0%

Chapter Title : രാഹുലിന്റെ കുഴികൾ 8 [SAiNU]

Author : SAINU Read All Parts 3906

എന്ന് പറഞ്ഞോണ്ടി ഞാൻ അമ്മയെ നോക്കി.

എന്നാൽ ഇനി മേലാൽ അങ്ങിനെ കാണിക്കുമോ പറയെടാ അങ്ങിനെ കാണിക്കുമോന്നു.

ഇല്ല സത്യമായിട്ടും കാണിക്കില്ല പോരെ.

ഹ്മ്മ് ഇപ്പൊ ക്ഷമിച്ചു ഇനി കാണിച്ചാൽ ഉണ്ടല്ലോ എന്ന് പറഞ്ഞോണ്ട് എന്റെ ചെവിയിലെ പിടുത്തം വിട്ടതും

ഞാൻ കുതറിമാറികൊണ്ട് മുകളിലേക്കു ഓടി..
മേലെയെത്തിയതും ഞാൻ തിരിഞ്ഞോണ്ട്.. അതുപോലെ കൊഞ്ഞനം കുത്തി കാണിച്ചോണ്ട് നിന്നു.

നിന്നെ ഞാൻ എന്ന് പറഞ്ഞോണ്ട് അമ്മ എനിക്ക് നേരെ തിരിഞ്ഞതും ഞാൻ ഓടിമാറി..

അച്ഛമ്മ ചിരിച്ചോണ്ട് ഇങ്ങനെ ഒരു ചെറുക്കൻ എന്നും പറഞ്ഞു
ഞങ്ങളെ നോക്കി കൊണ്ടിരുന്നു..

ഹ്മ്മ് വരട്ടെ അവനെ ഞാൻ എന്ന് പറഞ്ഞോണ്ട് പുഞ്ചിരിയോടെ അമ്മ അടുക്കളയിലേക്ക് കയറിപ്പോയി..

.......

കുളിയെല്ലാം കഴിഞ്ഞു ഞാൻ പുറപ്പെടാൻ തുടങ്ങിയതും അമ്മ പിറകിൽ നിന്നും

നീ എങ്ങോട്ടാടാ.

ഹോ പിറകിൽ നിന്നും വിളിക്കല്ലേ അമ്മേ..

ഹോ അല്ല എങ്ങോട്ടാണാവോ കുളിച്ചൊരുങ്ങിയില്ല ഈ യാത്ര എന്നൊന്ന് അറിഞ്ഞാൽ കൊള്ളാം..

എങ്ങോട്ടുമില്ല വെറുതെ ഒന്നു കറങ്ങി വരാം എന്ന് വെച്ചു.
എന്തെ വല്ല കുഴപ്പവും ഉണ്ടോ.

എനിക്കെന്തു കുഴപ്പം അല്ല ഉച്ചക്ക് ഞ്ഞം ഞ്ഞം ഉണ്ണാൻ എത്തുമോ എന്നറിയാനാ..

നോക്കട്ടെ അപ്പോഴത്തെ സാഹചര്യം പോലെ വരാം..

ഹോ വല്യ കളക്ടർ അല്ലേ മര്യാദക്ക് ഊണിന്നു മുൻപേ വന്നേക്കണം കേട്ടല്ലോ..

അവന്റെ ഒരു പോക്ക്.
അച്ഛൻ വരട്ടെ എല്ലാത്തിനും ഒരു തീരുമാനം ഉണ്ടാക്കിയെ പറ്റു.

ഹോ ആയിക്കോട്ടെ മാഡം വിസ്താരവും വിധി പറച്ചിലും കഴിഞ്ഞെങ്കിൽ ഞാനിറങ്ങിക്കോട്ടെ ദേവി..

ടാ കളിയാക്കുന്നോടാ നിന്നെ ഞാൻ എന്ന് പറഞ്ഞപ്പോയെക്കും
രാഹുൽ ഓടി പുറത്തെത്തിയിരുന്നു..

നീ ഇങ്ങോട്ട് തന്നെ വരുമല്ലോ എന്ന് ചെറു പുഞ്ചിരിയോടെ പറഞ്ഞോണ്ട് അമ്മ അകത്തേക്ക് തന്നെ മടങ്ങി.

ആരാ ലേഖേ ആരോടാ നീ.
എന്നുള്ള മുത്തശ്ശിയുടെ ചോദ്യം പുറത്തുനിന്നും കേൾക്കാൻ സാധിച്ചു..

അത് അവനോടു തന്നെയാണ് അമ്മേ.

ഹോ വീണ്ടും തുടങ്ങിയോ..

ഏയ്‌ അവൻ പോയി.

ഹ്മ്മ്

അമ്മക്ക് ഗുളിക കുടിക്കാൻ സമയമായി കേട്ടോ എന്നും പറഞ്ഞോണ്ട് ലേഖ അകത്തേക്ക് പോയി.

രാഹുൽ ബൈക്കടുത്തു പുറത്തേക്കും..

കുറച്ചു ദൂരമേ വിനീത യുടെ വീട്ടിലേക്കുള്ളൂ.

എന്നിരുന്നാലും

💬 Comments

View all comments