0%

Chapter Title : രാത്രി സംഗീതം 7 [സ്മിത]

Author : സ്മിത Read All Parts 1434

ശിവദാസ് മകന്‍റെ തോളില്‍ തട്ടി.

അവന്‍ തല കുലുക്കി സമ്മതിച്ചു.

“അപ്പോള്‍ തന്നെ മമ്മയും വരാം...”

സമീറയും അവന്‍റെ തോളില്‍ തട്ടി.

“ഫിലിപ്പെ, ബ്രേക്ക്ഫാസ്റ്റ് ഇവിടെ ആകാന്ന് ഞാന്‍ പറഞ്ഞിരുന്നു...ഓര്‍മ്മയില്ലേ? വാ,”

സമീറ അയാളെ നോക്കിപ്പറഞ്ഞു.

അവര്‍ അകത്തേക്ക് ഡൈനിങ്ങ്‌ റൂമിലേക്ക് പോയി.

“ചമ്മലൊന്നും വേണ്ട, ഫിലിപ്പെ,”

അയാളുടെ പ്ലേറ്റിലേക്ക് ഇഡ്ഡലി എടുത്ത് വെച്ച് സമീറ ചിരിച്ചുകൊണ്ട് പറഞ്ഞു.

“ഞാന്‍ എല്ലാം ശിവനോട് പറഞ്ഞിട്ടുണ്ട്...”

“അയ്യോ, ച്ചേ...”

ഫിലിപ്പ് ചമ്മിയ മുഖത്തോടെ അവരെ മാറി മാറി നോക്കി.

“ഇവള് പറഞ്ഞത് ഇവള്‍ക്കാരോടും അങ്ങനെ പ്രേമം ഒന്നും ഉണ്ടായിട്ടില്ലന്നാ,”

ശിവന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

“അതിലെന്തെലും സത്യമുണ്ടോ ഫിലിപ്പെ?”

“നമ്മടെ ഇംഗ്ലീഷ് ലക്ചറര്‍, അയാളോട് സമീറയ്ക്ക് എന്തോ ക്രഷ് ഉണ്ടായിരുന്നു എന്ന് തോന്നീട്ടുണ്ട്. എന്താ അയാടെ പേര്...?”

ഫിലിപ്പ് ഓര്‍ക്കാന്‍ ശ്രമിച്ചു.

“ജയരാജന്‍ സാര്‍!”

സമീറ പറഞ്ഞു.

“കണ്ടോ, കണ്ടോ!!”

ശിവദാസ് പെട്ടെന്ന് സമീറയുടെ നേര്‍ക്ക് വിരല്‍ ചൂണ്ടിപ്പറഞ്ഞു.

“ഫിലിപ്പ് മറന്നുപോയി...നിങ്ങടെ ക്ലാസ്സിലെ ഫുള്‍ ആള്‍ക്കാരും മറന്നുകാണും..പക്ഷെ ഇവള്‍...ഇവള്‍ ഇപ്പോഴും അയാളെ ഓര്‍ത്തോണ്ടിരിക്കുന്നു...”

“ഒന്ന് പോ ശിവാ...”

അവള്‍ അവന്‍റെ കൈയ്യില്‍ പിച്ചി.

“ആ സാറിന്‍റെ ക്ലാസ് സൂപ്പര്‍ ആരുന്നു...അത്രയും നന്നായി ക്ലാസ്സെടുക്കുന്ന ടീച്ചറോട് ആര്‍ക്കാ ഇഷ്ടോം ക്രഷും തോന്നത്തെ...? ക്ലാസ്സിലെ ഫുള്‍ ഗേള്‍സിനും സാറിനോട് ക്രഷ് ആരുന്നു...”

“എന്നാലും ഞാന്‍ എപ്പഴും സമീറയുടെ പിന്നാലെ ആരുന്നു...”

ഫിലിപ്പ് ചിരിച്ചു.

“സമീറയുടെ പിന്നാലെ മിക്കവാറും എല്ലാ ബോയ്‌സും ഉണ്ടാരുന്നു ശിവന്‍ സാര്‍...”

“ജസ്റ്റ് കാള്‍ മീ ശിവന്‍...”

ശിവദാസ് തിരുത്തി.

“ആര്‍ക്കും അങ്ങനെ വല്ല്യ പ്രതീക്ഷയൊന്നും ഉണ്ടാരുന്നില്ല...എന്നാലും പിന്നാലെ നടപ്പിനും വായ്‌ നോട്ടത്തിനും കുറവൊന്നുമില്ലാരുന്നു...”

എല്ലാവരും ചിരിച്ചു.

“മമ്മാ ആരാ എന്നെ കൊണ്ടുവിടുന്നെ?”

ബ്രേക്ക് ഫാസ്റ്റിന് ശേഷം കൈകഴുകിക്കഴിഞ്ഞ് സമീര്‍ സമീറയോട് ചോദിച്ചു.

“ടൈം ആയി, വേഗം പോണം...”

“ദേവു ആന്‍റി വരും...”

സമീറ പറഞ്ഞു.

“ഏതാ മോന്‍റെ സ്കൂള്‍?”

ഫിലിപ്പ് ചോദിച്ചു.

“സെയിന്‍റ്റ്സ് ജോസഫ്‌സ്‌...”

“ഏത്? മാനാഞ്ചിറയ്ക്കടുത്ത ആ സ്കൂളോ?”

“അതെ, അങ്കിള്‍...”

“എങ്കില്‍ ഞാന്‍ കൊണ്ടുവിട്ടാല്‍ പോരെ...അതിനടുത്താ എന്‍റെ അപ്പാര്‍ട്ട്മെന്‍റ്...”

“വേണ്ട ഫിലിപ്പെ...”

ശിവദാസ് പെട്ടെന്ന് പറഞ്ഞു.

“ദേവൂനോട്‌

💬 Comments

View all comments