0%

Chapter Title : രാത്രി സംഗീതം 2 [സ്മിത]

Author : സ്മിത Read All Parts 5.9K

എനിക്ക് സമീറ മാഡത്തിന്‍റെ ഓഫീസില്‍ പെട്ടെന്ന് റിപ്പോര്‍ട്ട് ചെയ്യണം. ഞാന്‍ ഡീറ്റയില്സ് കാറില്‍ വെച്ച് പറയാം...”

അവരിരുവരും പുറത്തേക്ക് നടന്നു. ഗേറ്റിനു വെളിയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിലേക്ക് അവര്‍ കയറി.

“ഞാന്‍ ഡിസിപിയുടെ ഓഫീസില്‍ ഇറങ്ങും. മമ്മി തനിച്ചു പോകില്ലേ? അവിടുന്ന് പതിനഞ്ചോ ഇരുപതോ മിനിറ്റില്‍ കൂടുതല്‍ ദൂരം ഇല്ലല്ലോ...”

“അത് കുഴപ്പമില്ല...എന്താ മോനെ എമര്‍ജെന്‍സി?”

“മമ്മി അത് ...റ്റു വീക്സ് മുമ്പ് വെസ്റ്റ് ഹില്‍സില്‍ ഒരു ആണ്‍കുട്ടിയുടെ ബോഡി കിട്ടിയ ന്യൂസ് ഓര്‍ക്കുന്നില്ലേ?”

“ഓര്‍മ്മയുണ്ട്”

ലിസ്സി പെട്ടെന്ന് പറഞ്ഞു.

“ഒരു റിട്ടയേഡ് പ്രോഫസ്സറുടെ മകന്‍...ബോഡിയുടെ അടുത്ത് അഞ്ച് എന്നെഴുതിയ ഒരു കടലാസ് കിട്ടിയിരുന്നല്ലോ. ആ കേസല്ലേ?”

“അതേ...ലോക്കല്‍ പോലീസിന് ഒരു തുമ്പും കണ്ടെത്താന്‍ കഴിഞ്ഞില്ല....ഇന്നലെ നൈറ്റില്‍ പന്ത്രണ്ടു മണിക്കാ ഇവിടെ മാനാഞ്ചിറ സ്ക്വയറില്‍ നമ്മള് കണ്ട ആ സ്പ്പോട്ടില്‍ മറ്റൊരു കുട്ടിയുടെ ബോഡി കണ്ടത്. വെസ്റ്റ് ഹില്ലില്‍ നടന്ന മര്‍ഡറും മാനാഞ്ചിറലേ മര്‍ഡറും തമ്മില്‍ കൊറേ സിമിലിയാരിറ്റീസ് ഉണ്ട് മമ്മി...സെയിം ഏജ്...മാത്രമല്ല...” അവന്‍ ഒന്ന് നിര്‍ത്തി. ലിസ്സി ആകാംക്ഷയോടെ അവന്‍റെ വാക്കുകള്‍ക്ക് കാതോര്‍ത്തു.

“ഇന്നലെ കണ്ട ബോഡിയുടെ സമീപം നാല് എന്ന് എഴുതിയ ഒരു കാര്‍ഡ്ബോര്‍ഡ് പീസ്‌ കിട്ടി...”

“എന്നുവെച്ചാല്‍?”

“എന്നുവെച്ചാല്‍ മൊത്തം അഞ്ചു കൊലകള്‍ നടക്കും....”

ജെയിംസ് പറഞ്ഞു. ലിസ്സിയുടെ നെറ്റിയില്‍ പരിഭ്രമത്തിന്റെ ചുളിവുകള്‍ വീണു.

“ലോക്കല്‍ പോലീസ് ഫെയില്‍ ആയത് കൊണ്ട് ഒരു സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം ഉണ്ടാക്കിയിട്ടുണ്ട്. സമീറ മാഡം ആണ് ടീം ഹെഡ്....”

“മോനും അതില്‍?”

ലിസ്സി ചോദിച്ചു.

“ഇല്ലായിരുന്നു...”

ജെയിംസ് പറഞ്ഞു.

“കമ്മീഷണര്‍ കോണ്‍സ്റ്റിറ്റ്യൂട്ട് ചെയ്ത ടീമില്‍ ഞാന്‍

💬 Comments

View all comments