Chapter Title : റാം C/o സ്വാതി 1 [Flying Monk]

വാതിൽ തുറന്ന് കള്ളനെ പോലെ പമ്മി അകത്തു കയറിയതും അവിടമാകെ വെളിച്ചം പടർന്നു. മുന്നിലേക്ക് വന്നു.
"ഇന്നേലും ഒന്ന് നേരത്തെ വന്നൂടെ അഭീ..."പെട്ടല്ലോ എന്ന് കരുതി നിന്നപ്പോളേക്കും അമ്മയുടെ ശബ്ദമെന്റെ കാതുകളിലെത്തി.
"മീറ്റിംഗ് തീരാതെ ഞാൻ എങ്ങനെ വരാനാ എന്റെ രാധ കൊച്ചേ..."എന്നും പറഞ്ഞു ഞാൻ അമ്മയെ കെട്ടിപ്പിടിച്ച് ആ കവിളിൽ ഒന്ന് മുത്തി,അതിഷ്ട്ടപ്പെട്ട പോലെ ഒന്ന് ചിരിച്ചു കൊണ്ടമ്മ ആ മുത്തം തിരിച്ചു തന്നു.
"അച്ഛൻ എന്തിയെ...?" ഈ സിറ്റുവേഷനിൽ ആദ്യം കാണേണ്ടത് അങ്ങോരെയാണ് അന്നേ ഞാൻ പറഞ്ഞതാ എന്നെ ഏൽപ്പിക്കണ്ടാ...ഏൽപ്പിക്കണ്ടാ ന്ന് ആരോട് പറയാൻ ആര് കേൾക്കാൻ.
"അച്ഛനൊക്കെ ഉറങ്ങി..."അമ്മയുടെ മറുപടി ഏകദേശം പ്രെഡിക്റ്റബിളായിരുന്നു.എന്നെ പെടുത്തീട്ട് സുഖിച്ചു കിടന്നുറങ്ങുവാ കള്ള തന്ത...അങ്ങനെ അച്ഛനെയും സ്മരിച്ചു കൊണ്ട് നിന്നപ്പോളാണ് മെയിൻ ആളെ പറ്റിയുള്ള ചിന്ത എന്റെയുള്ളിലേക്ക് വന്നത്
"അവളെന്തിയേ....?"ഞാൻ ഒരു ചിരിയോടെ തലയും ചൊറിഞ്ഞു കൊണ്ടമ്മയോട് ചോദിച്ചതും
"റൂമിലുണ്ട് പെട്ടെന്ന് ചെല്ല്...പിന്നെ ഈ നമ്പർ കൊണ്ടൊന്നും അത് അടങ്ങൂന്ന് തോന്നണില്ല..." അമ്മ നീ തീർന്നെടാ എന്ന ടോണിൽ പറഞ്ഞതും എന്റെ കാറ്റ് പോയി.
"അപ്പൊ ഓക്കേ മമ്മാ...ഒരു പായെം തലയണയുമെടുത്ത് വെച്ചോ...കിട്ടാനുള്ളത് വാങ്ങീട്ട് ഞാൻ ഇപ്പൊ വരാം..."എന്നും പറഞ്ഞു ഞാൻ അമ്മയെ വിട്ട് സ്റ്റെയർകേസ് കയറി എന്റെ റൂമിലേക്ക് നടന്നു.റൂമിനു മുന്നിൽ നിന്ന് സകലമാന ദൈവങ്ങളെയും വിളിച്ചു കൊണ്ട് ഞാൻ ഡോർ ശബ്ദമുണ്ടക്കാതെ തുറന്ന് കൊണ്ട് റൂമിനുള്ളിലേക്ക് തലയിട്ട് കൊണ്ട്
റൂമിലെ കാലാവസ്ഥ നിരീക്ഷിച്ചു...റൂമിനുള്ളിലെ ആമ്പിയന്റ് ലൈറ്റിന്റെ വെളിച്ചത്തിൽ എന്റെ പൊന്നോമന കിടന്നുറങ്ങുന്നുണ്ട്.അത് കണ്ട് ഒന്നാശ്വസിച്ചെങ്കിലും ഇതിന്റെ കോ-പ്രൊഡ്യൂസറിനെ അവിടെ കാണാത്തതിന്റെ ഒരു ഭയമെന്റെയുള്ളിലുണ്ടായിരുന്നു.അങ്ങനെ എന്തും
💬 Comments
View all comments