0%

Chapter Title : റാഷിദയും ഫസീറയും

Author : sid Read All Parts 896

സുകു എന്റെ കയ്യിൽ നിന്ന് ബൈക്കിന്റെ ചാവി വാങ്ങി. ചുറ്റിനും നോക്കുമ്പോൾ ഒരു തരം ഭാരമില്ലാത്ത അവസ്ഥ ഞങ്ങൾ ബൈക്കിൽ കയറി അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുത്തു.നേരെ ടൗണിലേക്ക് പോയി, തണുത്ത കാറ്റ് മുഖത്തടിക്കമ്പോൾ എന്തെന്നില്ലാത്ത ഒരു സുഖം . ഞങ്ങൾ ടൗണിലെത്തി നളന്ദ റെസ്‌റ്റോറന്റിൽ കയറി, നന്നായി ഫുഡ് കഴിച്ചു. ഒരു പാക്കറ്റ് സിഗരറ്റും വാങ്ങി തിരിച്ച് വീട്ടിലേക്ക് വിട്ടു. എന്നെ വീട്ടിലാക്കി, ബൈക്ക് തറവാട്ടിൽ വെച്ച് സുകു പോയി. ഞാൻ പിന്നാലെ ചെന്ന് പടിപ്പുര അടച്ചു. ഒരു സിഗരറ്റും കത്തിച്ച് കുറച്ച് നേരം സോഫയിലിരുന്നു. സിഗരറ്റ് തീർന്നതും പതിയെ കണ്ണുകൾ അടയുവാൻ തുടങ്ങി.ഞാൻ ഉറങ്ങി. രാവിലെ 6 മണിക്ക് തന്നെ എഴുന്നേറ്റു, സാധാരണ സാധനം കഴിച്ചാൽ പിറ്റേന്ന് തോന്നുന്ന തലവേദനയും, പരാദീനങ്ങുമൊന്നും തോന്നിയില്ല. ബ്രഷ് ചെയ്ത് നേരെ അടുക്കളയിൽ കയറി. ഒരു ചായയിട്ടു കുടിച്ചു. ഇന്ന് മുതൽ കാര്യങ്ങൾ സ്വയം ചെയ്യാം, ശാരീരികമായും, മാനസികമായും ഞാനതിന്ന് തയ്യാറായി. പീന്നീടങ്ങോട്ടുള്ള ദിവസങ്ങൾ കൃഷിയും, പണിക്കാരുമായി വളരെ തിരക്ക് പിടിച്ചതായി ഞാനറിയാതെ ജീവിതത്തിന് ഒരു താളം ക്രമപ്പെട്ടു.അതിനിടയ്ക്ക് രാമേട്ടനും ഗോവിന്ദൻ മാമയും പലത്തവണ വന്നു.. ജീവിതം പിന്നേയും പഴയ രീതിയിലാകാൻ തുടങ്ങി . ഒരു ബുധനാഴ്ച രാവിലെ ഗോവിന്ദൻ മാമ എന്നെ വിളിച്ചു. " കണ്ണാ അച്ഛന്റെ പേരിലുണ്ടായിരുന്ന അട്ടപ്പാടിയിലുള്ള ആ നൂറ്റിരുപത്തേക്കർ തോട്ടത്തിന്റെ കേസിന്റെ വിധി വന്നിട്ടുണ്ട്. തോട്ടത്തിന്റെ ഉടമസ്ഥാവകാശവും നടത്തിപ്പവകാശവും നിന്നെ ഏൽപ്പിച്ച് കൊണ്ടാണ് വിധി വന്നിരിക്കണത്, നീ വേഗം റെഡിയായി ഇങ്ങോട്ട് വാ ആധാരം നിന്റെ പേരിലേക്കാക്കണം. ഇന്ന് തന്നെ മണ്ണാർക്കാട്ടേക്ക്

💬 Comments

View all comments