0%

Chapter Title : രാത്രി സംഗീതം 3 [സ്മിത]

Author : സ്മിത Read All Parts 2.8K

നോക്കിക്കൊണ്ട് അവള്‍ നിര്‍ത്തി.

“ഷുവര്‍, മാഡം!”

അവന്‍ പറഞ്ഞു.
പിന്നെ അവളോടൊപ്പം പുറത്തേക്ക് നടന്നു.
സമീറ കുളികഴിഞ്ഞു വന്നപ്പോള്‍ ശിവന്‍ കഴിക്കാനുള്ളത് എടുത്ത് വെച്ചിരുന്നു.

“ഇന്നെന്താ, മട്ടന്‍ ആണോ? ആഹാ! ആരാ ഉണ്ടാക്കിയെ? ദേവകിയാണോ?”

ഡൈനിങ്ങ്‌ ടേബിളിനെ സമീപിച്ച് ആഹ്ലാദത്തോടെ അവള്‍ ചോദിച്ചു.

“ദേവകി രണ്ടു ദിവസം ലീവാ സമീറ...”

അവളുടെ കൈ പിടിച്ച് സമീപത്ത് ഇരുത്തി ശിവന്‍ പറഞ്ഞു.

“അപ്പോള്‍ ഇത് ശിവനുണ്ടാക്കിയതാണോ? വൌ!!”

കറിയില്‍ വിരല്‍ മുക്കിയീമ്പിക്കൊണ്ട് അവള്‍ പറഞ്ഞു.

“കേസും കൂട്ടവുമൊക്കെയായി പെണ്ണിന്‍റെ ഷേപ്പ് ആകെ നാശമായി...”

അവളോടോപ്പമിരുന്നു കഴിച്ചുകൊണ്ട് ശിവന്‍ പറഞ്ഞു.

“തിന്നാതേം കുടിക്കാതെം ഒന്നും വേണ്ട ഒരു അന്വേഷണവും. മനസ്സിലായോ?”

ചപ്പാത്തിയെടുത്ത് കറിയില്‍ മുക്കി അവളുടെ വായില്‍ വെച്ചുകൊടുത്ത് ശിവന്‍ പറഞ്ഞു.

“ഒന്ന് പോ ശിവാ!”

അവള്‍ പുഞ്ചിരിച്ചു.

“കഴിപ്പും കുടിയും ഒക്കെ ഓണ്‍ ടൈമില്‍ തന്നെയുണ്ട്...ആ ഇപ്പഴാ ഓര്‍ത്തെ...നമുക്ക് ഒരു ഡ്രിങ്ക് ആയാലോ?”

“വൌ! വൈ നോട്ട്!”

ശിവന്‍ എഴുന്നേറ്റു.

“വേണ്ട!”

സമീറ അവനെ വിലക്കി.

“ശിവനിരിക്ക്. ഞാന്‍ ഡ്രിങ്ക്സ് പ്രിപ്പയര്‍ ചെയ്യാം...”

സമീറ എഴുന്നേറ്റു. ഫ്രിഡ്ജിന് സമീപമിരുന്ന ക്യാബിന്‍ തുറന്ന് സ്മിര്‍നോഫ് നോര്‍ത്തിന്‍റെ ഒരു ബോട്ടില്‍ എടുത്തു. കബോഡ്‌ തുറന്ന് വലിയ ഒരു ജാറില്‍ പിനാ കൊളാഡ ഒരു ടംബ്ലെറിലേക്ക് എടുത്തു. ചില്‍ ചെയ്ത ഡായ്ക്വിസും മാര്‍ഗരീറ്റയും ശരിക്കും സ്റ്റിര്‍ ചെയ്ത് ബ്ലെന്‍ഡറിലേക്ക് ഒഴിച്ചു. ആപ്പിള്‍ കഷണങ്ങളും സ്ട്രോബെറിയും നന്നായി മിക്സിയില്‍ അടിച്ച് ഫില്‍ട്രേറ്റ് ചെയ്ത് പിനാ കൊളാഡേയില്‍ ഒഴിച്ച് ഷേക്ക്‌ ചെയ്ത് അവസാനം സ്മിര്‍നോഫില്‍ മിക്സ് ചെയ്തു. പിന്നെ രണ്ടു ഗ്ലാസ്സുകള്‍ അവ പകര്‍ന്ന് ഐസ്

💬 Comments

View all comments