0%

Chapter Title : രാത്രി സംഗീതം 2 [സ്മിത]

Author : സ്മിത Read All Parts 5.9K

ഇല്ലാരുന്നു. ലിസ്റ്റില്‍ ഉണ്ടായിരുന്ന ഒരു സര്‍ക്കിള്‍ രമേശന്‍ നമ്പ്യാരെ മാഡം നീക്കി. അതിനു പകരം മാഡം എന്നെ ഇന്‍ക്ലൂഡ് ചെയ്തു....”

ലിസ്സി ശ്രദ്ധിച്ചുകേട്ടു.

“മമ്മി വെസ്റ്റ്ഹില്‍സില്‍ നടന്ന ആദ്യത്തെ മര്‍ഡര്‍....”

ജെയിംസ് തുടര്‍ന്നു.

“ആ ബോഡിയ്ക്ക് ചുറ്റും കുങ്കുമം കൊണ്ട് ഒരു സര്‍ക്കിള്‍ ഉണ്ടായിരുന്നു. ചെമ്പരത്തിപ്പൂക്കളും....” അവന്‍റെ വാക്കുകള്‍ കേട്ട് ലിസ്സിയുടെ പരിഭ്രമമേറി.

“നമ്മള് മാനാഞ്ചിറയിലെ ആ സ്പ്പോട്ടിലും കണ്ടല്ലോ മോനെ കുങ്കുമപ്പൊടികൊണ്ട് സര്‍ക്കിള്‍ വരച്ചേക്കുന്നതും പിന്നെ ചെമ്പരത്തിപ്പൂക്കളും...”

പോലീസ് സെല്ലുലോയ്ഡ്‌ കൊണ്ട് റീസ്ട്രിക്ക്റ്റഡ് ചെയ്ത ഏരിയയില്‍ കണ്ട കാര്യങ്ങള്‍ ഓര്‍മ്മിച്ച് ലിസ്സി പറഞ്ഞു.

“അതേ...”

ജെയിംസ് അമ്മയുടെ വാക്കുകള്‍ ശരിവെച്ചു.

“ഇനിയും മൂന്നു കുഞ്ഞുങ്ങള്‍ കൂടി അയാളുടെ ലിസ്റ്റില്‍ ഉണ്ട്....അവരില്‍ അടുത്ത ആളിലേക്ക് അവനെത്തുന്നതിനു മുമ്പ് അവനെ പൂട്ടിയിരിക്കണം എന്നാണ് മാഡത്തിന്‍റെ പ്ലാന്‍...”

“ഷീയീസെ സൂപ്പര്‍ കോപ്പ്!”

ലിസ്സി അഭിനന്ദിച്ച് പറഞ്ഞു.

“എത്ര സ്റ്റോറികളാ അവരെപ്പറ്റി...!”

“അതേ...”

അവന്‍ പുഞ്ചിരിച്ചു. പിന്നെ ആവേശത്തോടെ പറഞ്ഞു.

“നല്ല ഒരു ഓഫീസറുടെ എക്കാലത്തെയും ആഗ്രഹമാണ് അവരെപ്പോലെയുള്ള ഒരു ക്യാപ്പ്റ്റന്‍റെ കീഴില്‍ ജോലി ചെയ്യുക എന്ന്...അല്ലെങ്കില്‍ അവര്‍ ലീഡ് ചെയ്യുന്ന ഒരു ടീമിന്‍റെ ഭാഗമാവുക എന്നത്! എന്‍റെയും ആഗ്രഹമായിരുന്നു! ഇന്നത് സാധിച്ചു....താങ്ക് ഗോഡ്!”

കാര്‍ ഡി സി പിയുടെ ഓഫീസിന് മുമ്പിലെത്തി.

“മമ്മി...”

കാര്‍ നിര്‍ത്തി, അവന്‍ അവരെ നോക്കി.

“എന്താ മോനെ...”

“പ്രാര്‍ഥിക്കണം...അനുഗ്രഹിക്കണം...”

ലിസ്സി അവന്‍റെ നേരെ നീങ്ങി, മുഖമുയര്‍ത്തി, അവന്‍റെ നെറ്റിയില്‍ ചുണ്ടുകള്‍ അമര്‍ത്തി.

“മമ്മിയുടെ പ്രാര്‍ത്ഥനയുണ്ട്...ഈശോ കൂടെയുണ്ട്....”

അവര്‍ പറഞ്ഞു.

പിന്നെ അവന്‍ പുറത്തേക്കിറങ്ങി.

“പിന്നെ ഒരു കാര്യം...”

ഡ്രൈവിംഗ് സീറ്റിലേക്ക് നീങ്ങി മകന്‍റെ നേരെ

💬 Comments

View all comments