദ്യം കേട്ട്.
രേഷ്മ പിറകിലേക്ക് ഒന്ന് തിരിഞ്ഞു നോക്കി.
എന്താ പോകേണ്ട എന്നുണ്ടോ.
പോകണം എന്ന് പറഞ്ഞോണ്ട് അവൾ രാഹുലിന്റെ മേലേക്ക് ചാഞ്ഞു.
വല്ലാതങ്ങു ഇഷ്ടപ്പെട്ട പോലെയുണ്ട്.
ഹ്മ്മ് ഇഷ്ടപ്പെട്ടുപോയി.നിന്നെയും പിന്നെ നിന്റെകൂടെയുള്ള ഓരോ നിമിഷങ്ങളെയും എന്ന് കണ്ണ് തുടച്ചോണ്ട് പറഞ്ഞ രേഷ്മയുടെ കൈകളിൽ കൈവെച്ചു കൊണ്ടിരുന്നു രാഹുൽ.
അല്ല എന്നിട്ട് അടുത്തമാസം വരുമെന്നുള്ളത് ഉറപ്പാണല്ലോ അല്ലേ.
ഹ്മ്മ് നോക്കാം.
അയ്യോ പിന്നെ എന്തിനാ ആ പാവത്തിനെ ബുദ്ധിമുട്ടിക്കാൻ വേണ്ടി.
അടുത്ത മാസമല്ലേ.
ഹ്മ്മ്
വരാടാ.
അപ്പൊ വീട്ടിൽ മക്കൾ.
അവരെ ആലോചിക്കുമ്പോഴാ.
എന്നാ വേണ്ട അല്ലേ.
അവരെ ഇതുപോലെ എന്റെ വീട്ടിൽ ആക്കാം പോരെ.
എന്നു പറഞ്ഞോണ്ട് രേഷ്മ രണ്ടു കൈകളും കൊണ്ട് രാഹുലിന്റെ രണ്ടു കവിളും പിച്ചിയെടുത്തു.
അയ്യോ മതിയെടി എന്ന് പറഞ്ഞതും വണ്ടി ഒന്നിളകി.
നേരെ നോക്കി വണ്ടിയെടുക്കു ചെക്കാ ഇപ്പൊ എവിടേലും പോയി ഇടിച്ചേനെ.
ആഹാ എന്നെ വേദനിപ്പിച്ചതും പോരാ എന്നിട്ട് പറയുന്നത് കേട്ടില്ലേ.
എന്ന് വെച്ച് വണ്ടിയോടിക്കുമ്പോൾ അതിലേക്കു മാത്രമാകണം ശ്രദ്ധ അല്ലാതെ ഞാനെന്തേലും കാണിക്കുന്നുണ്ടെന്നു വെച്ച്.
ആഹാ എന്നാലിനി അതൊന്നു കാണണമല്ലോ എന്നു പറഞ്ഞോണ്ട് രാഹുൽ വണ്ടി മാക്സിമം സ്പീഡിലേക്ക് മാറ്റി.
അയ്യോരാഹുലെ ഞാൻ വെറുതെ പറഞ്ഞതാ കുറച്ചു കുറക്കൂ എന്റെ
💬 Comments
View all comments