Chapter Title : രാജഹംസം
അശ്വിനൻ ബഹിർഗമിച്ചു.. നിൽക്കൂ അശ്വിനാ പുറകിൽ നിന്ന് സിദ്ധാർത്ഥൻ വിളിച്ചെങ്കിലും അശ്വിനൻ കേൾക്കാൻ തയ്യാറായില്ല... ക്രോധാവേശത്താൽ അശ്വിനൻ കയറി ചെന്നത് ദയയുടെ അന്തപ്പുരത്തിലാണ്.. നിൽക്കൂ ഭടൻ മാർ തടഞ്ഞു നിർത്തി.. ഇത് സ്ത്രീകളുടെ അന്തപ്പുരമാണ് പുരുഷൻ മാർക്ക് പ്രവേശനം നിഷിദ്ധമാണ് " അവർ പറഞ്ഞു.. എങ്കിൽ ദേവിയോട് നമുക്ക് ഒന്ന് കാണണമെന്നാവിശ്യപ്പെടു ദേഷ്യത്തോടെ അശ്യിനൻ പറഞ്ഞു.. ഭടൻ ചെന്ന് അകത്തേക്കുള്ള അനുമതി നേടി ചെല്ലാൻ പറഞ്ഞു.. അശ്വിനൻ ചെന്നയുടൻ നമ്രമായി കട്ടിലിൽ നിന്ന് എഴുന്നേറ്റ് മുഖം കുനിച്ചു നിന്നു.. ദയയുടെ മുഖവും ഭവ്യതയും കണ്ടപ്പോൾ അശ്വിനന്റെ മനം ശാന്തമായി.. " എന്നോട് ക്ഷമിക്കേണ്ടതാണ് ദേവി..ഈ പ്രണയാഭ്യർത്ഥന നമുക്ക് സ്വീകാര്യമല്ല " അശ്വിനന്റെ വാക്കുകൾ കേട്ടതും ദയയുടെ മുഖം വാടി.. അതും പറഞ്ഞ് ദയയുടെ മുഖത്തേക്ക് നോക്കാതെ കൈകൾ കൂപ്പി കൊണ്ട് മടങ്ങാൻ ശ്രമിക്കുമ്പോൾ അവൾ അശ്വിനന് നേരേ വന്ന് അശ്വിന നെ തടഞ്ഞു.. " എന്റെ നിശബ്ദതയാണൊ.. അതിന്റെ കാരണം..." അവൾ ആംഗികമായി ചോദിച്ചു.. "അല്ല ദേവി നമുക്ക് മറ്റൊരാളെ ഇഷ്ടമാണ്. " "ആരാണ് ആ സൗഭാഗ്യവതി.. നമ്മോട് പറയാമൊ?.. " മുഖത്തെ ദുഃഖം മായ്ച്ച് ചിരി വിടർത്തി ദയ വീണ്ടും അംഗീകരിച്ചു.... അശ്വിനൻ ഒന്നും പറഞ്ഞില്ല അങ്ങനെ തന്നെ നിന്നു.. " പറയില്ലെ" അവൾ വീണ്ടും ചോദിച്ചു.. "എന്റെ പ്രണയം നിന്റെ ജേഷ്ടനോടാണ് " അതു പറഞ്ഞ് ദയയുടെ കൈ തട്ടി മാറ്റി അശ്വിനൻ പോയി.. ദയ വിജ്രംപിതയായി തരിച്ചു നിന്നു.." എന്ത് അവളുടെ മനസ്സ് പറഞ്ഞു... "ജേഷ്ടാ.." മഹാകാളിയെ പോലെ അവൾ അലറി ഒരു
💬 Comments
View all comments