0%

Chapter Title : രാജീവേട്ടൻ അറിയല്ലേ! 2 [J. K.]

Author : Jk Read All Parts 29.9K

തന്നെ മഴയും കുറഞ്ഞു കുറഞ്ഞു വന്നു. പതിയെ ഷട്ടറുകൾ ഓരോന്നായി തുറന്നു, പ്രകാശം പരന്നു.

അധികം വൈകാതെ അവർ റിസോർട്ടിൽ എത്തി. ഒരു വലിയ പൂന്തോട്ടവും അതിനോട് ചേർന്ന് ഒരു സ്വിമ്മിംഗ് പൂളും ആണ് അവരെ എതിരെറ്റത്. അതിന്റെ പിന്നിലായി മലകളും, കോട ഇറങ്ങി വളരെ മനോഹരമായ ഒരു പ്രകൃതി അവർക്കു മുന്നിൽ വിരിഞ്ഞു വന്നു. ആ കോമ്പോണ്ടിൽ അവിടെ ഇവിടെ ആയി കോട്ടെജുകൾ ചിതറി കിടന്നു. അകലെ നിന്നും വെള്ളച്ചാട്ടത്തിന്റെ ശബ്ദം അവരുടെ കാതുകളിൽ എത്തി. കുറച്ച് സമയം അവർ അവിടുത്തെഭംഗി ആസ്വദിച്ചു നിന്നു. എന്നാൽ അവിടെ ആരെയും കാണാതെ ആയപ്പോൾ അഭി അവരുടെ ഫ്രണ്ട്നെ വിളിച്ചു.

അഭി : ഹലോ

അജു : ഹലോ... ഹ.. എടാ നിങ്ങൾ എത്തിയോ?

അഭി : ആട.... ഞങ്ങൾ ധാ ഇവിടെ മുന്നിൽ ഉണ്ട്...ഇവിടെ ആരെയും കാണാൻ ഇല്ലല്ലോ..

അജു : അവിടെ നില്ക്കു ഞാൻ ധാ വരുന്നു.

അജു അങ്ങോട്ട്‌ വന്നു.

അജു : ഹായ്.....

അച്ചു : ഇവിടെ ആരും ഇല്ലേ?

അജു : എടാ.. ഓഫ്‌ സീസൺ അല്ലേ ഇപ്പൊ, അതുകൊണ്ട് ഇവിടെ കുറച്ച് മൈന്റെൻസ് പരിപാടികൾ നടത്തി കൊണ്ടിരിക്കാ....

അഭി : അയ്യോ.... അപ്പൊ വന്നത് വെറുതെ ആയോ?

അജു : ഇല്ലെടാ... നിങ്ങള്ക്ക് 2 കോട്ടജ് റെഡി ആക്കിയിട്ടുണ്ട്, ഇവരുടെ കോട്ടജ് ആനിവേഴ്സറി സ്പെഷ്യൽ ഡെക്കറേഷൻ ഒക്കെ ചെയ്തിട്ടുണ്ട്, ക്യാമ്പ് ഫയർ സെറ്റ് ആണ്, 12 മണിക്ക് കേക്ക് കട്ടിങ്, ഫുഡ്‌ എന്ത് വേണം എന്ന് പറഞ്ഞാൽ മതി അതും

💬 Comments

View all comments