Chapter Title : രാഹുലിന്റെ കുഴികൾ 10 [SAiNU]
വരവേറ്റു.
എന്താ വിളിച്ചേ.
അവൾ ദേഷ്യത്തോടെ അവനെ ഒന്ന് നോക്കി.
ഹോ ഇതിനാണോ എന്ന് തമാശ രൂപത്തിൽ പറഞ്ഞോണ്ട് അവൻ അകത്തേക്ക് കയറിയിരുന്നു.
തിടുക്കപ്പെട്ടു വരാൻ പറഞ്ഞത് ഈ മോന്ത കാണിക്കാൻ ആയിരുന്നോ എന്ന് ചോദിച്ചോണ്ട് അവൻ രേഷ്മയെ തന്നെ നോക്കി നിന്നു.
അവൾ ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല.
ഒന്ന് വാ തുറക്കാമോ എന്ന് ഇച്ചിരി ദേഷ്യത്തോടെ ചോദിച്ചോണ്ട് രാഹുൽ എഴുനേറ്റ് അവളുടെ അരികിലേക്ക് വന്നു.
രേഷ്മ രാഹുലിന്റെ നേരെ നിന്നുകൊണ്ട് അവളുടെ കഴുത്തിൽ കിടന്ന അവൻ കെട്ടിയ തലിമാല എടുത്തു കാണിച്ചു.
ഇതെന്താ.
അത് എന്താ എന്ന് അറിയില്ലേ.
എനിക്കറിയാം ഇത് കെട്ടിയ ആൾക്ക് അറിയാമോ എന്നാ ചോദിച്ചേ.
തലചെയിൻ അതിനിപ്പോ എന്താ.
അതിനിപ്പോ എന്താന്നോ ദേ രാഹുലെ ഞാനുണ്ടല്ലോ എന്ന് പറഞ്ഞോണ്ട് രേഷ്മ രാഹുലിനെ രൂക്ഷ ഭാവത്തിൽ നോക്കി കൊണ്ടിരുന്നു.
ആ അതിനിപ്പോ എന്താ ഇത് തലിമാല തന്നെ അല്ലേ.
അതെ ഇത് അത് തന്നെയാ.
ഇതും കെട്ടിയെച്ചു അങ്ങു പോയാൽ പോരാ.
പിന്നെ.
പിന്നെ ദേ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ.
ഇല്ല പറ ഞാനിപ്പോ എന്താ വേണ്ടേ.
അവന്റെ ഉറച്ച ചോദ്യത്തിന് മുന്നിൽ അവള്ക്ക് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല.
ചിരിക്കാതെ കാര്യം പറ പെണ്ണെ.
അതെ അന്ന് പോയെ പിന്നെ.
ഇങ്ങിനെ ഒരുത്തി ഉണ്ടെന്നുള്ള വല്ല ചിന്തയും ഉണ്ടായിരുന്നോ.
പിന്നെ ഇല്ലാതെ ചെന്നൈയിൽ നിന്നും ഇന്ന് രാവിലെയോ എത്തിയുള്ളു.
ഹ്മ്മ് അതെനിക്കറിയാം.
അതെങ്ങിനെ.
സിന്ധു വിളിച്ചിരുന്നു.
എന്തിന്.
അവൾ ഇടയ്ക്കിടയ്ക്ക് വിളിക്കാറുള്ളതാ.
എന്നിട്ട്.
എന്നിട്ടെന്താ അവളാ പറഞ്ഞെ എന്റെ കെട്ടിയോനും കൂട്ടുകാരും അവിടെ ഉണ്ടെന്ന്.
ഹ്മ്മ്.
ഇന്ന് രാവിലെ കടയിൽ നിന്നും വരുന്ന വഴിക്കു രമേശനെ കണ്ടു.
അവനാ പറഞ്ഞെ ഇപ്പൊ എത്തിയുള്ളു എന്നൊക്കെ.
ഹ്മ്മ്
എന്തായിരുന്നു കാര്യം.
എന്തിന്റെ.
അല്ല ചെന്നെയിലേക്കുള്ള പൊക്കിന്റെ ഉദ്ദേശം എന്തായിരുന്നു എന്ന്.
അതൊന്നുമില്ല രാത്രി ഞങ്ങൾ നാല് പേരും കൂടെ സംസാരിച്ചോണ്ടിരിക്കുമ്പോൾ വെറുതെ ഒരഭിപ്രായം പറഞ്ഞതാ.
പിറ്റേന്ന് രാവിലെ തന്നെ വിട്ടു.
എന്നിട്ടെന്തേ എന്നോടൊന്നും പറയാഞ്ഞേ.
രാഹുൽ ചെറു ദേഷ്യത്തോടെ പറഞ്ഞിരുന്നേൽ എന്റെ കൂടെ പോരുമായിരുന്നോ ഇല്ലാലോ..
അതിനെന്തിനാ ഇത്ര
💬 Comments
View all comments