0%

Chapter Title : രാത്രി സംഗീതം 3 [സ്മിത]

Author : സ്മിത Read All Parts 1796

കുതിര്‍ക്കുന്ന ശബ്ദം ഏത് മഴവില്ലുകള്‍ക്കപ്പുറത്തുനിന്നുമാണ് വരുന്നത്?

“സാര്‍, മാഡം ഇരിക്കാന്‍ പറയുന്നു...”

പെട്ടെന്ന് ജെയിംസ് പിമ്പില്‍ നിന്നും ദീപ്തിയുടെ സ്വരം കേട്ടു. അവന്‍ ഞെട്ടിയുണര്‍ന്നു.
കണ്ണുകള്‍ക്ക് മുമ്പില്‍ ഗൌരവത്തില്‍ തന്നെ നോക്കുന്ന ഡി സി പി സമീറ ശിവദാസ്!
അവളുടെ കണ്ണുകളില്‍ ശാസനയുടെ ഒരു മിന്നലാട്ടം അവന്‍ കണ്ടു.
ജെയിംസ് പെട്ടെന്ന് സമീപമുള്ള ചെയറില്‍ ഇരുന്നു.

“ജെന്റ്റില്‍മെന്‍, മീറ്റ്‌ മിസ്റ്റര്‍ ജെയിംസ് ഇമ്മനുവേല്‍, സബ് ഇന്‍സ്പെകറ്റര്‍....”

സമീറ തന്‍റെ മുമ്പിലിരുന്നവരെ നോക്കി പറഞ്ഞു. ജെയിംസ് അവരെ തലകുനിച്ച് കാണിച്ചു.

“ജെയിംസ് ഇമ്മാനുവേല്‍...”

പിന്നെ സമീറ അവനെ നോക്കി.

“ഇത് മിസ്റ്റര്‍ ശേഖര്‍ അനിരുദ്ധന്‍, സെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ്....ഇത് വിനായക് പൈ, സര്‍ക്കിള്‍ ഇന്‍സ്പെക്റ്റര്‍...”

ജെയിംസ് ഇരുവരേയും നോക്കി തലകുനിച്ചു.

“ഒരു സല്യൂട്ട് ആകാം, സുപ്പീരിയെഴ്സ് ആണ് രണ്ടുപേരും...”

സമീറ അവനോട് പറഞ്ഞു.
പെട്ടെന്ന് തന്‍റെ രക്തം ആവിയായിപ്പോകുന്നത് പോലെ ജെയിംസിന് തോന്നി.ഭയം നിറഞ്ഞ അവന്‍റെ ഭാവത്തിലേക്ക് നോക്കി ശേഖറും വിനായകും ദീപ്തിയും പുഞ്ചിരിച്ചു.

“മൈ ഗോഡ്....!”

അവന്‍ മന്ത്രിച്ചു. തനിക്ക് ഇതെന്ത് പറ്റി? ഇതുപോലെയൊക്കെ മറവി പറ്റാന്‍?
അവനുടനെ സമീറയെ നോക്കി സല്യൂട്ട് ചെയ്തു. അവളത് വലത് കൈത്തലം വിടര്‍ത്തി സ്വീകരിച്ചു.
പിന്നെ ശേഖറേയും വിനായകിനേയും നോക്കി സല്യൂട്ട് ചെയ്തു.

“പിന്നെ അത് ദീപ്തി വേണുഗോപാല്‍, ഫോറെന്‍സിക് എന്‍ജിനീയര്‍...”

ദീപ്തിയെ ചൂണ്ടിക്കാണിച്ച് സമീറ പറഞ്ഞു.

“ഞങ്ങള്‍ പരിചയപ്പെട്ടിരുന്നു മാഡം...”

ദീപ്തി പുഞ്ചിരിയോടെ പറഞ്ഞു.

“ഒരാള്‍ കൂടി നമ്മുടെ ടീമില്‍ ചേരും...”

സമീറ എല്ലാവരെയും നോക്കി.

“ആരാ മാഡം അത്?”

“ഡി വൈ എസ് പി ശേഖര്‍ അനിരുദ്ധന്‍ ചോദിച്ചു.

“വണ്‍ മിസ്റ്റര്‍ ഫിലിപ്പ് വര്‍ഗ്ഗീസ്, സി ഐ ആണ്...എനിക്കറിയാം ആളെ...കോളേജില്‍ എന്‍റെ ക്ലാസ് മേറ്റ് ആയിരുന്നു...ആക്ചുവലി ഇതൊരു സ്പെഷ്യല്‍ റെക്കമെന്‍ടേഷന്‍ വന്നിട്ടുണ്ട് എനിക്ക് അയാളെ ടീമില്‍ എടുക്കാന്‍...അതുകൊണ്ട്....”

സംഘാംഗങ്ങളില്‍ ചിലരുടെ മുഖം മങ്ങുന്നത് സമീറ കണ്ടു.

“റെക്കമെന്‍ടേഷന്‍ എന്ന് പറഞ്ഞത്കൊണ്ട് ആള്‍ ക്വാളിഫൈഡ് അല്ല എന്ന് ഒരിക്കലും കരുതരുത്...”

സമീറ ഗൌരവത്തില്‍ തുടര്‍ന്നു.

“വളറെ സെന്‍സേഷണല്‍ ആയ പല കേസുകളും ഫിലിപ്പ് വളരെ സമര്‍ത്ഥമായി തെളിയിച്ചിട്ടുണ്ട്...ഭാര്യയെ പാമ്പിനെക്കൊണ്ട്

💬 Comments

View all comments