Chapter Title : രാജമ്മ തങ്കച്ചിയുടെ സേവ് ദ ഡേറ്റ് [സ്വപ്‌ന]
അഗസ്റ്റിൻ കാര്യം പറഞ്ഞു. കോട്ടയം കറുകച്ചാലിലുള്ള തമ്പുരാട്ടിപുരം തറവാട്ടിൽ ഒരു കല്യാണം നടക്കുന്നു.പണ്ടുകാലത്ത് കൊല്ലിനും കൊലയ്ക്കുമൊക്കെ അധികാരമുള്ള തറവാടായിരുന്നേ്രത തമ്പുരാട്ടിപുരം. ഇപ്പോൾ ആ അധികാരമൊക്കെ പോയെങ്കിലും പണത്തിനു കുറവൊന്നുമില്ല. ഇപ്പോൾ അവിടെ താമസിക്കുന്നത് കുടുംബനാഥയായ രാജമ്മ തങ്കച്ചിയാണ്. 65 വയസ്സുള്ള തങ്കച്ചിയുടെ മകൻ ബാലു തമ്പിയുടെ മകനായ രാഹുൽ തമ്പിയുടെ വിവാഹമാണ്.
ബാലുതമ്പിയും ഭാര്യ കാവ്യ വർമയും യുഎസിലാണു താമസം. രാഹുലും വളർന്നതവിടെ. ഇപ്പോൾ കല്യാണം പ്രമാണിച്ചു നാട്ടിലെത്തിയിട്ടുണ്ട്. തൊടുപുഴയുള്ള ഏതോ ഒരു പണച്ചാക്കു തറവാട്ടിലെ പെൺകുട്ടിയുമായാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. ഈ വിവാഹത്തിനു അവർക്കു നല്ലൊരു വിഡിയോഗ്രഫറെ വേണം. കാശെത്ര വേണമെങ്കിലും പൊടിക്കാൻ തമ്പുരാട്ടിപുരത്തുകാർ തയാറാണ്. പക്ഷേ സംഭവം പൊളിക്കണം, തിമിർക്കണം. ഇതാണ് അഗസ്റ്റിൻ ജോഷിയോടു പറഞ്ഞത്.
സംഭവം കേട്ടപ്പോൾ തന്നെ ജോഷിക്കു താൽപര്യമായി. അങ്ങനെ തന്‌റെ ജീവിതത്തിലെ നിർണായക മൈൽക്കുറ്റി കണ്ടിരിക്കുന്നു. ഏതോ കൊടികെട്ടിയ തറവാട്ടുകാരാണ്. ആദ്യം തന്നെ ഇങ്ങനൊരു കല്യാണ വർക്ക് കിട്ടിയാൽ ഇഷ്ടം പോലെ പണവും പേരും കിട്ടും. പിന്നെ തുരുതുരാ വർക്കുകൾ. ഒടുവിൽ കോടിക്കണക്കിനു പണം സമ്പാദിച്ചു താൻ തന്‌റെ സ്വന്തം ഇഷ്ടത്തിനു സിനിമ പിടിക്കും. പിന്നെ സംസ്ഥാന അവാർഡ്, ഫിലിം ഫെയർ അവാർഡ്, നാഷണൽ അവാർഡ് ഒടുവിൽ ഓസ്‌കാർ....ജോഷിയുടെ ചിന്തകൾ മലർപ്പൊടിക്കാരന്‌റെ സ്വപ്‌നം പോലെ കാടുകൾ കയറി ഒരു വലിയ ഫോറസ്റ്റിലെത്തി.
പിറ്റേന്നു തന്നെ ജോഷിയും ഷിജുവും വണ്ടിയെടുത്ത് കറുകച്ചാലിലേക്കു പുറപ്പെട്ടു. അവിടെ ചെന്ന് അന്വേഷിച്ചപ്പോൾ തന്നെ തമ്പുരാട്ടിപുരം തറവാട്ടിലേക്കുള്ള വഴി ആൾക്കാർ പറഞ്ഞുകൊടുത്തു. ജംഗ്ഷനു കുറച്ചുമാറി ഒരു വലിയ പുരയിടത്തിൽ നിന്ന ഒരു കോവിലകം പോലെയുള്ള വീടായിരുന്നു തമ്പുരാട്ടിപുരം. ഗേറ്റ് കടന്നു വിശാലമായ മുറ്റം, അതുവഴി കാറോടിച്ചപ്പോൾ തന്നെ പുരയിടത്തിൽ ഒരു കൊമ്പനാന നിൽക്കുന്നതു കണ്ടു. മുറ്റം കടന്നു തറവാടിന്‌റെ മുന്നിലെത്തി വണ്ടി നിന്നു.
പഴയ തറവാടാണെങ്കിലും നല്ലരീതിയിൽ പുതുമോടിയാക്കിയ മനയായിരുന്നു തമ്പുരാട്ടിപുരം. ജോഷിയും
💬 Comments
View all comments