0%

Chapter Title : രാത്രി സംഗീതം 3 [സ്മിത]

Author : സ്മിത Read All Parts 1799

ഇരുത്തി ശിവന്‍ പറഞ്ഞു.

“അപ്പോള്‍ ഇത് ശിവനുണ്ടാക്കിയതാണോ? വൌ!!”

കറിയില്‍ വിരല്‍ മുക്കിയീമ്പിക്കൊണ്ട് അവള്‍ പറഞ്ഞു.

“കേസും കൂട്ടവുമൊക്കെയായി പെണ്ണിന്‍റെ ഷേപ്പ് ആകെ നാശമായി...”

അവളോടോപ്പമിരുന്നു കഴിച്ചുകൊണ്ട് ശിവന്‍ പറഞ്ഞു.

“തിന്നാതേം കുടിക്കാതെം ഒന്നും വേണ്ട ഒരു അന്വേഷണവും. മനസ്സിലായോ?”

ചപ്പാത്തിയെടുത്ത് കറിയില്‍ മുക്കി അവളുടെ വായില്‍ വെച്ചുകൊടുത്ത് ശിവന്‍ പറഞ്ഞു.

“ഒന്ന് പോ ശിവാ!”

അവള്‍ പുഞ്ചിരിച്ചു.

“കഴിപ്പും കുടിയും ഒക്കെ ഓണ്‍ ടൈമില്‍ തന്നെയുണ്ട്...ആ ഇപ്പഴാ ഓര്‍ത്തെ...നമുക്ക് ഒരു ഡ്രിങ്ക് ആയാലോ?”

“വൌ! വൈ നോട്ട്!”

ശിവന്‍ എഴുന്നേറ്റു.

“വേണ്ട!”

സമീറ അവനെ വിലക്കി.

“ശിവനിരിക്ക്. ഞാന്‍ ഡ്രിങ്ക്സ് പ്രിപ്പയര്‍ ചെയ്യാം...”

സമീറ എഴുന്നേറ്റു. ഫ്രിഡ്ജിന് സമീപമിരുന്ന ക്യാബിന്‍ തുറന്ന് സ്മിര്‍നോഫ് നോര്‍ത്തിന്‍റെ ഒരു ബോട്ടില്‍ എടുത്തു. കബോഡ്‌ തുറന്ന് വലിയ ഒരു ജാറില്‍ പിനാ കൊളാഡ ഒരു ടംബ്ലെറിലേക്ക് എടുത്തു. ചില്‍ ചെയ്ത ഡായ്ക്വിസും മാര്‍ഗരീറ്റയും ശരിക്കും സ്റ്റിര്‍ ചെയ്ത് ബ്ലെന്‍ഡറിലേക്ക് ഒഴിച്ചു. ആപ്പിള്‍ കഷണങ്ങളും സ്ട്രോബെറിയും നന്നായി മിക്സിയില്‍ അടിച്ച് ഫില്‍ട്രേറ്റ് ചെയ്ത് പിനാ കൊളാഡേയില്‍ ഒഴിച്ച് ഷേക്ക്‌ ചെയ്ത് അവസാനം സ്മിര്‍നോഫില്‍ മിക്സ് ചെയ്തു. പിന്നെ രണ്ടു ഗ്ലാസ്സുകള്‍ അവ പകര്‍ന്ന് ഐസ് ക്യൂബുകളിട്ട് ശിവന്‍റെ അടുത്തേക്ക് വന്നു.

“കോക്ക്ടെയില്‍ ഈസ് ഫോര്‍ യൂ, മൈ ലവ്!”

ഗ്ലാസ്സുകള്‍ ഡൈനിങ്ങ്‌ ടേബിളില്‍ വെച്ച് അവന്‍റെ അധരത്തില്‍ ചുംബിച്ചുകൊണ്ട് അവള്‍ പറഞ്ഞു.
രണ്ടാമത്തെ സിപ്പ് കഴിഞ്ഞപ്പോള്‍ സമീറ അവനെ ചുണ്ടുകള്‍ അമര്‍ത്തിക്കടിച്ച് ഒന്ന് നോക്കി.

“എന്താടീ?”

“മനസ്സിലായില്ലേ?”

“മനസ്സിലായി...നിനക്ക് ഇത്ര പെട്ടെന്ന് ബൂസായോ...?”

“നീയെന്ന ലഹരി എനിക്ക് മുമ്പില്‍ എപ്പോഴുമിങ്ങനെയുള്ളപ്പോള്‍ എന്‍റെ ശിവാ ഞാനെപ്പഴാ ബൂസാകാത്തത്?”

“കവിത കൊള്ളാം...പക്ഷെ ഫുഡ് കഴിക്ക്...”

“കഴിക്കുവാ...”

സാവധാനം ഭക്ഷണം കഴിക്കുന്ന സമീറയെ അവന്‍ കണ്ണിമയ്ക്കാതെ നോക്കി.

“എന്നോട് കഴിക്കാന്‍ പറയും... എന്നിട്ട് സ്വയം കഴിക്കാതെ എന്നെനോക്കി, എന്‍റെ കണ്ട്രോള്‍ തെറ്റിക്കും...കഴിക്കെടാ...കൊതിപ്പിച്ച് നോക്കാതെ!”

“അല്ല എനിക്ക് ഒരു സംശയം!”

വീണ്ടും സമീറയെ കഴിപ്പിച്ചുകൊണ്ട് ശിവന്‍ പറഞ്ഞു.

“നിന്‍റെ മനസ്സില്‍ വേറെ എന്തോ ഉണ്ടല്ലോ...”

സമീറ അപ്പോള്‍ ചിരിച്ചു.
പിന്നെ ഗ്ലാസ് എടുത്തുയര്‍ത്തി. പകുതിയോളം കുടിച്ചു.

“അതൊക്കെ ഉണ്ട്...”

💬 Comments

View all comments