Chapter Title : രാഹുലിന്റെ കുഴികൾ 11 [SAiNU]
നമുക്ക് പോകാം.
അപ്പൊ ശിക്ഷയില്ലേ.
അത് ഞാൻ തീരുമാനിച്ചിട്ടുണ്ട് അപ്പൊ നിനക്ക് മനസ്സിലാകും ഒരു പാവം പിടിച്ച പെണ്ണിനെ ഇത്രമാത്രം കഷ്ടപ്പെടുത്തിയല്ലോ എന്ന്.
ഹോ അപ്പൊ പണിഷ്മെന്റ് ഉറപ്പാ അല്ലേ.
പിന്നെ അതില്ലാതെ എന്റെ കയ്യിന്നു രക്ഷപെടാമെന്നു കരുതിയോ.
ദേ വണ്ടിയെടുക്ക് നമുക്ക് വീടെത്തേണ്ടേ
നമ്മളെയും കാത്ത് സമയം നിൽക്കില്ല അറിയാല്ലോ രാവിലെ അവരെത്തും.
കുറെ നേരത്തിന്നു ശേഷമുള്ള രേഷ്മയുടെ ഏട്ടാ എന്നുള്ള വിളി ഇഷ്ടപ്പെട്ടുപോയ രാഹുൽ.
എന്താ ഇപ്പൊ വിളിച്ചേ.
ഏട്ടാ എന്ന് എന്തെ എന്റെ ഏട്ടനല്ലേ.
ഒന്നുടെ വിളിച്ചേ പൊന്നെ.
ഏട്ടാ രേഷ്മക്കുട്ടിയുടെ രാഹുലേട്ടാ.
അഹ് ഈ വിളികേൾക്കുമ്പോൾ ഉണ്ടല്ലോ എന്റെ രേഷ്മക്കുട്ടി.എനിക്നിന്നെ നിന്നെ എന്ന് പറഞ്ഞോണ്ട് രാഹുൽ വണ്ടിയുടെ കീ പിടിച്ചിരുന്ന കൈ പിൻവലിച്ചുകൊണ്ട് അവളുടെ മുഖം രണ്ടു കയ്യിലും കോരിയെടുത്തു ഉമ്മവെക്കാൻ തുടങ്ങി.
രേഷ്മ കണ്ണടച്ച് പിടിച്ചോണ്ട് രാഹുലിന്റെ ഇഷ്ടത്തിന് മുന്നിൽ അവനെ പ്രണയിക്കുന്ന അവന്റെത് മാത്രമായ അവനു വേണ്ടി ഈ മണ്ണിലേക്ക് പിറന്നു വീണവളേ പൊലെ ഇരുന്നുകൊടുത്തു.
എത്ര ഉമ്മവെച്ചിട്ടും മതിവരാത്തവനെ പൊലെ അവന്റെ ചുണ്ടുകൾ അവളുടെ മുഖത്ത് പതിഞ്ഞു കൊണ്ടിരുന്നു.
അവന്റെയുള്ളിൽ തന്നോടുള്ളത് കാമം എന്ന ചെറു വികാരം കൊണ്ട് തോന്നിയ ഇഷ്ടം അല്ലായിരുന്നു എന്ന് തെളിയിക്കുന്ന വിധത്തിൽ കാമത്തിൽ പൊതിഞ്ഞ യഥാർത്ഥ പ്രണയതിന്റെ നേര്കാഴ്ച്ചപോലെ തോന്നി അവൾക്ക്.
ചുണ്ടുകൾ അവളുടെ മൃദുവായ കവിൾ തടത്തിൽ നിന്നും അകറ്റിയതും രേഷ്മ അവനെ തന്റെ മേലേക്ക് വലിച്ചു കൊണ്ട് ചുണ്ടുകൾ അവന്റെ ചുണ്ടിനോട് ചേർത്തു വെച്ച് നിന്നു.
ചീറിപാഞ്ഞു വരുന്ന പാണ്ടി ലോറിയുടെ വെളിച്ചം കാറിനുള്ളിലേക്ക് തുളച്ചു കയറിയതും രേഷ്മയുടെ
💬 Comments
View all comments