0%

Chapter Title : രാജഹംസം

Author : kkstories Read All Parts 122

മഹാരാജാവ് ഗൗര' പത്നി സൗഭാഗ്യയുടെ ഛായാ പ്രതിമയ്ക്കരികിലാണ് ,അദ്ധേഹത്തിന്റെ കണ്ണിലൂടെ ഒലിച്ചിറങ്ങുന്ന നീരുറവ അയാളുടെ പ്രണയത്തിന്റെ സാക്ഷ്യമാണ്.. സങ്കൽപ പ്രണയനിലാവിൽ കുളിച്ചു നിൽക്കെ സിദ്ധാർത്ഥൻ അറയിൽ പ്രവേശിച്ചത് പോലും അദ്ധേഹമറിഞ്ഞിരുന്നില്ല. "പിതാവെ.." സിദ്ധാർത്ഥൻ അദ്ധേഹത്തെ ശാന്തമായി വിളിച്ചു.അദ്ധേഹം കണ്ണീർ തുടച്ച് എഴുന്നേറ്റ് തന്റെ മേലാട ധരിച്ചു വന്നു.. എന്താണ് പുത്രാ അദ്ധേഹം ചോദിച്ചു.. "പിതാവെ. ഞാൻ അങ്ങയോട് അശ്യിനനെ അഭ്യാസമുറകൾ പഠിപ്പിക്കുവാനുള്ള അനുവാദത്തിനായി വന്നതാണ്. അവൻ ബുദ്ധിയിൽ അഗ്രഖണ്യനാണ് എന്നാൽ ആയോധന വിദ്യ തെല്ലുമില്ല.. എന്നെ രക്ഷിച്ച മാർഗം തന്നെ വിചിത്രമാണ്. അവന് ആയോധന ശക്തികൂടി ലഭിക്കുകയെങ്കിൽ അത് ഈ ദയാജലത്തിന് മതിവെക്കാനാകാത്ത സ്വത്ത് തന്നെയായിരിക്കും." ഉചിതമാണ് പുത്രാ.. അഭ്യാസം ഉടനാരംഭിച്ചു കൊള്ളൂ.. ". സിദ്ധാർത്ഥൻ പിതവിനെ നെഞ്ചിലേറ്റി മുഖം ശിരസ്സ് നമിച്ച് വിടവാങ്ങി.. $ ആയിരം ജലതരംഗിണികളുടെ പ്രതിമകളാൽ ചുറ്റപ്പെട്ട ആയോധനകളം.അരികിൽ താമര ശിലയിൽ ദയാ ജലത്തിന്റെ മഹാമുദ്ര.. ശിവ ഭഗവാന്റെ ഭൈരവരൂപത്തിനു മുമ്പിൽ രണ്ട് യുവസുന്ദരൻമാർ ഒരാൾ അഭ്യാസ ദാതാവും മറ്റേയാൾ സ്വീകർത്താവും മാത്രമല്ല രണ്ടു കമിതാക്കളാണവർ.. " അങ്ങയുടെ മതിപ്പിക്കുന്ന ശ്വാസോച്ഛാസങ്ങൾ നമ്മിൽ പതിയുന്നിടത്തോളം ഞാനിത് പഠിക്കുക എന്നത് സരളമല്ല തീർച്ച." കൊഞ്ചിക്കൊണ്ട് അശ്വിനൻ പറഞ്ഞു.. സിദ്ധാർത്ഥൻ മാർഗത്തിനു നേരേ ഒരു കണ്ണടച്ചു ലക്ഷ്യം വച്ചു. എന്നിട്ട് അശ്വിനനെ ചേർത്ത് അസ്ത്രത്തെ അശ്വിനന്റെ കയ്യോടും പിടിച്ച് ചെവിയിൽ മന്ത്രിച്ചു.. "ആ എതിരെ നിൽക്കുന്നത് നമ്മളുടെ ഈ നിഷിദ്ധ പ്രണയത്തിന് വിരുദ്ധമായി നിൽക്കുന്നവരാണെന്ന് കരുതുക. അവർക്ക് നേരേ അമ്പെയ്യൂ.ഏകാഗ്രത നിനക്ക് താനേ വരും". അതു കേട്ടപ്പോൾ അശ്വിനൻ ഒന്ന് ഏകാഗ്രമായി.. ശരമെയ്യുവാൻ സിദ്ധാർത്ഥന്റെ സഹായത്തിനായി ഇടം കണ്ണൊന്ന് ചെരിച്ചു നോക്കി.. ഇരു മെയ്യും ചേർന്ന് ശരം തൊടുത്തു. പക്ഷെ ആ അമ്പ് പാതി വഴിയിലെത്തും മുമ്പ് മറ്റൊരു ശരം വന്ന് തകർത്ത് വീഴ്ത്തി.. "ആരാണത്" അശ്വിൻ അശ്ചര്യത്തോടെ ചോദിച്ചു. സിദ്ധാർത്ഥൻ ചെന്ന് ആ അനാഥ ബാണത്തെ കയ്യിലെടുത്തു. " ഇത് ദയയുടെ പഞ്ചമയിൽപീലി ചാർത്തിയ അസ്ത്രമാണ്. " സിദ്ധാർത്ഥൻ പറഞ്ഞു.. "ദയാ മറഞ്ഞു നിക്കാതെ വെളിയിൽ വരൂ " സിദ്ധാർത്ഥൻ പല ദിശയിൽ നോക്കി വിളിച്ചു.

💬 Comments

View all comments