0%

Chapter Title : രാജഹംസം

Author : kkstories Read All Parts 367

പുറത്തെടുത്ത് വായിച്ചു.. അങ്ങയ്ക്ക് നൽകിയ ആ ചോദ്യത്തിനുത്തരവും ശരിയാണ് , ഇനി ഇതാണ് ചോദ്യം ;എറ്റവും കൂർമ്മമായതെന്താണ്? അതിനുത്തരം ലഭിക്കുന്നതിനു മുമ്പായി അങ്ങയോട് ഞാൻ വിലപ്പെട്ട കാര്യമറിയിക്കാനാഗ്രഹിക്കുന്നു.. ഈ പൗർണമി നിലാവിലെ എന്റെ അന്തിമ പരീക്ഷണമാണിത്.. അങ്ങയ്ക്ക് ഞാൻ മുമ്പ് നൽകിയ മുന്ന് ശീലകളിലും നമുക്ക് അങ്ങയോടുള്ള സന്ദേശമുണ്ട് , അത് ചോദ്യത്തിലുമുണ്ട് അതേ പോലെ ഞാൻ നൽകിയ ശൂന്യമായ കളത്തിലുമുണ്ട്.... അശ്വിനൻ വേഗം പഴയ സന്ദേശമെല്ലാം എടുത്തു നോക്കി. എല്ലാത്തിലും ശൂന്യ കളങ്ങളുണ്ട്. അപ്പോഴും ചോദ്യങ്ങളൊന്നും അശ്വിനൻ ശ്രദ്ധിച്ചില്ല.. അശ്വിനൻ പുതിയൊരു സന്ദേശം തയ്യാറാക്കി അത് ഹംസത്തിന്റെ ചിറകിൽ വച്ചു കൊടുത്തു.. വേഗം ഇത് സിദ്ധാർത്ഥ കുമാരന്റെ അരികിലെത്തിക്കൂ അന്തപ്പുര വാതിൽ കടന്ന് ദൃതിയിൽ വരുമ്പോഴാണ് ദയ സിദ്ധാർത്ഥനു മുന്നിൽ വന്നത്.. അവൾ നമ്രതയോടെ മുഖം കുനിച്ചു. "ജേഷ്ടാ.. നമുക്കൊരു കാര്യം പറയാനുണ്ട്.. അവൾ പറഞ്ഞു.. " ഞാനിപ്പോൾ വരാം ദയാ.. അതിനു മുമ്പ് അശ്വിനൻ നിന്റെ ഹംസത്തെ അയച്ച് നമ്മോട് വരാൻ പറഞ്ഞു.. അതെന്തിനാണെന്നറിയട്ടെ.. നാം വേഗം വരാം ദയാ.. " അതും പറഞ്ഞ് സിദ്ധാർത്ഥൻ ധൃതിയിൽ പോയി... മുറിയിലെത്തിയ പാടെ അശ്വിനൻ ആ ചോദ്യ ശീല (തുണി) കളെല്ലാ സിദ്ധാർത്ഥനു മുമ്പിൽ നിരത്തി.. " എന്താണിത് " സിദ്ധാർത്ഥൻ ചോദിച്ചു.. " ഇതെല്ലാം അങ്ങയുടെ സഹോദരി ഹംസ ദൂതികയാൽ അയച്ചതാണ്..ഇതിലെല്ലാം ഒരോ ചോദ്യങ്ങളുമുണ്ട് " അത് കണ്ടപ്പോൾ തന്നെ സിദ്ധാർത്ഥന്റെ മുഖം വല്ലാതായി...അശ്വിനൻ തുടർന്നു .. "അങ്ങയുടെ സഹോദരിയുടെ പുതിയ പരീക്ഷണം ഈ ചോദികാ ശീലയിലെ ഒഴിഞ്ഞ സ്ഥലത്ത് ദേവി എന്തോ അറിയിക്കുന്നുണ്ടെന്നതാണ്

💬 Comments

View all comments