Chapter Title : രാത്രി സംഗീതം 4 [സ്മിത]
ചിരിച്ചു.
“ഇതില്‍ ഏത് പീസിനെയാണ് ആദ്യം തീര്‍ക്കേണ്ടത്? കണ്ഫ്യൂഷന് ആയല്ലോ ദൈവമേ!!”
അയാള്‍ ദീപ്തിയെ നോക്കി.
അയാളുടെ ശ്രദ്ധ മാറിയ ആ നിമിഷം മതിയായിരുന്നു സമീറയ്ക്ക്.
അവള് വായുവിലേക്ക് ഉയര്‍ന്നു.
വലത് കാല് അന്തരീക്ഷത്തില്‍ ഉയര്‍ന്നു.
അടുത്ത നിമിഷം അയാളുടെ മൂക്കിനു മേല്‍ മുഷ്ടി ചുരുട്ടിയ ഇടിയും നെഞ്ചില്‍ അവളുടെ കാല്‍മുട്ടുകൊണ്ടുള്ള ചവിട്ടും ഒരുമിച്ച് വീണു.
മത്തായി നിലത്തേക്ക് മറിഞ്ഞു.
ദീപ്തി നിലത്ത് വീണു കിടന്ന സമീറയുടെ ഗണ്‍ എടുത്ത് വീണു കിടക്കുന്നവന്റെ നേരെ ചൂണ്ടി.
ആ നിമിഷം ഒരു കാര്‍ അവിടെയെത്തി അവരുടെ സമീപം നിര്‍ത്തി.
ഒരു ആഷ് കളര്‍ ടൊയോട്ട.ഫോര്‍ച്യൂണര്‍!
നിലത്ത് വീണു മുരളുന്ന മത്തായിയുടെ വലത് തുടയില്‍ ചവിട്ടി സമീറ കാറില്‍ നിന്നുമിറങ്ങിയ ആളെ നോക്കി.
അവള് നെറ്റി ചുളിച്ചു.
ഇത്?”
പെട്ടെന്നവളുടെ മുഖം അദ്ഭുതം കൊണ്ട് വിടര്‍ന്നു.
കാറില്‍ നിന്നിറങ്ങിയ ആളും അവളെ കണ്ണിമയ്ക്കാതെ നോക്കി.
“ഫിലിപ്പ് വര്‍ഗ്ഗീസ്!”
അവള് മന്ത്രിച്ചു.
“സമീറ...!
അയാളും മന്ത്രിച്ചു.
സമീറയുടെ അതേ പ്രായം.
സുമുഖന്‍. മസില്മാന്.
കട്ടിമീശയും കട്ടപ്പുരികവും അയാള്‍ക്ക് ഒരാകര്‍ഷണീയത നല്‍കിയിരുന്നു.
അയാള്‍ സമീറയ്ക്ക് സല്യൂട്ട് നല്കി.
“ദീപ്തി ഇതാണ് ഫിലിപ്പ് വര്‍ഗ്ഗീസ്...സി ഐ...ഞാന്‍ പറഞ്ഞിരുന്നില്ലേ?”
അവള് അയാളുടെ നേര്‍ക്ക് തല കുനിച്ചു.
മുഖത്ത് ചോരയൊലിപ്പിച്ച് നിലത്ത് കിടന്ന അണലി മത്തായിയെ ഇതിനകം ദീപ്തി പിടിച്ചെഴുന്നെല്പ്പിച്ചിരുന്നു.
“ഇത് അണലി മത്തായി അല്ലെ? അല്ലെ സമീ...അല്ലെ മാഡം?”
“ദ സെയിം...”
അവള് പറഞ്ഞു.
“പരോള്‍…പരോളില്‍ ഇറങ്ങിയതാ , ജയിലിലാക്കയിയ ഓഫീസറോട് പ്രതികാരം ചെയ്യാന്‍...”
“അത് കൊള്ളാം...”
ഫിലിപ്പ് പറഞ്ഞു.
അപ്പോഴാണ് ഫിലിപ്പ് സമീറയുടെ വേഷം
💬 Comments
View all comments