Chapter Title : രാജി 2 [Rajeesh]
ഇന്ന്. അകാരണമായൊരു ഭയം. കാണുന്നവരെല്ലാം എന്നെ ചൂഴ്ന്നു നോക്കുംപോലെ.
കുറച്ചു നേരത്തെ ഹൃദയമിടിപ്പ്. ഭയം. രശ്മിയുടെ വീടിന്റെ മുൻഭാഗത്തെ ചെടിച്ചട്ടിയിൽ നിന്നും താക്കോൽ എടുത്തതും വാതിൽ തുറന്നു അകത്തേക്ക് കയറിയതും ഞാൻ നിലത്തു വീണു കിതച്ചു.
ഞാൻ ആകെ തളർന്നിരുന്നു. തളർച്ചയല്ല. ഭയമായിരുന്നു.
ദൈവാനുഗ്രഹം കൊണ്ട് ആരുടേയും കണ്ണിൽ പെട്ടില്ല എന്ന് വിശ്വസിക്കുന്നു.
അൽപ സമയം കിതച്ചു. പിന്നെ മൊബൈൽ എടുത്തു രശ്മിയ്ക്ക് മെസ്സേജ് ചെയ്തു. 'എടോ... ഞാൻ എത്തി. താൻ വാ...'
'ഓക്കേ...' ഉടനെ അവളുടെ റിപ്ലൈ വന്നു.
വിയർത്തു തളർന്നു തൊണ്ട വരണ്ട ഞാൻ അവിടെ വെള്ളം എവിടെയെന്നു പരാതി. അതിനിടയിൽ അവൾ എത്തി.
മെല്ലെ വാതിൽ തുറന്നു അവൾ എന്നെ നോക്കി. എന്നെ കണ്ടതും അവളുടെ മുഖത്ത് ആശ്വാസം നിറഞ്ഞു.
ഉള്ളിൽ കയറി വാതിൽ കുറ്റിയിട്ടു അവൾ അതിനോട് ചേർന്ന് നിന്ന് കിതച്ചു.
ഞാനും കിതയ്ക്കുകയായിരുന്നു. അതിനിടയിൽ രണ്ടുപേരുടെയും കണ്ണുകൾ ഉടക്കി.
കാമമായിരുന്നില്ല. രണ്ടുപേരും അനുഭവിച്ച തീവ്രമായ ആ ഭയത്തെ അതിജീവിച്ചതിന്റെ സന്തോഷം.
ആ സന്തോഷം ഞങ്ങളുടെ മുഖത്ത് പുഞ്ചിരി വിടർത്തി. മെല്ലെ മെല്ലെ അതൊരു ചിരിയായി മാറി.
ഞാൻ മെല്ലെ അവളുടെ അടുത്തേക്ക് ചെന്നു. അധികം ശബ്ദമില്ലാതെ പരസ്പരം ചിരിച്ചുകൊണ്ട് ഞങ്ങൾ കെട്ടിപ്പിടിച്ചു.
എന്റെ നെഞ്ചോടു അവൾ ചേർന്നു. മെല്ലെ മെല്ലെ ഞങ്ങളുടെ ചിരി അവസാനിച്ചു.
പരസ്പരം ചേർന്ന് നിന്ന്. ആശ്വാസത്തോടെ ഞങ്ങൾ നെടുവീർപ്പിട്ടു.
എത്ര നേരം ഞങ്ങൾ ആശ്വാസത്തോടെ പരസ്പരം അലിഞ്ഞു ചേർന്നെന്നറിയില്ല. ഞാൻ പതുക്കെ അവളെ പിടിച്ചു നേരെ നിർത്തി.
അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു. എന്നെ നോക്കാൻ
💬 Comments
View all comments