0%

Chapter Title : റാഷിദയും ഫസീറയും

Author : sid Read All Parts 909

ഒന്ന് പറഞ്ഞ് നിർത്ത് ഇനി ആവർത്തിക്കില്ല പ്രോമിസ്" ചെറിയവൾ എന്റെ കയ്യിൽ പിടിച്ചു ഞാനവർക്ക് സിഗ്നൽ നൽകി പറഞ്ഞ് വിട്ടു. "ഞങ്ങൾ അപ്പുറത്തെ വീട്ടിലെ താമസക്കാരാ, ഇന്ന് വൈകീട്ടാണ് എത്തിയത് .ഗേറ്റ് തുറന്ന് ഉള്ളിൽ കയറി നോക്കുമ്പോൾ വീട് പൂട്ടിയിരിക്കുന്നു. നേരെ ഇവിടെ വന്ന് നോക്കുമ്പോൾ ഇങ്ങോട്ടുള്ള ഗേറ്റും അടച്ചിരിക്കുന്നു. ഗേറ്റ് ചാടിക്കടന്ന് ഇവിടെ എത്തിയതേയുള്ളൂ, അപ്പോഴേക്കും അവന്മാർ ഞങ്ങൾക്കുനേരെ ഓടി വന്നു, ഞങ്ങൾ പേടിച്ച് ഈ മരത്തിലും കയറി '. "നിങ്ങളുടെ പേര് ? " "ഞാൻ റാഷിദ ഇത് എന്റെ അനിയത്തി ഫസീറ " നിങ്ങളുടെ പേര് കണ്ണൻ എന്നല്ലേ? റാഷിദ ചോദിച്ചു "അതെ ,അസ്മിനതാത്ത പോകുമ്പോൾ വീടിന്റെചാവി എന്നെ ഏൽപ്പിച്ചിരുന്നു, ഇപ്പോൾ കൊണ്ടു വരാം " ഞാൻ വീട്ടിനകത്തേക്ക് കയറുവാൻ തുടങ്ങി. " നിൽക്ക് ഞങ്ങളുമുണ്ട് ഇവിടെ ഒറ്റയ്ക്ക് നിർത്തല്ലേ " ഫസീറ വേഗം എന്നോടൊപ്പം വന്നു പിന്നാലെ റാഷിദയും. ഞാനവരേയും കൊണ്ട് അകത്ത് കയറി, ഇരിക്കുവാൻ പറഞ്ഞു. കിച്ചണിൽ കയറി രണ്ട് ചായ ഉണ്ടാക്കി. ചായയുമായി ഞാൻ ഉമ്മറത്തേക്ക് ചെല്ലുമ്പോൾ മിണ്ടാനാകാതെ പേടിച്ച് റാഷിദയും ഫസീറയും സോഫയുടെ ഒരു മൂലയിൽ പതുങ്ങിയിരിക്കുന്നു. എന്റെ നാല് ഗാർഡ് ഡോഗുകളും അവരെ വന്ന് മണത്ത് നോക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടതും ചേച്ചിയും, അനിയത്തിയും ദയനീയമായി നോക്കി. "പേടിക്കണ്ട നിങ്ങളെ പരിചയപ്പെടുന്നതാ'' , ഞാൻ ചായ നൽകിക്കൊണ്ട് പറഞ്ഞു.?. "ഒരു പ്രാവശ്യം നിങ്ങളുടെ മണം കിട്ടി കഴിഞ്ഞാൽ ഇവർ പിന്നെ നിങ്ങളെ കണ്ടാൽ കുരയ്ക്കില്ല - " നായ്ക്കൾ പുറത്തേക്ക് പോയി അവരുടെ വീടിന്റെ താക്കോൽ കൂട്ടം

💬 Comments

View all comments