Chapter Title : രാത്രി സംഗീതം 3 [സ്മിത]
ക്യൂബുകളിട്ട് ശിവന്‍റെ അടുത്തേക്ക് വന്നു.
“കോക്ക്ടെയില്‍ ഈസ് ഫോര്‍ യൂ, മൈ ലവ്!”
ഗ്ലാസ്സുകള്‍ ഡൈനിങ്ങ് ടേബിളില്‍ വെച്ച് അവന്‍റെ അധരത്തില്‍ ചുംബിച്ചുകൊണ്ട് അവള്‍ പറഞ്ഞു.
രണ്ടാമത്തെ സിപ്പ് കഴിഞ്ഞപ്പോള്‍ സമീറ അവനെ ചുണ്ടുകള്‍ അമര്‍ത്തിക്കടിച്ച് ഒന്ന് നോക്കി.
“എന്താടീ?”
“മനസ്സിലായില്ലേ?”
“മനസ്സിലായി...നിനക്ക് ഇത്ര പെട്ടെന്ന് ബൂസായോ...?”
“നീയെന്ന ലഹരി എനിക്ക് മുമ്പില്‍ എപ്പോഴുമിങ്ങനെയുള്ളപ്പോള്‍ എന്‍റെ ശിവാ ഞാനെപ്പഴാ ബൂസാകാത്തത്?”
“കവിത കൊള്ളാം...പക്ഷെ ഫുഡ് കഴിക്ക്...”
“കഴിക്കുവാ...”
സാവധാനം ഭക്ഷണം കഴിക്കുന്ന സമീറയെ അവന്‍ കണ്ണിമയ്ക്കാതെ നോക്കി.
“എന്നോട് കഴിക്കാന്‍ പറയും... എന്നിട്ട് സ്വയം കഴിക്കാതെ എന്നെനോക്കി, എന്‍റെ കണ്ട്രോള്‍ തെറ്റിക്കും...കഴിക്കെടാ...കൊതിപ്പിച്ച് നോക്കാതെ!”
“അല്ല എനിക്ക് ഒരു സംശയം!”
വീണ്ടും സമീറയെ കഴിപ്പിച്ചുകൊണ്ട് ശിവന്‍ പറഞ്ഞു.
“നിന്‍റെ മനസ്സില്‍ വേറെ എന്തോ ഉണ്ടല്ലോ...”
സമീറ അപ്പോള്‍ ചിരിച്ചു.
പിന്നെ ഗ്ലാസ് എടുത്തുയര്‍ത്തി. പകുതിയോളം കുടിച്ചു.
“അതൊക്കെ ഉണ്ട്...”
ചപ്പാത്തിയെടുത്ത് അവന്‍റെ വായില്‍ വെച്ചുകൊടുത്ത് അവള്‍ പറഞ്ഞു.
“എന്താടീ?”
“ഇപ്പം പറയില്ല...”
അവള്‍ ചിരിച്ചു. എന്നിട്ട് ഗ്ലാസ്സില്‍ അവശേഷിച്ചിരുന്ന മദ്യം കുടിച്ചു തീര്‍ത്തു.
“നീയെന്നെ സ്നേഹിക്കുമ്പോള്‍, ഞാന്‍ നിന്നെ കാമിക്കുമ്പോള്‍, നിന്‍റെ കരവലയത്തില്‍ അമര്‍ന്നു സുഖിച്ച് കിടക്കുമ്പോള്‍ പറയാം...”
പിന്നെ അവര്‍ മകനെപ്പറ്റിയും അവരുടെ വീട്ടുകാരെപ്പറ്റിയുമൊക്കെ സംസാരിച്ച് ഭക്ഷണം കഴിച്ചു.
കിടപ്പറയില്‍, സമീറ ബ്രഷ് ചെയ്ത് കഴിഞ്ഞ് വരേണ്ട താമസമേയുണ്ടായിരുന്നുള്ളൂ ശിവന് അവളെ കോരിയെടുത്ത് കിടക്കയിലേക്ക് മലര്‍ത്തിക്കിടത്താന്‍.
“ശിവാ, എന്താ ഇത്...?”
അവന്‍ തന്നെ എടുത്തുയര്‍ത്തിയപ്പോള്‍ അവളൊന്നു പുളഞ്ഞു.
“ഇത്ര സ്പീഡില്‍ എന്നെ എടുത്ത് പൊക്കിയാല്‍ വെറുതെ നടുവ് വെട്ടും കേട്ടോ!”
“പോടീ ഒന്ന്!”
മലര്‍ന്നു കിടന്ന അവളുടെ
💬 Comments
View all comments