0%

Chapter Title : റാഷിദയും ഫസീറയും

Author : sid Read All Parts 898

എന്റെ വിഹിതം എത്രയാണെന്ന് പറഞ്ഞാൽ മതി ഞാൻ എത്തിക്കാം, എന്നാൽ ഞാനിറങ്ങട്ടെ ,കാണാം." രാത്രി സുകുമാരൻ വന്നു. ഞങ്ങൾ കുറേ നേരം വർത്തമാനം പറഞ്ഞിരുന്നു. അതിനിടയ്ക്ക് അവൻ ഒരു കാര്യം ഓർമ്മിപ്പിച്ചു "കണ്ണാ കഴിഞ്ഞ ദിവസങ്ങളിൽ ഈസ്റ്റ് ഒറ്റപ്പാലത്തും ,പിലാത്തറയിലും വീടുകളിൽ മോഷണശ്രമം നടന്നിട്ടുണ്ട്. നീ ഇവിടെ ഒറ്റയ്ക്കല്ലേ. നമുക്ക് നാളെ കോയമ്പത്തൂരിലൊന്ന് പോകാം. ട്രൈയിനിംങ് കിട്ടിയ നാല് നായക്കളെ വാങ്ങാം.നീയെന്ത് പറയുന്നു." സുകുമാരൻ പറഞ്ഞതിൽ കാര്യമില്ലാതില്ല, ഗോവിന്ദൻ മാമയോട് ചോദിച്ചപ്പോൾ മൂപ്പരും അനുകൂല അഭിപ്രായമാണ് പറഞ്ഞത്. പിറ്റേന്ന് സുകുമാരനേയും കൂട്ടി കോയമ്പത്തൂരിലേക്ക് വിട്ടു. അവിടെ കൊച്ചിക്കാരനായ ഒരു റിട്ടേർഡ് കേണൽ ജോസഫ് സ്റ്റാൻലി നടത്തുന്ന ഡോഗ് ട്രൈനിംഗ് സെന്ററിലേക്ക് ചെന്നു. ഗാർഡ് ഡോഗ് ഇനത്തിൽപ്പെട സെന്റ് ബെർണ്ണാഡിന്റെ 8 മാസം പ്രായമായ നാല് നായകളെ വാങ്ങി. ടൈഗർ, ഷെല്ലി ,ബ്രൂണോ, സിംഹ. രണ്ട് ദിവസം അവിടെ നിന്ന് അവയെ ഇണക്കിയെടുത്തു. അവരേയും കൂട്ടി പിറ്റേന്ന് നാട്ടിലേക്ക് തിരിച്ചു.അതിനിടെ ഗോവിന്ദൻ മാമ ഏർപ്പാടാക്കിയ ആൾക്കാർ വന്ന് വീടിന്റെ അതിരുകളിൽ സി.സി.ടി.വി ക്യാമറകളും സ്ഥാപിച്ചിരുന്നു. അങ്ങനെ നാട്ടിലെ കാര്യങ്ങൾ ഏതാണ്ട് സെറ്റാക്കി. നേരെ അട്ടപ്പാടിയിലേക്ക് തിരിച്ചു. പാലൂരിൽ ഭവാനി പുഴയുടെ തീരത്തായിരുന്നു തോട്ടം, നിറയെ കാപ്പിയും,ഏലവും കുരുമുളകും കൂടാതെ കൈതച്ചക്കയും, പേരയ്ക്കയും, കൊക്കോയും, നെല്ലിയും, ജാതിയും' ചാമ്പയുമടക്കം പലത്തരം ഫലവൃക്ഷങ്ങളും അവിടെ ഉണ്ടായിരുന്നു. ഇരുപത്തേക്കറോളം സ്ഥലം അതിൽ ഒഴിഞ്ഞ് കിടപ്പുണ്ട്. തോട്ടത്തിൽ അച്ഛനുണ്ടായിരുന്ന സമയത്ത് പണിതിട്ട ഒരു ഫാം ഹൗസുണ്ട്. ആരും ഉപയോഗിക്കാതെ അത് ജിർണ്ണാവസ്ഥയിലായിരുന്നു. തോട്ടത്തിന് അടുത്തു തന്നെയാണ് ആദിവാസി ഊരുകളുണ്ടായിരുന്നത്. അച്ഛനുണ്ടായിരുന്ന കാലത്ത് ആ ഊരിലെ

💬 Comments

View all comments