Chapter Title : റാഷിദയും ഫസീറയും
നീയിത് ആദ്യമായല്ലെ കഴിക്കാൻ പറ്റുമോ എന്ന് നോക്ക് " അതും പറഞ്ഞ് സുകുമാരൻ ഗ്ലാസ് എന്റെ നേർക്ക് നീട്ടി, ഞാനത് കയ്യിൽ വാങ്ങി കുടിക്കാൻ തുടങ്ങി. " നിൽക്ക്,നിൽക്ക് ഇതു കുടി വെച്ചോ " ---- രണ്ട് പുഴുങ്ങിയ മുട്ട എനിയ്ക്ക് നൽകിക്കൊണ്ടവൻ പറഞ്ഞു. ഞാനത് വാങ്ങി സാധനം പതുക്കെ കുടിക്കാൻ തുടങ്ങി, സാധനം ഭയങ്കര തണുപ്പ് പോലെ ഉള്ളിൽ ചെന്നു എന്നാൽ കീഴോട്ട് പോകുന്തോറും കത്താൻ തുടങ്ങി. ഒരു ഗ്ലാസ് പെട്ടന്ന് തന്നെ കാലിയായി. വയറ് കത്താൻ തുടങ്ങിയപ്പോൾ ഉണ്ടായിരുന്ന മുട്ടയലൊന്ന് കഴിച്ചു ,മുട്ടയുടെ നടു പിളർത്ത് ഉപ്പും കുരമുളക് പൊടിയും ഇട്ടിരുന്നതിനാൽ കഴിക്കാൻ നല്ല സ്വാദ് തോന്നി.സുകുമാരൻ രണ്ടാമത്തെ ഗ്ലാസും നിറച്ചു.കുപ്പി കാലിയായി. "നീ പറഞ്ഞത്ര കുഴപ്പമൊന്നും ഇല്ലല്ലോ സുകൂ,, വയറ്റിൽ ചെറിയൊരു കത്തൽ മാത്രം " അത് രാവിലെ മുതൽ ഫ്രിഡ്ജിലായിരുന്നു അതാ നിനക്ക് അരുചിയൊന്നും തോന്നാത്തത് " അവൻ ചിരിച്ചു കൊണ്ട് ഗ്ലാസ് നീട്ടി. ഞാനത് വാങ്ങി പെട്ടന്ന് തീർത്ത് അടുത്ത മുട്ടയും തീർത്തു. ഞാൻ നിലത്ത് തല താഴ്ത്തിയിരുന്നു രണ്ട് മിനിട്ട് കഴിഞ്ഞവൻ വിളിച്ചു. "കണ്ണാ " ഞാൻ തലയുയർത്തി നോക്കി ,എന്തോ ഒരു മാറ്റം ,സുഖമുള്ള ഒരു കിക്ക് ,മനസിനാകെ ഒരു സമാധാനം എനിയ്ക്ക് പതിവിന് വിപരീതമായി നല്ല വിശപ്പ് തുടങ്ങി . "സുകൂ എനിയ്ക്ക് വല്ലാതെ വിശക്കണെടാ, നമുക്ക് ടൗണിലേക്ക് പോവാം." ഞാൻ പറഞ്ഞു. "ശരി ബൈക്കിന്റെ ചാവി എവിടെ "സുകു ചോദിച്ചു "കുഴപ്പമിലെടാ ഞാൻ ഓടിച്ചോളാം" "അത് വേണ്ട തൽക്കാലം നീ എന്റെ പിറകിലിരുന്നാൽ മതി"
💬 Comments
View all comments