Chapter Title : രാത്രി സംഗീതം 2 [സ്മിത]
ആസിഫ് എഴുന്നേല്‍ക്കാന്‍ ഭാവിക്കുന്നത് പോലെ തോന്നി.
“എന്നാ വിട്ടാലോടാ?”
ആസിഫ് മനോജിനോട് ചോദിച്ചു.
“ഇവിടെ ഇങ്ങനെ അധിക സമയം ഇരിക്കുന്നത് അത്ര പന്തിയല്ല!”
ജെയിംസ് മുമ്പോട്ട് ഇളകിയിരുന്നു. ആസിഫ് ലിസ്സിയുടെ നേരെ ഒരു ചുവട് മുമ്പോട്ട് വെച്ച് കൈയ്യുയര്‍ത്തി. ലിസ്സി ഭയന്ന് ജെയിംസിനെ നോക്കി. അപ്പോള്‍ അവരുടെ നേര്‍ക്ക് മൂന്ന്‍ ചെറുപ്പക്കാര്‍ കടന്നുവന്നു.
“അറസ്റ്റ് ദേം!”
അവരെക്കണ്ട് ആസിഫിന്‍റെയും മനോജിന്‍റെയും നേരെ വിരല്‍ ചൂണ്ടി ജെയിംസ് മുരണ്ടു. ആ മൂന്ന്‍ ചെറുപ്പക്കാരും ആസിഫിന്‍റെയും മനോജിന്‍റെയും മേല്‍ ചാടി വീണു. നിമിഷങ്ങള്‍ക്കുളില്‍ അവരുടെ കൈകളില്‍ വിലങ്ങു വീണു. മൂവരും പിന്നെ ജെയിംസിനെ സല്യൂട്ട് ചെയ്തു. അപ്പോഴേക്കും അവിടേയ്ക്ക് ക്യാമറയും മൈക്കുമായി ഒരു ലേഡി റിപ്പോര്‍ട്ടറും സഹായിയുമെത്തി.
“രണ്ടു വര്‍ഷങ്ങളായി കേരളപ്പോലീസ് അന്വേഷിക്കുന്ന, കേരളപ്പോലീസിനെ കബളിപ്പിച്ച് മുങ്ങി നടക്കുന്ന പെണ്‍വാണിഭ സംഘത്തിന്‍റെ കിംഗ്‌പിന്‍ ആസിഫ് മൂസയും വെളിയാങ്കോട് മനോജും അവസാനം പോലീസ് വലയിലാകുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രേക്ഷകര്‍ കണ്ടുകൊണ്ടിരിക്കുന്നത്....”
പുഞ്ചിരിയോടെ റിപ്പോര്‍ട്ടര്‍ പറഞ്ഞു.
“കല്ലായി ജൈനമൈത്രി പോലീസ് സ്റ്റേഷനിലെ സബ്ഇന്‍സ്പെക്റ്റര്‍ ജെയിംസ് ഇമ്മാനുവേലിന്‍റെ സമര്‍ത്ഥമായ നീക്കങ്ങളാണ് പ്രതികളെ നാടകീയമായി വലയിലാക്കാന്‍ സഹായിച്ചത്...”
റിപ്പോര്‍ട്ടര്‍ തുടര്‍ന്നു. കലികയറിയ കണ്ണുകളോടെ ജെയിംസിനെ നോക്കിയതിനു ശേഷം ആസിഫും മനോജും വലിച്ചിഴയ്ക്കപ്പെട്ട് അവിടെ നിന്നും പോയി.
“അത് ശരി!”
ലിസ്സി അദ്ഭുതത്തോടെ ചോദിച്ചു.
“അപ്പോള്‍ സബ് ഇന്‍സ്പെക്റ്റര്‍ സാര്‍ പ്രതികളെപ്പിടിക്കുന്ന രീതികള്‍ ഇങ്ങനെയൊക്കെയാണ് അല്ലെ?”
അവര്‍ വാത്സല്യത്തോടെ അവന്‍റെ മുടിയിഴകള്‍ തഴുകി.
“ഫോഴ്സില്‍ ചേര്‍ന്നിട്ട് വെറും ആറു മാസങ്ങളെ ആയുള്ളൂ! അതിനെടെല്‍ എത്ര വമ്പന്‍ കേസുകളാടാ നീ തെളിയിച്ചേ!”
അവന്‍ അഭിമാനത്തോടെ അവരെ നോക്കി.
“ഇങ്ങനെയാണേല്‍
💬 Comments
View all comments