0%

Chapter Title : രാജഹംസം

Author : kkstories Read All Parts 371

പ്രജണ്ഠശബ്ദികയായി. "ജേഷ്ടാ.." ദയ മഹാകാളിയെ പോലെ അലറി.. ഒരു പ്രജണ്ഡശബ്ദത്തോടെ.. അശ്വിനൻ പുറത്തേക്ക് പോകുന്നത് കണ്ടു സിദ്ധാർത്ഥനു തോന്നിയിരുന്നു അവൻ ദയയോട് സത്യങ്ങളെല്ലാം പറഞ്ഞു കാണുമെന്ന്... ദയയിൽ നിന്നുള്ള അലർച്ച കേട്ട് സിദ്ധാർത്ഥൻ അകത്തേക്ക് എത്തി ഒപ്പം കാവൽ ഭടരും.. ദയ അപ്പോഴേക്കും തളർന്ന് വീണിരുന്നു.. സിദ്ധാർത്ഥൻ ഓടി ചെന്ന് അവളെ മടിയിൽ വച്ചു.. മുഖത്ത് തട്ടി വിളിച്ചു.. "ദയാ.. കണ്ണ് തുറക്ക് ദയാ..നീ.. നിന്റെ ശബ്ദം.. എങ്ങനെ അശ്വിനാ.." അവസാനം സിദ്ധാർത്ഥൻ അശ്വിനനെയും വിളിച്ച് അലറി..ശേഷം സിദ്ധാർത്ഥൻ ദയയെ എടുത്ത് ശയ്യാമഞ്ജത്തിൽ ( കട്ടിലിൽ ) കൊണ്ട് കിടത്തി..അപ്പോഴേക്കും മഹാരാജാവും പരിവാരങ്ങളും എന്തിയിരുന്നു.. " സിദ്ധാർത്ഥാ എന്താണ് സംഭവിച്ചത് " മഹാരാജാവ് വെപ്രാളത്തോടെ ചോദിച്ചു.. സിദ്ധാർത്ഥൻ യാതൊന്നും പറഞ്ഞില്ല ഒരു ഭയം മാത്രമായിരുന്നു അദ്ധേഹത്തിൽ.. "അറിയില്ല രാജൻ മന്ത്രികുമാരൻ അശ്വിനൻ ദേവിയുടെ മുറിയിൽ വന്നിരുന്നു... " കാവൽക്കാരനിൽ ഒരാൾ പറഞ്ഞു.. "അശ്വിനനൊ.." മഹാരാജാവ് ആശ്ചര്യത്തോടെ ചോദിച്ചു.. "അതെ രാജൻ.. എന്നാൽ അദ്ധേഹം പുറത്ത് വന്നപ്പോഴാണ്..കുമാരി ജേഷ്ടാ എന്ന് ഉച്ചത്തിൽ ശബ്ദമെടുത്തത്.. അപ്പോഴേക്കും സിദ്ധാർത്ഥ കുമാരനുമെത്തിയിരുന്ന.. വന്നു നോക്കുമ്പോൾ ദേവിക്ക് ബോധമില്ലായിരുന്നു.. " അയാൾ പറഞ്ഞു.. രാജ വൈദ്യൻ ഒരു വെള്ളം ജപിച്ച് തളിച്ചപ്പോൾ ദേവി ഉണർന്നു.. എല്ലാവരും ദയയ്ക്ക് ചുറ്റും കൂടി.. "പുത്രി ഒരിക്കൽ കൂടി സംസാരിക്കാൻ ശ്രമിക്കൂ പുത്രി.." വൈദ്യൻ പറഞ്ഞു.. ദയ പരിശ്രമിച്ചെങ്കിലും വിഫലമായിരുന്നു ദേവിക്ക് ശബ്ദം പുറത്തെടുക്കാൻ സാധിച്ചില്ല വീണ്ടും ദയ നിശബ്ദികയായി എല്ലാവരക്കും വിഷമമായി.. "ഇനി എന്തെങ്കിലും ആഘാതത്തിൽ സംസാരിച്ചേക്കാം" വൈദ്യൻ അറിയിച്ചു..പക്ഷെ ദയയുടെ വേദന അതിലൊന്നു അല്ലായിരുന്നു.. അവൾ

💬 Comments

View all comments