0%

Chapter Title : രാജേഷിനെ തയ്യല് പഠിപ്പിച്ച മായേച്ചി 2 [Hari]

Author : hari Read All Parts 6.2K

മുതിർന്ന സ്ത്രീകൾ പിറുപിറുക്കാൻ തുടങ്ങി .

അന്ന് ഏകദേശം 21 - 22 വയസുള്ള കൊച്ചു പെണ്ണായിരുന്നു രമ്യ ചേച്ചി എങ്കിലും കാന്താരിയും കലിപ്പിയും തൻ്റേടിയുമായതിനാൽ പലരും മിണ്ടിയതുമില്ല .

മാത്രമല്ല കൃഷി ഭവൻ മുതൽ ചെറിയ ചെറിയ ചിട്ടി വട്ടി എന്നു വേണ്ട ആ കാല ഘട്ടത്തിലെ ഫിനാൻഷ്യൽ ഇടപാടുകളിൽ സംശയമുള്ള പ്രായമാവർ ആശ്രയിച്ചിരുന്നതും അന്ന് പ്രീ ഡിഗ്രി പാസായ രമ്യേച്ചിയെ ആയിരുന്നു .

അതുകൊണ്ട് തന്നെ മുന്നിൽ നിന്ന രത്നമ്മ ചേച്ചി അടക്കം രമ്യ ഇടയിൽ കയറിയതിന് മൗനം പാലിച്ച് നിന്നു.

രണ്ടാമത്തെ ട്രിപ്പും കുടം നിറച്ച് ചേച്ചി നേരെ വീട്ടിലേക്ക് പോയി ടാർ പാട്ടയിൽ ഒഴിച്ചു .

ഇതിനിടയിൽ ക്യൂവിൽ നിന്ന ഏതോ കിളവൻ എന്തൊരഹങ്കാരമാ അതിന് .
ആകെ മുളകിൻ്റെ അത്രക്കുള്ളൂ. വളർത്ത് ദോഷം അല്ലാണ്ട് എന്താ പറയാ ?

എന്ന് പറഞ്ഞു .

ഇത് കേട്ടതും ക്യൂവിൽ നിന്ന പലരും പിറുപിറുക്കൽ തുടങ്ങി .

സരസ്വതിയുടെ വളർത്ത് ദോഷമാ ഈ കാണുന്നത് . അവളുടെ എല്ലാ സ്വഭാവവും ആ പെണ്ണിന് കിട്ടിയിട്ടുണ്ട് .

എന്ന് വേറെ ആരോ കമൻ്റ് പറഞ്ഞു .

[ രമ്യയുടെ അമ്മയാണ് സരസ്വതി എന്ന സരസു ചേച്ചി ]

മറ്റുള്ളവർ പിറുപിറുക്കണത് കേട്ടതും ഇതെല്ലാം കണ്ടു കൊണ്ട് ഞങ്ങളുടെ വീടിൻ്റെ അടുക്കള ഭാഗത്ത് നിന്ന മായ എന്ന 5.8 ഇഞ്ച് ഉയരവും ഒത്ത വണ്ണവുമുള്ള അന്ന് 37 വയസ് പ്രായമുള്ള സ്ത്രീ പൈപ്പിൻ ചുവട്ടിലേക്ക് കട്ട കലിപ്പിൽ ഇറങ്ങി വന്നു .

ചേച്ചിയുടെ ആ വരവ്

💬 Comments

View all comments