Chapter Title : റാഷിദയും ഫസീറയും
പോണം" "ഗോവിന്ദൻ മാമേ ഒരു അഞ്ച് മിനുട്ട്, ഞാൻ ഇതാ എത്തി " ഞാൻ ഗോവിന്ദൻ മാമയുടെ വീട്ടിലെത്തി മൂപ്പരേയും കൂട്ടി മണ്ണാർക്കാട്ടേക്ക് തിരിച്ചും. പതിനൊന്ന് മണിയോടെ കോടതി ഉത്തരവ് വാങ്ങി പച്ചക്കറി മാർക്കറ്റിനടുത്തുള്ള സബ് രജിസ്ട്രാർ ഓഫീസിലെത്തി.അന്ന് തന്നെ ഗോവിന്ദൻ മാമ തയാറാക്കിക്കൊണ്ടുവന്ന ആധാരം എന്റെ പേരിലാക്കി രജിസ്റ്റർ ചെയ്തു. വൈകീട്ട് 5 മണിയോടെ ഞങ്ങൾ ഒറ്റപ്പാലത്തേക്ക് തിരിച്ചു. "കണ്ണാ നീ ഒരു കാര്യ ചെയ്യണം നമ്മുടെ സുകുമാരനെ പറമ്പിന്റേയും പാടത്തിന്റെയും മേൽനോട്ടക്കാര്യങ്ങൾ ഏൽപ്പിക്കണം. അവനെന്തായാലും നാടൻ പണിയുമായി നടക്കുകയല്ലേ, അവനും ഒരു വരുമാനമാവട്ടെ. പറ്റിയാൽ നാളെത്തന്നെ നിന്റെ പേരിൽ ജില്ലാ ബാങ്കിലുള്ള ഫിക്സഡ് ഡെപ്പോസിറ്റികളെല്ലാം 5 വർഷത്തേക്ക് പുതുക്കിയിടണം. മാർച്ച് മാസത്തിനകം നിന്റെ ടാക്സ് റിട്ടേൺ ഫയൽ ചെയ്യണം. ഞാൻ ഓഡിറ്ററെ വിളിച്ച് പറഞ്ഞിട്ടുണ്ട്. " "എന്നിട്ട് എത്രയും പെട്ടന്ന് അട്ടപ്പാടിയിലുള്ള തോട്ടത്തിൽ പണി തുടങ്ങണം. ആദ്യം അതിര് ഇട്ട് വേലി കെട്ടി തിരിക്കണം. നിന്റെ വല്യച്ഛൻ മരിച്ചത് കൊണ്ട് മക്കളാരും ഇനി പ്രശ്നത്തിന് വരുമെന്ന് തോനുന്നില്ല." രണ്ട് ദിവസത്തിനുള്ള പണിയായി. ഏഴ് മണിയോടെ ഒറ്റപ്പാലമെത്തി.സുകുമാരൻ അവിടെ നിൽപ്പുണ്ടായിരുന്നു. ഗോവിന് മാമ അവനോട് കാര്യങ്ങളെല്ലാം പറഞ്ഞു. സുകുമാരൻ അന്ന് മുതൽ ചിറയ്കലെ പുതിയ കാര്യസ്ഥനായി. പിറ്റേന്ന് അവനേയും കൂട്ടി കടമ്പൂരിലെ റബ്ബർ എസ്റ്റേറ്റിൽ പോയി, അവിടുത്തെ മാനേജർക്കും 'പണിക്കാർക്കും പരിചയപ്പെടുത്തി.സുകുമാരനെ വീട്ടിലാക്കി ജില്ലാ ബാങ്കിലേക്ക് പോയി. അവിടുത്തെ ഇടപാടുകൾ തീർന്നപ്പോഴേക്കും വൈകുന്നേരമായി. ബാങ്ക് മാനേജർ ജയേട്ടനോട് യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ മൂപ്പർ പറഞ്ഞു " കണ്ണാ നിക്ഷേപ സമാഹരണമാണ് കാര്യമായിത്തന്നെ സഹായിക്കണം." "അതിനെന്താ ജയേട്ടാ
💬 Comments
View all comments