0%

Chapter Title : രാജി രാത്രികളുടെ രാജകുമാരി 3 [Smitha]

Author : സ്മിത Read All Parts 3.5K

അയാള്‍ അവളുടെ തലമുടിയിലെ പൂക്കളിലെക്കും ആഭരണങ്ങളിലേക്കും വിശേഷ വസ്ത്രങ്ങളിലേക്കും നോക്കി. "ഓ, നിങ്ങടെ കല്യാണമാരുന്നോ?" രാജിയ്ക്ക് പെട്ടെന്നൊന്നും പറയാന്‍ കഴിഞ്ഞില്ല. ദേഷ്യമോ ഭയമോ വെറുപ്പോ ഒന്നും തോന്നുന്നുമില്ല. "ആരാ അവിടെ രാജീ," അകത്തുനിന്ന്‍ ഒരു പുരുഷ ശബ്ദം കേട്ടു. "അത്.." അവള്‍ ഒന്ന്‍ സംശയിച്ച് അയാളെ നോക്കി. "എന്തോ ബില്ലിന്‍റെ കാര്യവാ ബാബുവേട്ടാ.." അകത്തേക്ക് നോക്കി അവള്‍ പറഞ്ഞു. അകത്തു നിന്ന്‍ ചന്ദന നിറമുള്ള ഷര്‍ട്ട്, കസവ് മുണ്ട്, നെറ്റിയില്‍ ചന്ദനക്കുറി എന്നീ വേഷഭൂഷാദികളോടെ ഒരു ചെറുപ്പക്കാരന്‍ ഇറങ്ങിവന്നു. ഇടത്തരം ഉയരം. സുമുഖന്‍. പ്രകാശമുള്ള കണ്ണുകള്‍. ചലനങ്ങളില്‍ ഉന്മേഷവും ചുറുചുറുക്കും. "എടാ ബാബൂ നിന്‍റെ കല്യാണവാരുന്നോടാ?" പുറത്തു നിന്ന ചെറുപ്പകാരന്‍ അത്യുത്സാഹത്തോടെ ചോദിക്കുന്നത് രാജി കേട്ടു. അത് അവളില്‍ നേരിയ ഭയമുണര്‍ത്തി. ഇയാള്‍ ബാബുവേട്ടന്‍റെ കൂട്ടുകാരനാണോ? ഭഗവതീ! ഇനി...? "ഈ നാടു മൊത്തം അറിഞ്ഞിട്ട് നീ അറിഞ്ഞില്ലാരുന്നോ മഹേഷേ? ഞാന്‍ നിന്‍റെ വീട്ടില്‍ വിളിക്കാന്‍ വന്നപ്പം നീ സേലത്തോ കോയമ്പത്തൂരോ എങ്ങാണ്ടും ആണെന്ന്‍ നിന്‍റെ ചേച്ചി പറഞ്ഞു," പുറത്തുനിന്ന ചെരുപ്പകാരന്‍റെ മുഖവും അതീവസന്തോഷത്താല്‍ പ്രകാശിച്ചു. "എന്നാ ചെയ്യാനാടാ ബാബുവേ, ഞാന്‍ ദാ ഒരാഴ്ചയായി പളനീല്‍ ആരുന്നു. ഇന്ന്‍ എത്തീതേ ഒള്ലെടാ. കൃത്യം പറഞ്ഞാല്‍ ഒരു മണിക്കൂര്‍ മുമ്പ്" "നീ കേറി ഇരിക്ക് ഞാന്‍ ഇപ്പം വരാം," ബാബു പറഞ്ഞു. "ഇന്നേതായാലും വേണ്ട ബാബുവേ. ഇന്ന്‍ വിശേഷ ദിവസവല്ലേ? ഞാന്‍ പിന്നെ ഒരു ദിവസം വരാടാ. നീ രണ്ടു മൂന്ന്‍ ദിവസം കഴിഞ്ഞ് അങ്ങോട്ട്‌ എറങ്ങ്," ബാബു വളരെ നിര്‍ബന്ധിച്ചെങ്കിലും മഹേഷ്‌ നിന്നില്ല. "ആരാ ബാബുവേട്ടാ അയാള്?" രാജി

💬 Comments

View all comments