0%

Chapter Title : രാത്രി സംഗീതം 1 [സ്മിത]

Author : സ്മിത Read All Parts 3180

ആ ഷെല്‍ഫ് തുറന്ന് അതില്‍ നിന്ന് ക്ലാന്‍ ഡോം ടി മുദ്രയുള്ള ഒരു ഗണ്‍ എടുത്തു.

“ദുര്‍ഗ്ഗാഭവാനിയോട് പ്രാര്‍ഥിച്ച് അതെനിക്ക് താ മുത്തെ..ടൈം പോകുന്നു....”

അവന്‍ ഭിത്തിയില്‍ വെച്ചിരുന്ന ദുര്‍ഗ്ഗാദേവിയുടെ ചിത്രത്തിനു മുമ്പില്‍ കണ്ണുകള്‍ അടച്ചു. പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ ഉരുവിട്ടു.

പിന്നെ കണ്ണുകള്‍ തുറന്ന്‍ ഗണ്‍ അവളുടെ നേരെ നീട്ടി.

“അല്ലാഹ്....”

അവളും കണ്ണുകള്‍ അടച്ചു അപ്പോള്‍ പുറത്ത് വാഹനം വന്നു നില്‍ക്കുന്ന ശബ്ദം കേട്ടു.

“അലക്സ് എത്തി....”

അവന്‍ വാതില്‍ക്കലേക്ക് തിരിഞ്ഞു.

“നിക്ക്...”

ശിവന്‍ പെട്ടെന്ന് പറഞ്ഞു. എന്നിട്ട് അവന്‍ അകത്തേക്ക് കയറി ഫ്രിഡ്ജ് തുറന്ന് ഒരു ബോട്ടിലുമായി അവളുടെ അടുത്തേക്ക് വന്നു.

“ഇത്ര നേരോം ...നമ്മള്‍ ഒരു റെസ്റ്റും ഇല്ലാതെ ...”

അവന്‍ പറഞ്ഞു.

“എന്നിട്ട് വെള്ളം പോലും കുടിക്കാതെയാണോ നീ പോകുന്നെ?”

ബോട്ടില്‍ തുറന്ന് അവള്‍ക്ക് നേരെ നീട്ടി. അവള്‍ അത് വാങ്ങി കുടിച്ചു. പിന്നെ അവനെ ആലിംഗനം ചെയ്തു. അവന്‍ അവളുടെ നെറ്റിയില്‍ ചുണ്ടുകള്‍ അമര്‍ത്തി.

“ഒന്നും പേടിക്കണ്ട....ശരിക്ക് ഉറങ്ങണം നാളെ പറഞ്ഞാല്‍ മതി മോനോട് കേട്ടോ...”

അവനെ തിരികെ ചുംബിച്ച് കഴിഞ്ഞ് അവള്‍ പറഞ്ഞു. പിന്നെ അവള്‍ പുറത്തേക്ക് നടന്നു. [തുടരും]

💬 Comments

View all comments