Chapter Title : രാത്രി സംഗീതം 1 [സ്മിത]
“അര മണിക്കൂര്‍ മുമ്പ്? അരമണിക്കൂര്‍ മുമ്പ് എന്താ?”
ദേഹം കഴുകി സമീറ നിവര്‍ന്നു നിന്നു.
അര മണിക്കൂര്‍ മുമ്പ്, പന്ത്രണ്ട് മണിക്ക് മാനാഞ്ചിറ സ്കയറില്‍ അതേ ഏജിലുള്ള മറ്റൊരു ആണ്‍കുട്ടിയുടെ ബോഡി കണ്ടെത്തി....”
“ഗോഡ്!!”
ശിവന്‍ ഭിത്തിയില്‍ പിടിച്ചു.
സമീറ തിടുക്കത്തില്‍ ബാത്ത്റൂമിന് വെളിയില്‍ കടന്ന് അകത്തെ മുറിയിലേക്ക് പോയി. വലിയ വാര്‍ഡ്രോബ് ബ്യൂറോ തുറന്ന്‍ ഒരു ചെസ്റ്റില്‍ നിന്നും ഒരു ലേസ് പാന്റ്റി എടുത്തണിഞ്ഞു.
“വെസ്റ്റ് ഹില്‍ പോലീസിനെ അന്വേഷണ ചുമതലയില്‍ നിന്നും മാറ്റി...”
മറ്റൊരു ചെസ്റ്റില്‍ നിന്നും ഡ്രീംസിന്‍റെ വെളുത്ത ബ്രായെടുത്ത് അണിഞ്ഞുകൊണ്ട് അവള്‍ തുടര്‍ന്നു.
“നാളിത്രയായിട്ടും കേസിന് ഒരു തുമ്പുമുണ്ടായില്ലല്ലോ....”
ശിവന്‍ ബ്രായുടെ ഹുക്കുകള്‍ ഇടവേ അവള്‍ തുടര്‍ന്നു.
“പെട്ടെന്ന് ഒരു ടീമുണ്ടാക്കാന്‍ ഐ ജി കമ്മീഷണറോട് പറഞ്ഞു. കമ്മീഷണര്‍ ടീം ഉണ്ടാക്കി. ടീം ഹെഡ് ഡെപ്യൂട്ടി കമ്മീഷണര്‍ സമീറ ശിവദാസ്. ഫോറന്‍സിക് അടക്കം ടീമില്‍ അഞ്ചുപേര്‍...അഞ്ചാമന്‍ ആരാണ് എന്ന് തീരുമാനിച്ചില്ല....”
നീല ജീന്‍സെടുത്ത് ധരിച്ച് അവള്‍ ശിവനെ നോക്കി.
“ശിവാ ആ ബ്ലാക്ക് ഷര്‍ട്ട് ഒന്നെടുത്തെ!”
കണ്ണാടി നോക്കി മുടികോതിക്കൊണ്ട് അവള്‍ പറഞ്ഞു. ശിവന്‍ ചെസ്റ്റില്‍ നിന്നും മടക്കിവെച്ച ഒരു ബ്ലാക്ക് ഷര്‍ട്ട് എടുത്ത് അവളെ അണിയിച്ചു.
“എന്ത് പറ്റീടാ?”
അവന്‍റെ മുഖത്തേക്ക് നോക്കി അവള്‍ ചോദിച്ചു.
“സമീറ...”
അവളെ ഷര്‍ട്ട് അണിയിച്ച് കഴിഞ്ഞ് അവന്‍ കണ്ണുകളില്‍ എരിയുന്ന സ്നേഹത്തോടെ അവളെ നോക്കി.
“ഈ മുറിവ് കരിഞ്ഞു വരുന്നതേയുള്ളൂ...”
കോളര്‍ ഉയര്‍ത്തി തോളിലെ മുറിപ്പാട് തലോടി അവന്‍ പറഞ്ഞു.
“ഒരു മാസം മുമ്പ് ...അന്ന് നാഗര്‍കോവിലേ മോസ്റ്റ് വാണ്ടഡ് ഹിറ്റ്‌മാന്‍....അവന്‍റെ ബുള്ളറ്റ് തറഞ്ഞു കയറിയ പാടാണ് ....”
‘സാരമില്ല ചക്കരെ...”
അവന്‍റെ കവിളില്‍ നുള്ളിക്കൊണ്ട് അവള്‍ പറഞ്ഞു.
“ഇപ്പം കക്ഷി ജയിലില്‍ അല്ലെ...”
“മോളെ...”
അവന്‍റെ സ്വരം വികാരപൂര്‍ണ്ണമായി.
“പെണ്ണേ, സൂക്ഷിക്കണേ...എന്തേലും പറ്റിയാ എന്‍റെ മനുഷ്യത്തി ഞാന്‍ പിന്നെ ഉണ്ടാവില്ല കേട്ടോ!”
“പോടാ ഒന്ന്....”
അവന്‍റെ തലമുടിയില്‍ വാത്സല്യത്തോടെ തലോടിക്കൊണ്ട് അവള്‍ പറഞ്ഞു.
“ഇനി ആ ഷെല്‍ഫില്‍ നിന്ന് സാധനം എടുത്തേ...”
അവള്‍ മറ്റൊരു ഷെല്‍ഫിലേക്ക് വിരല്‍ ചൂണ്ടി. ശിവന്‍ അത് മനസ്സിലാക്കി
💬 Comments
View all comments