0%

Chapter Title : രാഹുലിന്റെ കുഴികൾ 11 [SAiNU]

Author : SAINU Read All Parts 233.3K

രാഹുൽ എന്ന് പുഞ്ചിരി കലർന്ന മുഖത്തോടെ പറഞ്ഞോണ്ട് അവളവന്റെ കാതിലെ പിടുത്തം വിട്ടതും.

ഹാവു എന്ന് നിശ്വസിച്ചുകൊണ്ട് രാഹുൽ ഒന്ന് നിവർന്നു.

എന്നാൽ അഖില മാഡം ഞങ്ങൾ യാത്ര തിരിക്കട്ടെ എന്നുള്ള രാഹുലിന്റെ ചോദ്യത്തിന് പുഞ്ചിരിയും ഇനിയെന്ന് തിരിച്ചു വരും എന്നുള്ള ചോദ്യവും ആയിരുന്നു തിരികെ കിട്ടിയത്.

രാഹുൽ രേഷ്മയെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചോണ്ട് ഇനിയെന്ന് വരുമെന്നറിയില്ല വരും അതുറപ്പാ എന്ന് പറഞ്ഞതും രേഷ്മ അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നുപോയി.

അടുത്ത മാസം ഇവിടെ ഒരു കർണിവൾ ഫെസ്റ്റ് നടക്കുന്നുണ്ട് അതിലേക്കു പങ്കെടുക്കാൻ ഇപ്പോഴേ ബുക്ക്‌ ചെയ്യണോ എന്നുള്ള അഖിലയുടെ ചോദ്യം വന്നതും.

രാഹുൽ രേഷ്മയെ ഒന്ന് നോക്കികൊണ്ട് വരണോ.

രേഷ്മ അവന്റെ കവിളിൽ ചുംബിച്ചു കൊണ്ട് അഖിലയെ നോക്കി.

അതെ അന്നുവന്നാലും ഞങ്ങൾക്ക് ഇതേ റൂം തന്നെ കിട്ടുവോ.

അതിനെന്താ അത് ഞാൻ ശരിയാക്കി വെക്കാം എന്നായിരുന്നു അഖിലയുടെ മറുപടി.

എന്നാ ഇന്ന് തന്നെ ബുക്ക്‌ ചെയ്തോ എന്നുള്ള രേഷ്മയുടെ വാക്കുകൾ രാഹുലിന് വല്ലാത്ത സന്തോഷമായിരുന്നു നൽകിയത്.

അഖിലേ ഈ റൂം തന്നെ നൽകിയേക്കണേ എന്നു ഒരിക്കൽ കൂടി ഓർമപ്പെടുത്തുന്ന പൊലെ പറഞ്ഞോണ്ട് രേഷ്മ അവളുടെ കയ്യിൽ പിടിച്ചു.

ഓക്കേ മാഡം അത് ഞാനേറ്റു.

ഇതേ റൂം ഇതേ അലങ്കാരം എന്താ പോരെ.

അത് കേട്ടു രേഷ്മ ചിരിച്ചോണ്ട്.

അലങ്കരിക്കുമ്പോൾ നല്ലോണം ഉറപ്പിച്ചേക്കണേ എല്ലാം.

അത് കേട്ടു അഖിലയും രാഹുലും പൊട്ടിച്ചിരിച്ചു പോയി കൂടെ രേഷ്മയും.

ഓക്കേ മാഡം അത് ഞാൻ ശ്രദ്ധിക്കുന്നുണ്ട് കെട്ടോ.

അതെ ഇനിയും നിന്നാൽ വീടെത്താൻ വൈകും കെട്ടോ.

അയ്യോ

💬 Comments

View all comments