0%

Chapter Title : രാത്രി സംഗീതം 3 [സ്മിത]

Author : സ്മിത Read All Parts 1798

രാത്രി സംഗീതം 3

Rathri Sangeetham Part 3 | Author : Smitha | Previous Part


ജെയിംസ് കടന്നു വരുമ്പോള്‍ ഓഫീസിന്‍റെ റിസപ്ഷന്‍ എരിയായിലേ ഡെസ്ക്കില്‍ ചാരി ചുവന്ന ടോപ്പും കറുത്ത ജീന്‍സും ധരിച്ച് ഒരു യുവതി നില്‍ക്കുന്നത് കണ്ടു.
അവന്‍ വരുന്നത് കണ്ട് അവള്‍ നോക്കി.
അവളുടെ മുഖത്ത് പുഞ്ചിരി വിടരുന്നത് അവന്‍ കണ്ടു.

“ജെയിംസ് ഇമ്മാനുവേല്‍?”

അവള്‍ ചോദിച്ചു.

“യെസ്, ഐം...”

അവന്‍ പറഞ്ഞു.

“ഓക്കേ, നൈസ് റ്റു മീറ്റ്‌ യൂ സാര്‍. ഐം ദീപ്തി. ദീപ്തി വേണുഗോപാല്‍. ഫോറെന്‍സിക്‌ എന്‍ജിനീയര്‍. സാര്‍ വരുമ്പോള്‍ കോണ്‍ഫന്‍സ് റൂമിലേക്ക് കൂട്ടിക്കൊണ്ട് ചെല്ലാന്‍ എന്നെ ഏല്‍പ്പിച്ചിരിക്കുന്നു, മാഡം. കമോണ്‍...!”
അവനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അവള്‍ തിരിഞ്ഞു. ജെയിംസ് അവളുടെ പിന്നാലെ നടന്നു.
കോറിഡോറിലൂടെ അല്‍പ്പ ദൂരം നടന്ന്‍ വലത് വിങ്ങിലേക്ക് അവര്‍ തിരിഞ്ഞു. അടഞ്ഞു കിടന്ന ഒരു വലിയ ഡോറിന്റെ മുമ്പിലേക്ക് അവരെത്തി.
ദീപ്തി ഡോര്‍ പതിയെ തുറന്ന് അവനെ നോക്കി.

“കമിന്‍...”

അവള്‍ മൃദുവായി പറഞ്ഞു. പിന്നെ അകത്തേക്ക് കയറി. ജെയിംസ് അവളുടെ പിന്നാലെയും.
ചേതോഹരമായി സജ്ജമാക്കിയ വലിയ റൂം.
വിസ്താരമുള്ള വെളുത്ത പ്രതലത്തില്‍ തീര്‍ത്ത ടേബിള്‍ അതിന് ചുറ്റും വെളുത്ത ഇറ്റാലിയന്‍ കോണ്‍ഫെറന്‍സ് ചെയറുകള്‍. ഇളം നീല നിറമുള്ള ചുവരുകള്‍. ചുവരില്‍ വലിയ ഒരു ഇന്‍റെറാക്റ്റീവ് ബോഡ്. ഇടത്തെ ചുവരില്‍ ഡിജിറ്റല്‍ ഓഡിയോ വിഷ്വല്‍ പ്രോജെക്ക്റ്റര്‍, സ്ക്രീന്‍. അത്യന്താധുനികവും വിലയേറിയതുമായ സൌണ്ട് സിസ്റ്റം. സ്ക്രീനടുത്തുള്ള ഇരിപ്പിടങ്ങളില്‍ യൂണിഫോമില്‍ രണ്ട് പോലീസ് ഓഫീസര്‍മാരിരുന്നു.
ജെയിംസിന്റെ കണ്ണുകള്‍ പിന്നെ സ്ക്രീനിനടുത്ത് നിന്നിരുന്ന സ്ത്രീരൂപത്തെ നോക്കി.
ശ്വാസം നെഞ്ചില്‍ കുരുങ്ങുന്നത് പോലെ അവന് തോന്നി.
ദൈവമേ!
അവന്‍ മന്ത്രിച്ചു.
ആ മുറി മുഴുവന്‍ കരളിനെ തപിപ്പിക്കുന്ന സംഗീതം നിറയുന്നത് പോലെ അവന് തോന്നി.
ഹൃദയത്തില്‍ മോഹാര്‍ദ്രത കൊണ്ടുവരുന്ന, ശരത്ത്ക്കാല മേഘത്തിന്റെ മൃദുത്വത്തെയോര്‍മ്മിപ്പിക്കുന്ന, വെണ്‍സന്ധ്യയിലെ നിലവില്‍ പറന്നിറങ്ങുന്ന ശലഭം പോലെ ഒരു സുന്ദരി....
പുരുഷന്‍റെ കിനാവുകളില്‍ തുളുമ്പിയുലയുന്ന രൂപം...
ഭൂമിയുടെ നിതാന്ത താപത്തിലെക്ക് പെയ്തിറങ്ങുന്ന മധുമഴത്തുള്ളിപോലെ അവള്‍...
മുഴുവന്‍ പ്രണയ സ്വപ്നങ്ങള്‍ക്കും പവിഴങ്ങളുടെ സൂര്യരേണുക്കള്‍ നല്‍കുന്നവള്‍...

“ഇരിക്കൂ...”

ഹൃദയത്തെ

💬 Comments

View all comments