Chapter Title : രാത്രി സംഗീതം 3 [സ്മിത]
കാന്തശക്തിയിലേക്ക് ജെയിംസ് ഉറ്റുനോക്കി. എന്തൊരു നോട്ടമാണ്! കറക്കുന്ന, മയക്കുന്ന, ലഹരി നിറയ്ക്കുന്ന കണ്ണുകള്‍. മധുകരമായ മദഭംഗി നിറഞ്ഞ കണ്ണുകള്‍!
“ആ നിങ്ങള്‍....”
അവള്‍ തുടര്‍ന്നു.
“..ആ നിങ്ങള്‍ ഈ കോണ്‍ഫറന്‍സ് ഹാളിലേക്ക് കടന്നുവന്നപ്പോള്‍ ഭയപ്പെട്ടത് എന്തിനാണ്?”
ഇത്തവണ ജെയിംസ് ഒരു നിമിഷം ശരിക്കും പതറി.
അത് ഭയമായിരുന്നില്ല മാഡം, അവന്‍ അവളുടെ കണ്ണുകളില്‍ നിന്നും നോട്ടം മാറ്റാതെ പറഞ്ഞു. കിന്നരി വീണതന്ത്രികള്‍ മീട്ടി പ്രണയ സംഗീതം മീട്ടുന്ന ഒരു പെണ്ണിനെയാണ് ഞാനിവിടെ കണ്ടത്. എന്‍റെ മേലുദ്യോഗസ്ഥയെയല്ല. അങ്ങനെ കാണുന്നത് തെറ്റാണ്ങ്കിലും.
ഇത്രമേല്‍ വാചാലമായ മിഴികള്‍ ഞാന്‍ മുമ്പ് ഒരു പെണ്ണിലും കണ്ടിട്ടില്ല. പൂക്കള്‍ അവയുടെ മുഴുവന്‍ നിറങ്ങളും കുയിലുകള്‍ അവയുടെ സംഗീതവും കുളിരോളം പോലെ ഇളകിയുലയുകയാണ് മാഡം നിങ്ങളുടെ കണ്ണുകളില്‍. എന്‍റെ നെഞ്ച് അപ്പോള്‍ പിടഞ്ഞു. കണ്ണുകള്‍ തുടിച്ചു. അറിയാതെ എന്‍റെ ഞരമ്പുകള്‍ മുഴുവനും മയില്‍പ്പീലികളെപ്പോലെ മൃദുനൃത്തം ചെയ്തു....
“ഞാന്‍ അത് പേടിച്ചു നോക്കിയതല്ല മാഡം...”
പറഞ്ഞു കഴിഞ്ഞാണ് വേണ്ടിയിരുന്നില്ല എന്ന് അവന് തോന്നിയത്. പിന്നെ അത് എന്ത് നോട്ടമായിരുന്നെന്ന് മാഡമിനി ചോദിക്കും. അപ്പോള്‍ എന്ത് പറയും?
അപ്പോള്‍ സമീറ അവനെ തറച്ചു നോക്കി.
“എനിക്ക് റിസള്‍ട്ട് വേണം...”
അവള്‍ പറഞ്ഞു.
“ഏല്‍പ്പിച്ച ഒരു കേസും ഭംഗിയായി അവസാനിപ്പിച്ചിട്ടേയുള്ളൂ ഞാന്‍...ആദ്യമായാണ് ഒരു ടീമിന്‍റെ ഹെല്‍പ്പ് ഞാന്‍ തേടുന്നത്...അതീ കേസിന്‍റെ ഹൊറര്‍ അത്ര വലുതാണ് എന്നത് കൊണ്ടാണ്... ജെയിംസില്‍ നിന്ന് മുഴുവന്‍ ബ്രില്ലിയന്‍സും ഞാന്‍ പ്രതീക്ഷിക്കുന്നു...മര്‍ഡര്‍ അടുത്ത വിക്റ്റിമിനെ തൊടുന്നതിനു മുമ്പ് നമുക്ക് ഇത് പാക്കപ്പ് ചെയ്യണം. വേണ്ടേ?”
“വേണം! വേണം മാഡം!”
അവന്‍ ദൃഡസ്വരത്തില്‍ പറഞ്ഞു.
“എങ്കില്‍ മുഴുവന്‍ മനസ്സും എഫര്‍ട്ടും ഇതില്‍ മാത്രം കോണ്‍സെന്‍ട്രേറ്റ് ചെയ്യുക...മനസ്സിലായോ?”
അവന്‍റെ കണ്ണുകളിലേക്ക് തറച്ച് നോക്കിക്കൊണ്ട് അവള്‍ നിര്‍ത്തി.
“ഷുവര്‍, മാഡം!”
അവന്‍ പറഞ്ഞു.
പിന്നെ അവളോടൊപ്പം പുറത്തേക്ക് നടന്നു.
സമീറ കുളികഴിഞ്ഞു വന്നപ്പോള്‍ ശിവന്‍ കഴിക്കാനുള്ളത് എടുത്ത് വെച്ചിരുന്നു.
“ഇന്നെന്താ, മട്ടന്‍ ആണോ? ആഹാ! ആരാ ഉണ്ടാക്കിയെ? ദേവകിയാണോ?”
ഡൈനിങ്ങ് ടേബിളിനെ സമീപിച്ച് ആഹ്ലാദത്തോടെ അവള്‍ ചോദിച്ചു.
“ദേവകി രണ്ടു ദിവസം ലീവാ സമീറ...”
അവളുടെ കൈ പിടിച്ച് സമീപത്ത്
💬 Comments
View all comments