0%

Chapter Title : രാജഹംസം

Author : kkstories Read All Parts 372

ആംഗ്യകരം കൊണ്ട് എല്ലാവരോടും പുറത്ത് പോകാനും ജേഷ്ടനോടു മാത്രം അവിടെ നിൽക്കുവാനും ആവിശ്യപെട്ടു.. "ശരിയാണ് കുമാരിശുദ്ധമായി ശ്വസിക്കുകയും ചെയ്തോട്ടെ" എല്ലാവരു മഹാരാജാവിന്റെ ആജ്ഞയോടെ പുറത്തേക്ക് പോയി.. ദയവാതിലും ജനകവാടങ്ങളും ബന്ധിപ്പിക്കുവാനാ വിശ്യപ്പെട്ടു.. എല്ലാം അടച്ചു.. അവൾ വിരൽ കൊണ്ട് ആംഗ്യം ധരിച്ചു അശ്വിനൻ പറഞ്ഞത് ശരിയാണൊ എന്നായിരുന്നു ദയക്ക് അറിയേണ്ടത്.. ഈ രാജ്യാപമാനം ജേഷ്ടന് എങ്ങനെ സംഭവിച്ചു എന്നവൾക്കറിയണമായിരുന്നു.. സിദ്ധാർത്ഥനു കാര്യം മനസ്സിലായെങ്കിലും നിശബ്ദമായിരുന്നു.. എങ്കിലും ദയ വിടാൻ തയ്യാറായില്ല.. സിദ്ധാർത്ഥൻ അവളുടെ കൈയ്യിൽ പിടിച്ച് മാപ്പ് ചോദിക്കുമ്പോലെ ആ കൈകളെ മുഖത്ത് വച്ചു എന്നിട്ട് പറയാൻ തുടങ്ങി.." നീ എന്നോട് ക്ഷമിക്കണം ദയാ.. അശ്വിനൻ പറഞ്ഞത് എല്ലാം നേരാണ്. ഇഷ്ടപെട്ടു പോയി. വിരുദ്ധമായി പ്രണയിച്ച് പോയി... അന്ന് മന്ത്രി ദിക്പാലൻ എന്നെ ചതിക്കുഴി ഉണ്ടാക്കി ആനയെ കൊണ്ട് ചവിട്ടി കൊല്ലാൻ ശ്രമിക്കുമ്പോൾ അവനാണ് എന്നെ രക്ഷിച്ചത് ആ കഥയെല്ലാം ഞാൻ പറഞ്ഞതല്ലെ.. " ( സിദ്ധാർത്ഥന്റെ രാജ്യം ദയാജലത്തിന്റെ (ഗൗരവശത്തിന്റെ ) മുൻ മന്ത്രിയാണ് ഭിക്പാലൻ .. അയാളാണ് സിദ്ധാർത്ഥന് ചതി വീഴ്ത്തിയത്.. അതേ സമയം ദയാജലത്തിന്റെ ശത്രു രാജ്യമായ ദ്വിക്യുതിയത്തിലെ ദുഷ്ടരാജാവ് ധുധൂഷണന്റെ ഉപദ്രവം സഹിക്കവയ്യാതെ ആ രാജ്യത്തെ മന്ത്രി തന്നെ ആയ സദാനന്തനും (ഇപ്പോഴത്തെ ദയാജലത്തിന്റെ മന്ത്രി) മകൻ അശ്വിനനും ഒളിച്ചോടി വനാന്തരങ്ങളിലെ മരത്തിൽ അഭയം പ്രാപിച്ചു.. അപ്പോഴാണ് സ്വരാജ്യ മന്ത്രിയായ ദ്വിക് പാലൻ ഒരുക്കിയ ചതി പാതാള കുഴിയിൽ സിദ്ധാർത്ഥൻ അകപ്പെട്ടത്.. ഇതെല്ലാം മുകളിൽ മരത്തിൽ വച്ച് സദാനന്തനും അശ്വിനനും കാണുന്നുണ്ട്.. അവർ ആ മരത്തിന്റെ ഉഗ്ര ശിഖരത്തെ മരംകൊത്തിയുടെ താളത്തിനെന്നവണ്ണ

💬 Comments

View all comments