0%

Chapter Title : രാത്രി സംഗീതം 7 [സ്മിത]

Author : സ്മിത Read All Parts 1455

പറഞ്ഞിട്ടുണ്ട്...ഫിലിപ്പിന് അത് ബുദ്ധിമ്മുട്ടാകും!”

“ഏയ്‌, എന്ത് ബുദ്ധിമ്മുട്ട്?”

ഫിലിപ്പ് ചിരിച്ചുകൊണ്ട് ചോദിച്ചു.

“ഒരു ബുദ്ധിമ്മുട്ടുമില്ല...സമീര്‍ ആര്‍ യൂ റെഡി?”

“യെസ്, ഐം...”

“എന്നാല്‍ പോയാലോ?”

അയാള്‍ ചോദിച്ചു.

“ഷ്വര്‍...”

“എങ്കില്‍ അച്ഛനോടും മമ്മയോടും ബൈ പറഞ്ഞോ...”

“ബൈ അച്ഛാ, ബൈ മമ്മാ...വിഷ് മീ ആള്‍ ദ ബെസ്റ്റ്...”

രണ്ട് പേരും അവന്‍റെ നേരെ തംസ് അപ്പ് മുദ്ര കാണിച്ചു.

“വിഷ് യൂ ആള്‍ സക്സസ് മോനൂ...”

സമീറയും ശിവദാസും ഒരുമിച്ച് പറഞ്ഞു.

സമീര്‍ അവളുടെ നേരെ ഓടിവന്ന് രണ്ട് കൈകളും അവള്‍ക്ക് നേരെ ഉയര്‍ത്തി.

“വാട്ട് ഹാപ്പെന്‍ഡ്?”

സമീറ വാത്സല്യത്തോടെ ചോദിച്ചു.

“കിസ്സ്‌ മീ മമ്മാ....”

സമീര്‍ അതീവ വാത്സല്യത്തോടെ അവനെ നോക്കി. പിന്നെ അവനെ കോരിയെടുത്ത് ഉയര്‍ത്തി.

അവന്‍റെ നെറുകിലും കവിളിലും ചുണ്ടിലും ഉമ്മ വെച്ചു.

അപ്പോഴേക്കും ശിവദാസ് അവനെ അവളുടെ കൈയ്യില്‍ നിന്നും വാങ്ങിയിരുന്നു.

അവനും മകന് ചുംബനം നല്‍കി.

“ആള്‍ ദ വെരി ബെസ്റ്റ്!”

അയാള്‍ മകനോട്‌ പറഞ്ഞു.

പിന്നെ സമീര്‍ ഫിലിപ്പിനോടൊപ്പം അയാളുടെ കാറിന് നേര്‍ക്ക് നടന്നു.

******************

സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്‍റെ ഓഫീസ്.

സമയം പ്രഭാതം,പത്ത് മണി.

ദീപ്തിയും ഫിലിപ്പും ഒഴികെ മറ്റെല്ലാവരും സന്നിഹിതരായിരുന്നു.

വിനായകനും അനിരുദ്ധനും ജെയിംസും ആകാംക്ഷയോടെ സമീറയെ നോക്കി.

അവള്‍ ഗാഡമായ ആലോചനയിലാണ് എന്നവര്‍ കണ്ടു.

“ഇന്ന് തിങ്കള്‍,”

അവസാനം അവള്‍ പറഞ്ഞു.

“അടുത്ത വെള്ളിയാഴ്ചയ്ക്ക് ഇനി മൂന്ന് ദിവസങ്ങള്‍ കൂടിയുണ്ട്...നമുക്ക് അധികം ഹെഡ് വേ ഉണ്ടായിട്ടില്ല...ചില ക്ലൂസ് കിട്ടിയിട്ടുണ്ട് എന്നതൊഴിച്ചാല്‍...അതാകട്ടെ ക്രൈമിന്‍റെ മോഡസ് എങ്ങനെയാണ് എന്ന് കാണിക്കുന്നത് മാത്രമാണ്... ഒന്ന് നമുക്കറിയാം. “ഹൌ” എന്നതിന്‍റെ ഉത്തരം. “വൈ” ആന്‍ഡ് “ഹൂ” ഇപ്പോഴും അജ്ഞാതം....”

തന്‍റെ മുന്‍പിലിരിക്കുന്നവരുടെ മുഖങ്ങള്‍ നിസ്സഹായതയാല്‍ നിറയുന്നത് അവള്‍ കണ്ടു.

“കമോണ്‍!”

അവള്‍ ചിരിച്ചു.

“ഐ ഡിഡിന്‍റ്റ് മീന്‍ റ്റു ഡിസപ്പോയിന്‍റ്റ് യൂ...ഫാക്റ്റ് പറഞ്ഞെന്നേയുള്ളൂ...മുമ്പും ആദ്യം ഇങ്ങനെ ആയിരുന്നില്ലേ?ഇതുപോലെ ഒരു കേസ് അങ്ങനെ പെട്ടെന്ന് തെളിയിക്കാന്‍ പറ്റില്ല..എനിക്കറിയാം...ആന്‍ഡ് ട്രസ്റ്റ് മീ,എന്‍റെ മുമ്പിലുള്ളത് ഈ സ്റ്റേറ്റിലെ ബെസ്റ്റ് ഓഫീസേഴ്സ് ആണ്...”

അവരുടെ മുഖങ്ങള്‍ പ്രസന്നമായി. പ്രകാശവും ഊര്‍ജ്ജവും അവരുടെ ഭാവത്തിലും നോട്ടത്തിലും തിരികെയെത്തി.

“ജെയിംസ്

💬 Comments

View all comments