Chapter Title : റാഷിദയും ഫസീറയും
കയറുവാൻ തുടങ്ങി. " നിൽക്ക് ഞങ്ങളുമുണ്ട് ഇവിടെ ഒറ്റയ്ക്ക് നിർത്തല്ലേ " ഫസീറ വേഗം എന്നോടൊപ്പം വന്നു പിന്നാലെ റാഷിദയും. ഞാനവരേയും കൊണ്ട് അകത്ത് കയറി, ഇരിക്കുവാൻ പറഞ്ഞു. കിച്ചണിൽ കയറി രണ്ട് ചായ ഉണ്ടാക്കി. ചായയുമായി ഞാൻ ഉമ്മറത്തേക്ക് ചെല്ലുമ്പോൾ മിണ്ടാനാകാതെ പേടിച്ച് റാഷിദയും ഫസീറയും സോഫയുടെ ഒരു മൂലയിൽ പതുങ്ങിയിരിക്കുന്നു. എന്റെ നാല് ഗാർഡ് ഡോഗുകളും അവരെ വന്ന് മണത്ത് നോക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടതും ചേച്ചിയും, അനിയത്തിയും ദയനീയമായി നോക്കി. "പേടിക്കണ്ട നിങ്ങളെ പരിചയപ്പെടുന്നതാ'' , ഞാൻ ചായ നൽകിക്കൊണ്ട് പറഞ്ഞു.?. "ഒരു പ്രാവശ്യം നിങ്ങളുടെ മണം കിട്ടി കഴിഞ്ഞാൽ ഇവർ പിന്നെ നിങ്ങളെ കണ്ടാൽ കുരയ്ക്കില്ല - " നായ്ക്കൾ പുറത്തേക്ക് പോയി അവരുടെ വീടിന്റെ താക്കോൽ കൂട്ടം ഞാൻ റാഷിദയ്ക്ക് നൽകി. "കണ്ണൻ എന്തു ചെയ്യുന്നു " റാഷിദ ചോദിച്ചു. " ഇവിടെ കുറച്ച് കൃഷിയും കാര്യങ്ങളുമായി കഴിഞ്ഞുകൂടുന്നു''. "നിങ്ങൾ ഒറ്റയ്ക്കാണോ വന്നത് വേറെ ആരും കൂടെ വന്നില്ലേ.?" ഇല്ല, ഞങ്ങൾക്കും അങ്ങനെ പറയാൻ ബന്ധുക്കളാരുമില്ല, ഞങ്ങളുടെ പേരന്റ്സിന്റേത് പ്രണയ വിവാഹമായിരുന്നു. ഒരു ഹിന്ദുവിനെ കല്യാണം കഴിച്ചതുകൊണ്ട് ഉമ്മയുടെ വീട്ടുകാരും, ഒരു മുസ്ലീമിനെ വിവാഹം കഴിച്ചതുകൊണ്ട് അച്ഛന്റെ വീട്ടുകാരും അവരെ പുറത്താക്കി. അച്ഛന്റെ സുഹൃത്തുക്കളാണ് അവരെ ഗൾഫിലേക്ക് കൊണ്ടു പോയതും ജോലി ശരിയാക്കി നൽകിയതും " റാഷിദ പറഞ്ഞു നിർത്തി. "ഞങ്ങൾ ജനിച്ചതും വളർന്നതുമെല്ലാം ഗൾഫിലായിരുന്നു. നാട്ടിലേക്ക് ഇതാദ്യമായാണ് വരുന്നത്. രണ്ട് വർഷം മുൻപ് ഗൾഫിൽ വെച്ചുണ്ടായ ഒരാക്സിഡന്റിൽ അച്ഛൻ മരിച്ചു. 6 മാസം മുമ്പാണ് അച്ഛന്റെ സ്പോൺസർ അറബി ഉമ്മയെ വിവാഹം കഴിച്ചത്, അതോടെ ഞങ്ങൾ ഇങ്ങോട്ട് പോന്നു." ഇത് പറയുമ്പോൾ ഇരുവരുടേയും മുഖത്ത് സങ്കടം നിഴലിച്ചിരുന്നു. "നാല് മാസമായി നിങ്ങളുടെ വീട് ക്ലീൻ ചെയ്തിട്ട്, ഇന്നെന്തായാലും നമുക്കിവിടെ കൂടാം, നാളെ പണിക്കാരെ വിളിച്ച്, അവിടം ഒന്ന് വൃത്തിയാക്കിയതിനു ശേഷം താമസം തുടങ്ങിയാൽ മതി." ഞാൻ പറഞ്ഞു. "താങ്ക്യൂ കണ്ണേട്ടാ, ഞങ്ങൾ വന്നത് ബുദ്ധിമുട്ടായി അല്ലേ " ഫസീറ ചോദിച്ചു ഞാൻ ഒന്നു പുഞ്ചിരിക്കുക മാത്രം ചെയ്യു. ഞാനവരോടൊപ്പം ചെന്ന് വണ്ടിയിലുണ്ടായിരുന്ന
💬 Comments
View all comments