Chapter Title : രാത്രി സംഗീതം 6 [സ്മിത]
“ക്ഷമ ചോദിക്കാനുള്ള കുരുത്തക്കേട് ... യെസ്, അങ്ങനെ ഒരുപാട് ഉണ്ടായിട്ടുണ്ട് എന്റെള ഭാഗത്തുനിന്നും...എന്താ എല്ലാം സമീറ മറന്നുപോയോ?”
സമീറ ചിരിച്ചു.
“അതൊക്കെ കോളേജില്‍ പഠിച്ചുകൊണ്ടിരുന്ന സമയത്ത്...അത്രയ്ക്കൊക്കെ മച്യൂരിറ്റിയല്ലേ എല്ലാര്ക്കും ഉണ്ടാരുന്നുള്ളൂ? അതിനൊക്കെ ക്ഷമ ചോദിക്കേണ്ട കാര്യമുണ്ടോ ഫിലിപ്പ്?”
അയാളും ചിരിച്ചു.
“മാത്രമല്ല രണ്ടാള്ക്കും ഇപ്പോള്‍ കുടുംബമൊക്കെയായി...”
സമീറ തുടര്ന്നുര.
“കുട്ടികളും...ഓ! ഞാന്‍ ചോദിച്ചില്ലല്ലോ...”
പെട്ടെന്ന് എന്തോ ഓര്ത്ത് അവള്‍ നിര്ത്തി .
“ഫിലിപ്പിന്റെ വൈഫ് എന്ത് ചെയ്യുന്നു?”
“അറിയില്ല...”
അയാള്‍ പെട്ടെന്ന് മറുപടി പറഞ്ഞു.
“എഹ്?”
അവള്‍ അയാളെ അന്ധാളിപ്പോടെ നോക്കി.
“അറിയില്ലന്നോ? എന്നുവെച്ചാല്‍?”
“അത് തന്നെ,”
അയാളുടെ മുഖത്തെ പുഞ്ചിരി മാഞ്ഞു.
“ഞങ്ങള്‍ ഡിവോഴ്സ്ഡ് ആയി...ആളിപ്പോള്‍ ലണ്ടനില്‍ ആണ്...അവളുടെ ഹസ്ബന്ഡ്ള ഓക്സ്ഫോര്ഡിസലാ...പ്രോഫസ്സര്‍....”
“കുട്ടികള്‍?”
“ഇല്ല”
അത് പറഞ്ഞപ്പോള്‍ അയാളുടെ മുഖത്ത് വല്ലാത്ത വെറുപ്പ് ഉറഞ്ഞുകൂടുന്നത് അവള്‍ ശ്രദ്ധിച്ചു.
“റീസണ്‍?”
അവള്‍ ചോദിച്ചു.
“ഈഫ് യൂ ഡോണ്ട് മൈന്ഡ്”...”
അയാള്‍ ആദ്യമൊന്ന് സന്ദേഹിച്ചു.
“ഡീപ്പായി ഒരാളെ പ്രണയിച്ചാല്‍ അത് അങ്ങനെ രഹസ്യമായി വെക്കാന്‍ പറ്റില്ല...”
അയാള്‍ പറഞ്ഞു.
“ഒരു നോട്ടം കൊണ്ടോ വാക്കുകൊണ്ടോ അത് എങ്ങനെയെങ്കിലും വെളിയില്‍ വരും...
ഒന്നും മനസിലാകാത്തവളെപ്പോലെ സമീറ ഫിലിപ്പിനെ നോക്കി.
“കല്യാണം കഴിഞ്ഞ് ആദ്യ ആഴ്ച്ചയില്‍ തന്നെ ഞാന്‍ ലീനയോട്, അതാ അവളുടെ പേര്, പറഞ്ഞിരുന്നു,കോളേജില്‍ പഠിക്കുമ്പോള്‍ സീരിയസ്സായി ഒരു അഫയര്‍ ഉണ്ടായിരുന്നു എന്നൊക്കെ...അവള്ക്കയത് പ്രോബ്ലം ഇല്ലായിരുന്നു..പഠിക്കുമ്പോള്‍ അതൊക്കെ സ്വാഭാവികമാണല്ലോ...പക്ഷെ എനിക്കത് അസ്ഥിയിലും ചോരയിലും പിടിച്ച പ്രണയമായതിനാല്‍...”
“ഫിലിപ്പ് ഒരു മിനിറ്റ്...”
സമീറ ഇടയില്‍ കയറി.
അയാള്‍ അവളെ നോക്കി.
“ഫിലിപ്പ് എന്നെക്കുറിച്ച് ആണോ പറയുന്നേ?”
അയാള്‍ ആദ്യം ഗൌരവമായും പിന്നെ
💬 Comments
View all comments